ജീ​വി​തം തൊ​ട്ട ഗാ​ന​ങ്ങ​ൾ
Saturday, November 27, 2021 12:59 AM IST
മ​​​ഞ്ഞി​​​ൽ വി​​​രി​​​ഞ്ഞ പൂ​​​ക്ക​​​ൾ, അ​​​വ​​​ളു​​​ടെ രാ​​​വു​​​ക​​​ൾ തു​​​ട​​​ങ്ങി എ​​​ക്കാ​​​ല​​​ത്തെ​​​യും സൂ​​​പ്പ​​​ർ ഹി​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ക​​​ൾ​​​ക്കു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത് ബി​​​ച്ചു തി​​​രു​​​മ​​​ല​​​യു​​​ടെ ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ണ്.​​​ സി​​​നി​​​മ​​​യി​​​ലെ പേ​​​രു​​​ക​​​ൾ അ​​​ല്ല ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് പാ​​​ട്ടി​​​ൽ ചേ​​​ർ​​​ത്ത​​​ത്. മ​​​റി​​​ച്ച് ബി​​​ച്ചു തി​​​രു​​​മ​​​ല എ​​​ഴു​​​തി​​​യ വ​​​രി​​​ക​​​ൾ എ​​​ടു​​​ത്ത് സി​​​നി​​​മ​​​യു​​​ടെ ടൈ​​​റ്റി​​​ൽ ആ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ മൂ​​​ളു​​​ന്ന ഈ​​​ണ​​​ത്തി​​​ലേ​​​ക്ക് അ​​​തേ വേ​​​ഗ​​​ത്തി​​​ൽ വ​​​രി​​​ക​​​ൾ ഇ​​​ഴ​​​ചേ​​​ർ​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യു​​​ന്ന സി​​​ദ്ധി ബി​​​ച്ചു തി​​​രു​​​മ​​​ല​​​യ്ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. ബി​​​ച്ചു മാ​​​ജി​​​ക്ക് എ​​​ന്ന് വേ​​​ണ​​​മെ​​​ങ്കി​​​ൽ വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​വു​​​ന്ന മാ​​​ജി​​​ക്. അ​​​തു മാ​​​ത്ര​​​മ​​​ല്ല കൈ​​​യി​​​ൽ കി​​​ട്ടു​​​ന്ന ഏ​​​ത് വ​​​രി​​​ക​​​ളും ഗ​​​ദ്യ​​​മാ​​​യാ​​​ൽ പോ​​​ലും ഒ​​​രു ഈ​​​ണ​​​ത്തി​​​ല​​​ങ്ങ​​​നെ ചൊ​​​ല്ലു​​​വാ​​​നു​​​ള്ള ക​​​ഴി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്. ടെ​​​ലി​​​വി​​​ഷ​​​ൻ അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ, ര​​​വീ​​​ന്ദ്ര​​​നാ​​​ഥ ടാ​​​ഗോ​​​റി​​​ന്‍റെ മ​​​ര​​​ണ​​​പ​​​ത്ര​​​ത്തി​​​ലെ ഇം​​​ഗ്ലീ​​​ഷ് വ​​​രി​​​ക​​​ൾ വ​​​രെ ഈ​​​ണ​​​ത്തി​​​ൽ ചൊ​​​ല്ലി​​​യി​​​ട്ടു​​​ണ്ട്. ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ ഭം​​​ഗി​​​യാ​​​യി ഉ​​​ച്ച​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ബി​​​ച്ചു തി​​​രു​​​മ​​​ല ത​​​ന്‍റെ ഗാ​​​ന​​​ങ്ങ​​​ളു​​​ടെ ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ഭാ​​​ഷ​​​ക​​​ൾ ന​​​ല്ല ഈ​​​ണ​​​ത്തി​​​ൽ ഏ​​​റ്റു​​​പാ​​​ടു​​മാ​​യി​​രു​​ന്നു.

ക്രി​​​സ്തീ​​​യ ഭ​​​ക്തി​​​ഗാ​​​നം ഭാ​​​ഗ്യ​​​ന​​​ക്ഷ​​​ത്ര​​​മാ​​​യി ‘ഭ​​​ജ​​​ഗോ​​​വി​​​ന്ദം’ എ​​​ന്ന സി​​​നി​​​മ​​​യ്ക്കുവേ​​​ണ്ടി ബ്രാ​​​ഹ്മ​​​മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ൽ എ​​​ന്ന ഗാ​​​ന​​​മാ​​​ണ് ബി​​​ച്ചു തി​​​രു​​​മ​​​ല ആ​​​ദ്യം എ​​​ഴു​​​തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഒ​​​രു ക്രി​​​സ്തീ​​​യ ഭ​​​ക്തി​​​ഗാ​​​ന​​​ത്തി​​​ലൂ​​​ടെ ബി​​​ച്ചു എ​​​ന്ന ബി. ​​​ശി​​​വ​​​ശ​​​ങ്ക​​​ര​​​ൻ നാ​​​യ​​​ർ ച​​​ല​​​ച്ചി​​​ത്ര ഗാ​​​ന​​​ലോ​​​ക​​​ത്ത് എ​​​ത്തി​​​യാ​​​ൽ മ​​​തി എ​​​ന്ന് കാ​​​ലം തീ​​​രു​​​മാ​​​നി​​​ച്ചു.


