Fifa2022
ഖ​ത്ത​റി​ൽ വിഖ്യാത ഫുട്ബോൾ ജേണലിസ്റ്റ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഖ​ത്ത​റി​ൽ വിഖ്യാത ഫുട്ബോൾ ജേണലിസ്റ്റ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, December 10, 2022 5:27 PM IST
ദോ​ഹ: ഖ​ത്ത​റി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. സി​ബി​എ​സ് സ്പോ​ർ​ട്സ് ലേ​ഖ​ക​നും വി​ഖ്യാ​ത ഫു​ട്ബോ​ൾ ക​ളി​യെ​ഴു​ത്തു​കാ​ര​നു​മാ​യ ഗ്രാ​ന്‍റ് വാ​ൾ‌ (48) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച നെ​ത​ർ​ല​ൻ​ഡ്സ്-​അ​ർ​ജ​ന്‍റീ​ന മ​ത്സ​രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക് ക​ട​ന്ന​പ്പോ​ൾ ഗ്രാ​ന്‍റ് വാ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

എ​ൽ​ജി​ബി​ടി അ​വ​കാ​ശ​ങ്ങ​ളെ പി​ന്തു​ണ​ച്ച് മ​ഴ​വി​ൽ നി​റ​മു​ള്ള ഷ​ർ​ട്ട് ധ​രി​ച്ച് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ക​ഴി​ഞ്ഞ മാ​സം ഗ്രാ​ന്‍റ് വാ​ളി​നെ ഖ​ത്ത​ർ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. ഹൃ​ദ​യം ത​ക​രു​ന്ന വാ​ർ​ത്ത​യാ​ണി​തെ​ന്ന് യു​എ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​തി​ക​രി​ച്ചു.

മ​ര​ണ​ത്തി​ന്‍റെ ത​ലേ​ദി​വ​സ​മാ​യി​രു​ന്നു ഗ്രാ​ന്‍റ് വാ​ളി​ന്‍റെ 48 ാം പി​റ​ന്നാ​ൾ. വ്യാ​ഴാ​ഴ്ച ഖ​ത്ത​റി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.