Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വലിയനോമ്പിന്റെ വിശുദ്ധനാളുകളിൽ താപസനായ ക്രിസ്തുവിന്റെ ജനിമൃതികൾക്കിടയിലെ ജീവിതാനുഭവങ്ങളെ നമ്മുടെ ചെറുജീവിതങ്ങളോടു ചേർത്തുവച്ചു ധ്യാനിക്കാൻ ‘താപസവഴിയേ...’ ദീപികയിൽ. ക്ലരീഷ്യൻ സഭാംഗമായ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ് ആണ് ഈ ധ്യാനചിന്തകൾ തയാറാക്കിയത്. കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയിൽ അധ്യാപകനായ അദ്ദേഹം കവിയും എഴുത്തുകാരനുമാണ്.
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
കൊറോണയേക്കാൾ ഭീകര വൈറസുകൾ
ഈയിടെ അശ്ലീല പോസ്റ്റുകൾവഴി സന്യസ്തരെ അവഹേളിച്ചുകൊണ്ടിരിക്കുന്നത് കാണാഞ്ഞിട്ടല്ല പ്രതികരിക്കാതിരുന്നത്. ലോകമൊന്നാകെ ഒരു മഹാവിപത്തിൽ എന്തുചെയ്യണമെന്നറിയാതെ വിങ്ങിപ്പൊട്ടുന്പോൾ ദുരിതബാധിതരുടെ പക്ഷംചേരുകയാണ് മനസാ വാചാ കർമണാ.
അപ്പോൾ ഇതാ കൊറോണയേക്കാൾ ഭീകരരായ സഭാവിരുദ്ധ വൈറസുകൾ സോഷ്യൽമീഡിയയിൽ അഴിഞ്ഞാടുന്നു. ഇവരിൽ ചിലരൊക്കെ ഭ്രാന്തിന്റെ ഉന്മാദലഹരിയിലാണെന്നു തോന്നും. വൈകൃതസ്വഭാവത്തിന്റെ ഉടമകൾ! അവർക്കു യാഥാർഥ്യബോധമില്ല എന്നു വ്യക്തമല്ലേ.
ഇവർ സ്വന്തം തെറ്റുകൾ മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്. കാര്യങ്ങളെ സ്വന്തം സങ്കൽപങ്ങൾക്കനുസൃതം വളച്ചൊടിക്കുന്നു. ഇവരെക്കുറിച്ചാകാം കവി ഇങ്ങനെ പാടിയത്:
ഭിത്തിയും വേലിയുമിഷ്ടമല്ല
ചട്ടവും ചിട്ടയും ഇഷ്ടമല്ല
ഭാവവും ഛായയും ഇഷ്ടമല്ല
അസ്ത്രവും ശാസ്ത്രവുമിഷ്ടമല്ല
ഇത്തരക്കാർ ഒന്നോർക്കണം, സന്യാസം ഇന്നലത്തെ പുതുമഴയ്ക്ക് എവിടെയോ കിളിർത്തതല്ല. അതിനു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബലവത്തായ വേരുകളുണ്ട്. ഇന്നത് ശാഖോപശാഖകളായി പന്തലിച്ചു നിൽക്കുന്നു. അതിന്റെ ഫലങ്ങൾ ലോകം ആസ്വദിക്കുന്നുണ്ട്. നിങ്ങളും പങ്കുപറ്റുന്നുണ്ട്. ഒന്നും അറിയാത്തവരല്ല നിങ്ങൾ. പൂജനീയയായ മദർ തെരേസയെപോലും നിങ്ങൾ വെറുതേവിട്ടില്ല.
എത്ര വികലമാണ് നിങ്ങളുടെ മനസിന്റെ ഭാവങ്ങൾ. ലജ്ജയുണ്ടോ നിങ്ങൾക്ക് സന്യസ്തർ സമൂഹത്തിന്റെ ഇത്തിൾക്കണ്ണികളാണെന്നു പറയാൻ? അക്രമത്തോടു ‘വേണ്ടാ’എന്നു പുഞ്ചിരിയോടും സമാധാനത്തോടും പറയുമെന്നു പ്രതിജ്ഞയെടുത്തവരാണ് ഞങ്ങൾ. വാക്കുകളിൽ ജീവിക്കുന്നതല്ല സ്നേഹം. വാക്കുകൊണ്ട് സന്യസ്ത ജീവിതത്തെ വിശദീകരിക്കാനാവില്ല.
