Fifa2022
അ​ടി-​തി​രി​ച്ച​ടി..​ഗോ​ൾ​വ​ർ​ഷം.., കാ​മ​റൂ​ണ്‍-​സെ​ർ​ബി​യ മ​ത്സ​രം സ​മ​നി​ല​യി​ൽ
അ​ടി-​തി​രി​ച്ച​ടി..​ഗോ​ൾ​വ​ർ​ഷം.., കാ​മ​റൂ​ണ്‍-​സെ​ർ​ബി​യ മ​ത്സ​രം സ​മ​നി​ല​യി​ൽ
Monday, November 28, 2022 6:12 PM IST
ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ വീ​ണ്ടും ഗോ​ൾവ​ർ​ഷം. ആ​റ് ഗോ​ളു​ക​ൾ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ കാ​മ​റൂ​ണും സെ​ർ​ബി​യും മൂ​ന്ന് ഗോ​ളു​ക​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ കൈ​കൊ​ടു​ത്ത് പി​രി​ഞ്ഞു.

കാ​മ​റൂ​ണ്‍ താ​രം ജീ​ൻ ചാ​ൾ​സ് കാ​സ്റ്റെ​ലെ​റ്റോ​യാ​ണ് ഗോ​ൾ വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. കാ​മ​റൂ​ണ്‍ ലീ​ഡ് എ​ടു​ത്ത​തോ​ടെ സെ​ർ​ബി​യ ഉ​ണ​ർ​ന്നു ക​ളി​ച്ചു. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചൂ​റി ടൈ​മി​ൽ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി സെ​ർ​ബിയ തി​രി​ച്ച​ടി​ച്ചു.

45+1 മി​നി​റ്റി​ൽ പാ​വ്ലോ​വി​ച്ചാ​ണ് സെ​ർ​ബി​യ​യു​ടെ സ​മ​നി​ല ഗോ​ൾ നേ​ടി​യ​ത്. 45+3 മി​നി​റ്റി​ൽ മി​ല​ൻ​കോ​വി​ച്ച് സാ​വി​ച്ച് സെ​ർ​ബി​യ​യു​ടെ ലീ​ഡ് ഉ​യ​ർ​ത്തി. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ സെ​ർ​ബി​യ മൂ​ന്നാം ഗോ​ളും നേ​ടി. 53-ാം മി​നി​റ്റി​ൽ മി​ത്രോ​വി​ച്ചാ​ണ് ഗോ​ൾ നേ​ടി​യ​ത്.

സെ​ർ​ബി​യ മ​ത്സ​ര​ത്തി​ൽ 1-3ന്‍റെ ആ​ധി​പ​ത്യം നേ​ടി​യ​തോ​ടെ കാ​മ​റൂ​ണ്‍ പോ​രാ​ട്ട​വീ​ര്യം പു​റ​ത്തെ​ടു​ത്തു. തു​ട​രെ തു​ട​രെ ര​ണ്ട് ഗോ​ളു​ക​ൾ മ​ട​ക്കി കാ​മ​റൂ​ണ്‍ സ​മ​നി​ല പി​ടി​ച്ചു. 63-ാം മി​നി​റ്റി​ൽ വി​ൻ​സെ​ന്‍റ് അ​ബു​ബ​ക്ക​റും 66-ാം മി​നി​റ്റി​ൽ മോ​ട്ടിം​ഗും സെ​ർ​ബി​യ​ൻ വ​ല​കു​ലു​ക്കിയത്.

അവസാന മിനിറ്റുകളിൽ വി​ജ​യ​ഗോ​ളി​നാ​യി ഇ​രു​ടീ​മു​ക​ളും കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.