Fifa2022
ബ്ര​സീ​ലി​ന് തി​രി​ച്ച​ടി; നെ​യ്മ​ർ​ക്ക് അ​ടു​ത്ത മ​ത്സ​രം ന​ഷ്ട​മാ​കും
ബ്ര​സീ​ലി​ന് തി​രി​ച്ച​ടി; നെ​യ്മ​ർ​ക്ക് അ​ടു​ത്ത മ​ത്സ​രം ന​ഷ്ട​മാ​കും
Friday, November 25, 2022 7:01 PM IST
ദോ​ഹ: ലോ​ക​ക​പ്പി​ലെ വി​ജ​യ​ത്തു​ട​ക്ക​ത്തി​നി​ട​യി​ലും ബ്ര​സീ​ലി​ന് തി​രി​ച്ച​ടി. കാലിനു പരിക്കേറ്റ സൂ​പ്പ​ർ താ​രം നെ​യ്മ​ർ​ക്ക് അ​ടു​ത്ത മ​ത്സ​രം ന​ഷ്ട​മാ​കും. സെ​ർ​ബി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാണ് നെ​യ്മ​റു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റത്.

ഇ​തേ​തു​ട​ർ​ന്നു നെ​യ്മ​ർ​ക്ക് അ​ടു​ത്ത മ​ത്സ​രം ക​ളി​ക്കാ​നാ​കി​ല്ല. തി​ങ്ക​ളാ​ഴ്ച സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ബ്ര​സീ​ലി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

നെ​യ്മ​ർ​ക്ക് പ​രി​ക്കേ​റ്റ​തോ​ടെ ക​ളി​തീ​രാ​ൻ 10 മി​നി​റ്റ് ബാ​ക്കി​യു​ള്ള​പ്പോ​ൾ പി​ൻ​വ​ലി​ച്ചി​രു​ന്നു. നി​ക്കോ​ള മി​ലെ​ൻ​കോ​വി​ച്ചി​ന്‍റെ ടാ​ക്ലിം​ഗി​നി​ടെ​യാ​ണ് നെ​യ്മ​റി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

നി​രാ​ശ​നാ​യി ഡ​ഗ് ഔ​ട്ടി​ലി​രി​ക്കു​ന്ന നെ​യ്മ​റെ സ​ഹ​താ​ര​ങ്ങ​ൾ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. നെ​യ്മ​റി​ന് പ​ക​രം ആ​ന്‍റ​ണി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.