സ്നേഹത്തിന്റെയും സേവനത്തിന്റെയും കൊച്ചുകൊച്ചു പ്രവൃത്തികൾകൊണ്ട് ദൈവത്തിന്റെ ദീപം തെളിഞ്ഞുനിൽക്കാൻ ഞങ്ങൾ സഹായിച്ചോട്ടെ. തടയിടരുത്. ഞങ്ങളുടെ വിശ്വാസം കൈവിടാതെ അഗതികൾക്കും ആലംബഹീനർക്കുംവേണ്ടി നിലകൊണ്ടോട്ടെ. പിറുപിറുക്കരുത്. സ്നേഹവും ത്യാഗവും വഴി ഞങ്ങളുടെ ചെറുദീപം കത്തിക്കോട്ടെ. കെടുത്തരുത്. പിറക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറയുന്നത് നിങ്ങൾ ഇവിടെ കാണും.
ആർക്കും വേണ്ടാത്ത മനോരോഗികൾ സ്വന്തം വീടുപോലെ ഇവിടെ കഴിയുന്നുണ്ട്. ഭയപ്പെടുത്തുന്ന വാർധക്യത്തെയും മരണത്തെയും ദൈവത്തിന്റെ വീട്ടിലേക്കുള്ള മടക്കയാത്രയാണെന്ന അനുഭവത്തോടെ കഴിയുന്നവരെ നിങ്ങൾക്കിവിടെ കാണാം. ഹൃദയകാഠിന്യമില്ലെങ്കിൽ ഇവരിൽനിന്നു പലതും നിങ്ങൾക്കു പഠിക്കാനാകും. ഈ രംഗങ്ങളെല്ലാം കണ്ടുകഴിഞ്ഞാൽ സന്യസ്തരെ ആക്ഷേപിക്കാനും പരിഹസിക്കാനും വിധിക്കാനും അവരുടെ അസ്തിത്വത്തെപ്പോലും തകർക്കുന്ന വാക്കുകൾ പറയാനും പറ്റുകയില്ല.
ഇന്ത്യയിലും ആഫ്രിക്കയിലുമൊക്കെ ഒട്ടേറെപ്പേർ വിശപ്പുമൂലം മരിച്ചുവീഴുന്നുണ്ട്. അതൊന്നും വാർത്തയല്ല. അമ്മമാരുടെ ഉദരത്തിൽവച്ച് കൊല്ലപ്പെടുന്ന ദശലക്ഷങ്ങളുണ്ട്. സന്യസ്തരെ ആക്ഷേപിക്കുന്നവർ ഈ ശിശുക്കൾക്കു വേണ്ടി പ്രതികരിക്കാത്തതെന്ത്? സമൂഹത്തിൽ കൊലപാതകങ്ങളില്ലേ, ആത്മഹത്യകളില്ലേ, ബലാൽസംഗങ്ങളും പീഡനങ്ങളും ഒളിച്ചോട്ടവും മരണവുമില്ലേ? പഠനം വല്ലതും നടത്തുന്നുണ്ടോ?
ഇനിയെങ്കിലും ദൈവകാരുണ്യത്തിന്റെ ജീവിക്കുന്ന പ്രതിഫലനമാകൂ. നിങ്ങളുടെ കണ്ണുകളിൽ കനിവ്, മുഖത്ത് കനിവ്, അഭിപ്രായങ്ങളിൽ കനിവ്, പോസ്റ്റുകളിൽ ഇത്തിരി കനിവ് ഒക്കെ കാണിക്കൂ.
സിസ്റ്റർ മേരി ജയിൻ എസ്ഡി,
പാലാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക
‘നുണ നൂറു തവണ ആവർത്തിച്ചാൽ അതു നേരാകും’: ഫാസി
“ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല”
സന്യാസജീവിതത്തെ അപകീർത്തിപ്പെടുത്തി
നീതിക്കായി കേഴുന്ന സത്യങ്ങൾ
ഒരു കടൽത്തീരത്തുവച്ച് സത്യവും അസത്യവും കണ്ടുമുട്ടി. അവർ ഒരു കടൽ സ്നാനത്തിന് ഇറങ്ങ
സന്യസ്തർ സ്വതന്ത്രരോ?
നാല്പതിനായിരത്തോളം കത്തോലിക്കാ സന്യാസിനികൾ കേരള
ക്രൈസ്തവ സന്യാസത്തിനു ചാനൽക്രമമോ?
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ പെ
സന്യാസത്തെ പുച്ഛിക്കുന്നവരോടു പറയാനുള്ളത്
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സ
മഠത്തിലെ നല്ല ദിവസം!
