Fifa2022
കഷ്‌ടിച്ച് കടന്നുകൂടി ബെ​ൽ​ജി​യം
കഷ്‌ടിച്ച് കടന്നുകൂടി ബെ​ൽ​ജി​യം
Thursday, November 24, 2022 5:03 AM IST
ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ കാ​ന​ഡ​യ്ക്കെ​തി​രെ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​ന് ജ​യം. മ​റു​പ​ടി​യി​ല്ലാ​ത്ത ഏ​ക ഗോ​ളി​നാ​യി​രു​ന്നു ബെ​ൽ​ജി​യ​ത്തി​ന്‍റെ ജ​യം. 44-ാം മി​നി​റ്റി​ൽ മി​ച്ചി ബ​റ്റ്ഷൂ​വാ​യി ആ​ണ് ബെ​ൽ​ജി​യ​ത്തി​നാ​യി ഗോ​ൾ വ​ല കു​ലു​ക്കി​യ​ത്.

എ​ട്ടാം മി​നി​റ്റി​ൽ കി​ട്ടി​യ പെ​നാ​ൽ​റ്റി ഡേ​വി​സ് ന​ഷ്‌​ട​പ്പെ​ടു​ത്തി​യ​ത് കാ​ന​ഡ​യ്ക്ക് ക​ടു​ത്ത തി​രി​ച്ച​ടി​യാ​യി. ഡേ​വി​സ് എ​ടു​ത്ത കി​ക്ക് അ​നാ​യാ​സം ത​ട​ഞ്ഞി​ട്ട് ഗോ​ളി തി​ബോ കൊ​ർ​ട്ടു​വ ബെ​ൽ​ജി​യ​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യി. തോ​റ്റെ​ങ്കി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മ​ത്സ​ര​ത്തി​ൽ ഉ​ട​നീ​ളം കാ​ന​ഡ പു​റ​ത്ത് എ​ടു​ത്ത്.