Fifa2022
ബെ​ൻ​സേ​മ​യ്ക്ക് പ​രി​ക്ക്; ലോ​ക​ക​പ്പ് ന​ഷ്ട​മാ​കും
ബെ​ൻ​സേ​മ​യ്ക്ക് പ​രി​ക്ക്; ലോ​ക​ക​പ്പ് ന​ഷ്ട​മാ​കും
Sunday, November 20, 2022 11:05 AM IST
ദോ​ഹ: പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം ക​രീം ബെ​ൻ​സേ​മ​യ്ക്ക് ലോ​ക​ക​പ്പ് ന​ഷ്ട​മാ​കും. ഇ​ട​ത് കാ​ലി​ലെ മ​സി​ലി​ന് സം​ഭ​വി​ച്ച പ​രി​ക്ക് മൂ​ലം ബെ​ൻ​സേ​മ ലോ​ക​ക​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യ​താ​യി ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

പ​രി​ശീ​ല​ന സെ​ഷ​നി​ടെ തു​ട​യി​ലെ പേ​ശി​ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബെ​ൻ​സേ​മ വൈ​ദ്യ​സ​ഹാ​യം തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന എം​ആ​ർ​ഐ സ്കാ​നി​ൽ മ​സി​ലി​ന് വി​ള്ള​ൽ സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി.

ബാ​ല​ൻ ഡി​യോ​ർ ജേ​താ​വാ​യ ബെ​ൻ​സേ​മ കി​രീ​ടം നി​ല​നി​ർ​ത്താ​ൻ ഫ്ര​ഞ്ച് പ​ട​യെ സ​ഹാ​യി​ക്കു​മെ​ന്ന് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വേ​ള​യി​ലാ​ണ് ഈ ​പി​ന്മാ​റ്റം. അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ 2018-ലെ ​ചാ​ന്പ്യ​ൻ ടീ​മി​ൽ സ്ഥാ​നം ല​ഭി​ക്കാ​തി​രു​ന്ന ബെ​ൻ​സേ​മ 2014 ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ് സ്കോ​റ​ർ ആ​യി​രു​ന്നു.