ഒരു പത്രത്തിലെ പരമ്പരയിൽ വന്ന മഠത്തിലെ ഒരു ദിവസം വായ
ഞങ്ങൾക്കുമുണ്ട് പറയാൻ
ചില സമീപകാല സംഭവവികാസങ്ങളെ ദൃശ്യ-അച്ചടി-സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ
സന്യാസം തോന്ന്യാസമല്ല
സഭ വിട്ടവരിലും സഭാവിരു
ഞാൻ കയറ്റി അയയ്ക്കപ്പെട്ട കന്യാസ്ത്രീ
മാധ്യമങ്ങളുടെ വേട്ടയാടലിനിടെ പരാമർശിക്കപ്പെട്ട
ഇരയും വേട്ടക്കാരനും
ടിവി ചാനലുകളിലെ അന്തിച്ചർച്ചകളിലെ ജഡ്ജിമാരെയും അ
സന്ന്യാസം എന്ന ആദർശം
സന്ന്യാസം എന്നാൽ സർവസംഗപരിത്യാഗം. ബഹിർമുഖമായി ചരിക്കുന്ന ഇന്ദ്രിയങ്ങളെ നിയ
മഹത്വത്തിലേക്കുള്ള വഴി
സഹനങ്ങളും വേദനകളുമാണു മഹത്വത്തിലേക്കുള്ള വഴിയെ
അനുസരണം അടിമത്തമല്ല
അന്തസോടെ സന്യാസത്തെ ആശ്ലേഷിച്ചു ജീ
ശുശ്രൂഷയുടെ മഹത്വം
സന്യസ്തരെക്കുറിച്ച് ഇത്രയേറെ ആശങ്ക
വരദാനമാണ് വരുമാനം
അനുസരണം അടിമത്തമാണെന്ന് നിങ്ങളോടാരു പറഞ്ഞു? വരുമാനമില്ലെങ്കിൽ സംതൃപ്തര
ആ കരച്ചിൽ ഞാൻ മറക്കില്ല...
സന്യാസിനികളെ കൂട്ടിലടച്ച കിളികളായും മഠങ്ങളെ തടവറകളായും ചില മാധ്യമങ്ങളില
നിന്ദിക്കരുത്
ചില മാധ്യമങ്ങളും തത്പരകക്ഷികളും പറയുന്നതുകേട്ട് വികാരമിളകി ട്രോളുകളിട്ടു മട
വീണവരുണ്ട്, പക്ഷേ...
തീർച്ചയായും സഭയിൽ പുഴുക്കുത്തുകളുണ്ട്. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അത് ഇന്നു
അകത്തിരുന്ന് അഴുകുന്നവർ
ഈ പ്രതിസന്ധിഘട്ടത്തിൽ സഭയുടെ ആത്മാവിനെ കളങ്കപ്പെടുത്താനും പൊതുനിരത്തിൽ അവ
മാധ്യമവേട്ട
പച്ചനുണകളും അർധ സത്യങ്ങളും ആധാരമാക്കിയുള്ള ചില മാധ്യമ-സാമൂഹ്യമാധ്യമ വായാ
ദീപികയുടെ നിലപാട്
ദീപിക പീഡനവാർത്തകൾ എന്തുകൊണ്ട് ഒന്നാം പേജിൽ കൊടുക്കുന്നില്ലെന്നാണ് ചിലരുടെ പരാ
ആരാണ് ഇര ?
വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും ഇരകളായ ആയിരങ്ങളെക്കുറിച്ചുകൂടി ഇവിടെ
Latest News
വർഗീയതയുടെ ആൾ രൂപമാണ് അമിത് ഷാ; മറു ചോദ്യവുമായി മുഖ്യമന്ത്രി
"കുഞ്ഞ് കറുത്തതാകുമോയെന്ന് അവർ ഭയപ്പെട്ടു..'; ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയ ഒരാൾക്ക് കൂടി കോവിഡ്
"നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും'; പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം
വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വധശിക്ഷ
Latest News
വർഗീയതയുടെ ആൾ രൂപമാണ് അമിത് ഷാ; മറു ചോദ്യവുമായി മുഖ്യമന്ത്രി
"കുഞ്ഞ് കറുത്തതാകുമോയെന്ന് അവർ ഭയപ്പെട്ടു..'; ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയ ഒരാൾക്ക് കൂടി കോവിഡ്
"നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും'; പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം
വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വധശിക്ഷ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top