കെ-റെ​യി​ൽ ന​ട​ക്കു​മോ? ന​ട​ക്ക​ണ​മോ?
Saturday, November 20, 2021 11:26 PM IST
അനന്തപുരി/ദ്വിജൻ

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കെ -റെ​യി​ൽ പ​ദ്ധ​തി എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന കാ​സ​ർഗോ​ഡ്-തി​രു​വ​ന്ത​പു​രം സെ​മി ഹൈ​സ്പി​ഡ് റെ​യി​ൽ​വേ പ​ദ്ധ​തി ന​ട​പ്പാ​കു​മോ? അ​ത് ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടോ? ആ​റു​ മ​ണി​ക്കൂ​ർ കൊ​ണ്ട് തെ​ക്കു വ​ട​ക്കു സ​ഞ്ച​രി​ച്ചു തീ​ർ​ക്കാ​വു​ന്ന ദൂ​രം മാ​ത്ര​മു​ള്ള കേ​ര​ള​ത്തി​ന്‍റെ തെക്കു വ​ട​ക്ക് യാ​ത്ര​യ്ക്ക് ഇ​പ്പോ​ൾ കു​റ​ഞ്ഞ​ത് 16 മ​ണി​ക്കൂ​റാ​ണ് വേ​ണ്ടിവ​രു​ന്ന​ത്. ഈ ​സ​മ​യം നാ​ലു​ മ​ണി​ക്കൂ​റാ​ക്കി കു​റ​യ്ക്കു​ക​യാ​ണ് കെ-റെ​യി​ൽ ചെ​യ്യു​ന്ന​ത്.

കാ​സ​ർഗോ​ട്ടുനി​ന്നു തല​സ്ഥാ​ന​ത്തേ​ക്കു​ള്ള യാ​ത്രാസ​മ​യം നാ​ലു​ മ​ണി​ക്കൂ​റാ​യി കു​റ​യ്ക്കു​ന്ന തീ​വ​ണ്ടി​ക്കാ​യി ത​യാറാ​ക്കു​ന്ന പാ​ത​യാ​ണ് കെ.-റെ​യി​ൽ. 530 കി​ലോ​മീ​റ്റ​ർ ദൂ​രംവ​രു​ന്ന ഈ ​പ​ദ്ധ​തി​ക്കാ​യി വേ​ണ്ടിവ​രു​ന്ന​ത് 64,000 കോ​ടി രൂ​പ​യാ​ണ്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 63941 കോ​ടി രൂ​പ. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽ 11ലൂ​ടെ​യും ക​ട​ന്നുപോ​കു​ന്ന കെ-റെ​യി​ലിനു ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തി​രൂർ, തൃ​ശൂ​ർ, കൊ​ച്ചി, നെ​ടു​ന്പാ​ശേരി വി​മ​ന​ത്താ​വ​ളം, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ, കൊ​ല്ലം, തി​രു​വ​നന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​വും സ്റ്റോ​പ്പ് ഉ​ണ്ടാ​വു​ക.

ജ​നം അ​സ്വ​സ്ഥ​രാ​കു​ന്നു

ഇ​ട​തുമു​ന്ന​ണി​യു​ടെ പ്ര​ക​ട​നപ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഈ ​മ​ഹാപ​ദ്ധ​തി എ​ന്ന​തും പ​ദ്ധ​തി​ക്ക് 2019ൽ ​കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ താ​ത്വി​കഅം​ഗി​കാ​രം കി​ട്ടി​യി​ട്ടു​ണ്ട് എ​ന്ന​തും സ​ത്യ​മാ​ണെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ത​ല​ത്തി​ൽ എ​ത്തു​ന്പോ​ൾ 11 ജി​ല്ല​ക​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ക്ഷി​ഭേ​ദം ഇ​ല്ലാ​തെ വ​ലി​യ സ​ന്ദേഹ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.​ എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​നകീയ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നുക​ഴി​ഞ്ഞു. ഗ്രീ​ൻ ട്രി​ബ്യൂണ​ലി​ലും കേ​സു​ണ്ട്.

