Fifa2022
രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം താ​ര​ങ്ങ​ൾ​ക്ക് മേ​ൽ വേ​ണ്ട: ഇ​റാ​ൻ പ​രി​ശീ​ല​ക​ൻ
രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം താ​ര​ങ്ങ​ൾ​ക്ക് മേ​ൽ വേ​ണ്ട: ഇ​റാ​ൻ പ​രി​ശീ​ല​ക​ൻ
Tuesday, November 22, 2022 1:40 PM IST
ദോഹ: രാ​ജ്യ​ത്ത് അ​ല​യ​ടി​ക്കു​ന്ന ഹി​ജാ​ബ് വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സ​മ്മ​ർ​ദം ലോ​ക​ക​പ്പ് താ​ര​ങ്ങ​ൾ​ക്ക് മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​തെ​ന്ന് ഇ​റാ​ൻ പ​രി​ശീ​ല​ക​ൻ കാ​ർ​ലോ​സ് ക്വെ​യ്റോ​സ്. ടീ​മി​നെ രാ​ഷ്ട്രീ​വ​ത്ക​രി​ക്ക​രു​തെ​ന്നും അ​വ​രെ ഫു​ട്ബോ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക്വെ​യ്റോ​സ് അ​ഭ്യ​ർ​ഥി​ച്ചു.

ഇം​ഗ്ല​ണ്ടി​നെ​തി​രെ 2-6 എ​ന്ന വ​ന്പ​ൻ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്ക​വേ​യാ​ണ് ക്വെ​യ്റോ​സ് ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ത​ന്‍റെ ടീ​മം​ഗ​ങ്ങ​ൾ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​വ​രെ മ​റ്റ് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ശ​ല്യ​പ്പെ​ടു​ത്ത​രു​തെ​ന്നും പ​റ​ഞ്ഞ അ​ദേ​ഹം, രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ചു.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കാ​തെ മൗ​നം പാ​ലി​ച്ച ഇ​റാ​ൻ ടീ​മി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്ന് വ​ന്ന​തോ​ടെ​യാ​ണ് പ​രി​ശീ​ല​ക​ൻ ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.