Fifa2022
ഖ​ത്ത​റി​ൽ വീ​ണ്ടും ഏ​ഷ്യ​ൻ ക​രു​ത്ത്; അ​ധി​ക​സ​മ​യ​ത്ത് വ​ല നി​റ​ച്ച് ഇ​റാ​ൻ, വെ​യ്ൽ​സ് വീ​ണു
ഖ​ത്ത​റി​ൽ വീ​ണ്ടും ഏ​ഷ്യ​ൻ ക​രു​ത്ത്; അ​ധി​ക​സ​മ​യ​ത്ത് വ​ല നി​റ​ച്ച് ഇ​റാ​ൻ, വെ​യ്ൽ​സ് വീ​ണു
Friday, November 25, 2022 6:16 PM IST
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ അ​ട്ടി​മ​റി വീ​ര​ൻ​മാ​രാ​യി ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ. ഗ്രൂ​പ്പ് ബി ​പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ വെ​യ്ൽ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​റാ​ൻ കീ​ഴ​ട​ക്കി​യ​ത്. നേ​ര​ത്തെ അ​ർ​ജ​ന്‍റീ​ന​യെ സൗ​ദി അ​റേ​ബ്യ​യും ജ​ർ​മ​നി​യെ ജ​പ്പാ​നും തോ​ൽ​പ്പി​ച്ചി​രു​ന്നു.

വെ​യ്ൽ​സ് ഗോ​ളി ഹെ​ൻ​സേ റെ​ഡ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ മ​ത്സ​ര​ത്തി​ൽ ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു ഇ​റാ​ന്‍റെ ഗോ​ൾ പ്ര​ഹ​രം. 90+8 മി​നി​റ്റി​ൽ റൗ​സ്ബെ ചെ​ഷ്മി​യാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 90+11-ാം മി​നി​റ്റി​ൽ റാ​മി​ൻ റെ​സെ​യ്നാ​ണ് ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്.

നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ തു​ട​ക്കം മു​ത​ൽ ഇ​റാ​ന് ല​ഭി​ച്ചി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ 15-ാം മി​നി​റ്റി​ല്‍ ഇ​റാ​ന്‍ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും വാ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ ഓ​ഫ്‌​സൈ​ഡാ​ണെ​ന്ന് തെ​ളി​ഞ്ഞ​പ്പോ​ള്‍ ഗോ​ള്‍ അ​നു​വ​ദി​ച്ചി​ല്ല.

ജ​യ​ത്തോ​ടെ മൂ​ന്ന് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി ഇ​റാ​ൻ. ഇം​ഗ്ല​ണ്ടാ​ണ് ഒ​ന്നാ​മ​ത്.