അ​​​ഥ​​​വാ അ​​​താ​​​വും ബി​​​ച്ചു തി​​​രു​​​മ​​​ല​​​യു​​​ടെ സം​​​ഗീ​​​ത നി​​​യോ​​​ഗം. ഭ​​​ജ​​​ഗോ​​​വി​​​ന്ദം വെ​​​ളി​​​ച്ചം ക​​​ണ്ടി​​​ല്ല. എ​​​ന്താ​​​യാ​​​ലും ച​​​ല​​​ച്ചി​​​ത്ര താ​​​രം മ​​​ധു ത​​​ന്‍റെ അ​​​ക്ക​​​ൽ​​​ദാ​​​മ എ​​​ന്ന സി​​​നി​​​മ​​​യ്ക്കു വേ​​​ണ്ടി അ​​​ന്ന​​​ത്തെ യു​​​വ​​​ ഗാ​​​നര​​​ച​​​യി​​​താ​​​വി​​​നെ ക്ഷ​​​ണി​​​ച്ചു. സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​നും നി​​​ർ​​​മാ​​​താ​​​വു​​​മാ​​​യി​​​രു​​​ന്നു മ​​​ധു. അ​​​ന്ന് ച​​​ല​​​ച്ചി​​​ത്ര ഗാ​​​ന​​​ലോ​​​ക​​​ത്ത് ആ​​​രും അ​​​റി​​​യാ​​​ത്ത ഒ​​​രാ​​​ളാ​​​യ ത​​​നി​​​ക്കു മ​​​ധു​​​ച്ചേ​​​ട്ട​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യ​​​തി​​​നെക്കു​​​റി​​​ച്ച് ബി​​​ച്ചു തി​​​രു​​​മ​​​ല പ​​​റ​​​യാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​ക്ക​​​ൽ​​​ദാ​​​മ​​​യി​​​ൽ ആ​​​കെ മൂ​​​ന്നു പാ​​​ട്ടു​​​ക​​​ൾ ആ​​​ണു​​​ള്ള​​​ത്. അ​​​തി​​​ലെ നീ​​​ലാ​​​കാ​​​ശ​​​വും മേ​​​ഘ​​​ങ്ങ​​​ളും... എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​മാ​​​ണ് ബി​​​ച്ചു തി​​​രു​​​മ​​​ല ര​​​ചി​​​ച്ച​​​ത്. മ​​​റ്റ് ര​​​ണ്ടു ഗാ​​​ന​​​ങ്ങ​​​ൾ ഭ​​​ര​​​ണി​​​ക്കാ​​​വ് ശി​​​വ​​​കു​​​മാ​​​റും, ഏ​​​റ്റു​​​മാ​​​നൂ​​​ർ സോ​​​മ​​​ദാ​​​സ​​​നും എ​​​ഴു​​​തി.

ബൈ​​​ബി​​​ളും ഖു​​​റാ​​​നും ഹി​​​ന്ദു പു​​​രാ​​​ണ​​​ങ്ങ​​​ളും ന​​​ന്നാ​​​യി മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​രു​​​ന്ന ഒ​​​രാ​​​ൾക ൂ​​​ടി​​​യാ​​​ണ് ബി​​​ച്ചു തി​​​രു​​​മ​​​ല. ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വി​​​ന്‍റെ ബൈ​​​ബി​​​ൾ ജ്ഞാ​​​നം ആ​​​ണ് ഗാ​​​ന​​​ത്തെ ഇ​​​ത്ര​​​മേ​​​ൽ ഭ​​​ക്തി​​​സാ​​​ന്ദ്ര​​​മാ​​​ക്കു​​​ന്ന​​​ത്.

നീ​​​ലാ​​​കാ​​​ശ​​​വും മേ​​​ഘ​​​ങ്ങ​​​ളും
നീ​​​രും താ​​​രും തീ​​​ര​​​ങ്ങ​​​ളും ജീ​​​വ​​​നും
സൃ​​​ഷ്ടി​​​ച്ച ചൈ​​​ത​​​ന്യ​​​മേ സ്വ​​​സ്തി
സ്വ​​​സ്തി സ്വ​​​സ്തി സ്വ​​​സ്തി....

ബൈ​​​ബി​​​ളി​​​ൽ ഉ​​​ള്ള​​​തു പോ​​​ലെ മ​​​നു​​​ഷ്യ​​​ജീ​​​വി​​​തം മ​​​റ്റൊ​​​രു മ​​​ത​​​ഗ്ര​​​ന്ഥ​​​ത്തി​​​ലു​​​മി​​​ല്ല എ​​​ന്നും ബി​​​ച്ചു തി​​​രു​​​മ​​​ല പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.