Fifa2022
ര​ക്ഷ​ക​നാ​യി എ​മി​ലി​യാ​നോ മാ​ര്‍​ട്ടി​ന​സ്; ഷൂ​ട്ടൗ​ട്ടി​ൽ ഓ​റ​ഞ്ച് പ​ട​യെ വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന സെ​മി​യി​ൽ
ര​ക്ഷ​ക​നാ​യി എ​മി​ലി​യാ​നോ മാ​ര്‍​ട്ടി​ന​സ്; ഷൂ​ട്ടൗ​ട്ടി​ൽ ഓ​റ​ഞ്ച് പ​ട​യെ വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന സെ​മി​യി​ൽ
Saturday, December 10, 2022 10:22 AM IST
ദോ​ഹ: അ​ത്യ​ന്തം വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ ക​രു​ത്ത​രാ​യ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ ത​ക​ർ​ത്ത് മെ​സി​യും സം​ഘ​വും സെ​മി ഫൈ​ന​ലി​ലേ​ക്ക്. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 4-3 നാ​ണ് ഓ​റ​ഞ്ച് പ​ട​യ്ക്ക് മ​ട​ക്ക​ടി​ക്ക​റ്റ് ന​ൽ​കി​യ​ത്. സെ​മി​യി​ൽ ക്രൊ​യേ​ഷ്യ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ൾ.

നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​രു​ടീ​മു​ക​ളും ര​ണ്ട് വീ​തം ഗോ​ളു​ക​ള്‍ നേ​ടി സ​മ​നി​ല പാ​ലി​ച്ചു. ഇ​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ടു. എ​ന്നാ​ൽ അ​ധി​ക സ​മ​യ​ത്തും സ​മ​നി​ല ആ​യ​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ളു​ക​യാ​യി​രു​ന്നു.

നി​ശ്ചി​ത സ​മ​യ​ത്ത് അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ന​ഹ്വെ​ല്‍ മൊ​ളീ​ന്യ (35), ല​യ​ണ​ല്‍ മെ​സി (73) എ​ന്നി​വ​ർ ഗോ​ൾ നേ​ടി. അ​ർ​ജ​ന്‍റീ​ന വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങ​വേ​യാ​ണ് നെ​ത​ർ​ല​ൻ​ഡി​ന്‍റെ ഗോ​ളെ​ത്തു​ന്ന​ത്. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ വൗ​ട്ട് വെ​ഗോ​ര്‍​സ്റ്റാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ ര​ണ്ടു ഗോ​ളു​ക​ളും നേ​ടു​ന്ന​ത്.

ഷൂ​ട്ടൗ​ട്ടി​ൽ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ ര​ണ്ട് കി​ക്കു​ക​ള്‍ അ​ത്യു​ജ്ജ​ല​മാ​യി ത​ട്ടി​യ​ക​റ്റി​യ ഗോ​ള്‍​കീ​പ്പ​ര്‍ എ​മി​ലി​യാ​നോ മാ​ര്‍​ട്ടി​ന​സാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ ഹീ​റോ. ഷൂ​ട്ടൗ​ട്ടി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി മെ​സി, ലി​യാ​ന്‍​ഡ്രോ പെ​രെ​ഡെ​സ്, ഗോ​ണ്‍​സാ​ലോ മോ​ണ്ടി​യ​ല്‍, ലൗ​ട്ടാ​റോ മാ​ര്‍​ട്ടി​നെ​സ് എ​ന്നി​വ​ര്‍ ല​ക്ഷ്യം ക​ണ്ടു. ടി​യൂ​ന്‍ കൂ​പ്പ്‌​മെ​യ്‌​നേ​ഴ്‌​സ്, വൗ​ട്ട് വെ​ഗോ​ര്‍​സ്റ്റ്, ലൂ​ക്ക് ഡി​യോം​ഗ് എ​ന്നി​വ​ര്‍ ല​ക്ഷ്യം നേ​ടി.

മൊ​ളീ​ന്യ-​മെ​സി

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം തൊ​ട്ട് ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം നി​ല്‍​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 35-ാം മി​നി​റ്റി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ പ്ര​തി​രോ​ധം ഭേ​ദി​ച്ച് കൊ​ണ്ട് മൊ​ളീ​ന്യ അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. മെ​സി​യു​ടെ അ​സി​സ്റ്റി​ൽ നി​ന്നാ​ണ് ഗോ​ളെ​ത്തി​യ​ത്.

71-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ നി​ന്നാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ര​ണ്ടാ​മ​ത്തെ ഗോ​ൾ പി​റ​ന്ന​ത്. അ​ക്യൂ​ന​യെ ബോ​ക്‌​സി​ന​ക​ത്തു​വ​ച്ച് ഡം​ഫ്രി​സ് ഫൗ​ള്‍ ചെ​യ്തി​നാ​ണ് പെ​നാ​ൽ​റ്റി കി​ട്ടി​യ​ത്. കി​ക്കെ​ടു​ത്ത് മെ​സി​ക്ക് പി​ഴ​ച്ചി​ല്ല. നെ​ത​ർ​ല​ൻ​ഡ്സ് ഗോ​ൾ​കീ​പ്പ​ർ നൊ​പ്പാ​ര്‍​ട്ടി​നെ മ​റി​ക​ട​ന്നു പ​ന്ത് വ​ല​യി​ലെ​ത്തി.

ഇ​ടു​ത്തീ​യാ​യി വൗ​ട്ട് വെ​ഗോ​ര്‍​സ്റ്റ്

പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ വെ​ഗോ​ർ​സ്റ്റാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ മ​റു​പ​ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. 83-ാം മി​നി​റ്റി​ല്‍ അ​ത്യു​ഗ്ര​ന്‍ ഹെ​ഡ​റി​ലൂ​ടെ വെ​ഗോ​ര്‍​സ്റ്റ് നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി. ഇ​ന്‍​ജു​റി ടൈ​മി​ന്‍റെ അ​വ​സാ​ന സെ​ക്ക​ന്‍​ഡി​ലാ​ണ് ഗോ​ള്‍ പി​റ​ന്ന​ത്.

അ​നാ​വ​ശ്യ​മാ​യി അ​ര്‍​ജ​ന്‍റീ​ന വ​ഴ​ങ്ങി​യ ഒ​രു ഫ്രീ​കി​ക്കാ​ണ് മ​ത്സ​ര​ത്തി​ല്‍ ഗ​തി​മാ​റ്റി​യ​ത്. കി​ക്കെ​ടു​ത്ത കൂ​പ്പ്‌​മെ​യ്‌​നേ​ഴ്‌​സ് പ​ന്ത് വെ​ഗോ​ര്‍​സ്റ്റി​ന് ന​ല്‍​കി. കൂ​പ്പ്‌​മെ​യ്‌​നേ​ഴ്‌​സി​ന്‍റെ പാ​സ് സ്വീ​ക​രി​ച്ച വെ​ഗോ​ര്‍​സ്റ്റ് ഗോ​ള്‍​കീ​പ്പ​ര്‍ മാ​ര്‍​ട്ടി​നെ​സിനെ നി​സ​ഹാ​യ​നാ​ക്കി പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ മ​ത്സ​രം നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ച്ച് അ​ധി​ക​സ​മ​യ​ത്തേ​ക്ക് ക​ട​ന്നു.

എ​ക്‌​സ്ട്രാ ടൈ​മി​ല്‍ ഇ​രു​ടീ​മും വി​ജ​യ​ഗോ​ളി​നാ​യി കി​ണ​ഞ്ഞു​ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ അ​ക​ന്നു നീ​ന്നു. ഇ​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ടു.