2001ലെ ​ആ​ന്‍റ​ണി സ​ർ​ക്കാ​ർ മു​ന്നോ​ട്ടുവ​ച്ച പ​ദ്ധ​തി​യു​ടെ പ​രി​ഷ്കൃ​ത രൂ​പ​മാ​ണ് ഇ​ന്ന​ത്തെ കെ-റെ​യി​ൽ പ​ദ്ധ​തിയെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡിഎ​ഫ് ജ​ന​കീയ പ്ര​തി​ഷേ​ധ​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചുക​ഴി​ഞ്ഞു. ​എ​ന്നാ​ൽ, ജ​ന​കീയ സ​മ​രംമൂ​ലം മു​ട​ങ്ങി​ക്കി​ട​ന്ന ഗെയി​ൽ പൈ​പ്പ് ലൈ​നും നാ​ലു​വ​രി ദേ​ശീയപാ​ത​യും ത​ട​സ​ങ്ങ​ൾ മാ​റ്റി ന​ട​പ്പാ​ക്കി​യ​തു​പോ​ലെ ഈ ​മ​ഹാ​പ​ദ്ധ​തി​യും ന​ട​പ്പാ​ക്കാമെ​ന്ന ഉ​റ​ച്ച ബോ​ധ്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ​

കെ​-റെ​യി​ൽ പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന സ്ഥ​ലം നി​ർ​ണയി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു. അ​ടി​യ​ന്ത​ര ചെ​ല​വു​ക​ൾ​ക്ക് കി​ഫ്ബി​യി​ൽനി​ന്നു 2100 കോ​ടി വാ​യ്പ എ​ടു​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ഇ​തി​നാ​യി റ​വ​ന്യു വ​കു​പ്പ് ഒ​രു ഡ​പ്യൂ​ട്ടി ക​ള​ക്ട​റെ​യും 11 സ്പെ​ഷൽ ത​ഹ​സി​ൽദാ​ർമാ​രെ​യും നി​യോ​ഗി​ച്ചു. ഏ​റ്റെ​ടു​ക്കേണ്ടിവ​രു​ന്ന 142 ല​ക്ഷം ഹെ​ക്ട​ർ ഭൂ​മി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും അ​വ​യു​ടെ സ​ർ​വേ ന​ന്പ​രു​ക​ളും അ​ട​ക്കം വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ണ്ട്. അ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​വു​ക​യാ​ണ്.

ഗ്രാ​മ​ങ്ങ​ളി​ൽ ഭൂ​മി​യു​ടെ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ നാ​ലി​ര​ട്ടി​യും ന​ഗ​ര​ങ്ങ​ളി​ൽ ര​ണ്ടി​ര​ട്ടി​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​ ബാ​ക്കി.

ന​ന്ദി​ഗ്രാം മോ​ഡ​ൽ സ​മ​ര​മോ?

ബം​ഗാ​ളി​ലെ ഇ​ട​തു സ​ർ​ക്കാ​റി​ന് ന​ന്ദി​ഗ്രാം പോ​ലാ​കും പി​ണ​റാ​യി​ക്ക് സി​ൽ​വ​ർ ലൈ​ൻ എ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.​ കെ.​സു​ധാ​ക​ര​നെ​പ്പോ​ലെ ഒ​രാ​ൾ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലുള്ള​തുകൊ​ണ്ട് സ​മ​രം അ​ങ്ങ​നെ ആ​റി​ത്ത​ണു​ക്കു​വാ​ൻ ഇ​ട​യി​ല്ല. അ​ട​യാ​ളം കു​റി​ച്ച​പ്പോ​ൾത​ന്നെ പ്ര​തി​ഷേ​ധ​ങ്ങ​ളാ​യി.

സ്ഥ​ലം ഏ​റ്റെ​ടു​പ്പു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നു തീ​ർ​ച്ച​യാ​ണ്. സ്ഥ​ലം ഏ​റ്റെ​ടു​പ്പി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി പ​ണം വ​കകൊ​ള്ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ കി​ട്ടു​മോ, കി​ട്ടിയാ​ൽത​ന്നെ എ​ന്ന് എ​ന്നീ ചോ​ദ്യ​ങ്ങ​ളെ​ല്ലാം വ​ല്ലാ​ത്ത ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. കെ-റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി പ​തി​നാ​യി​ര​ത്തോ​ളം കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കേ​ണ്ടിവ​രു​മെ​ന്നാ​ണ് ഇ​പ്പോ​ൾ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

അ​ത​ല്ല, 50,000 കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​യേ​ണ്ടിവ​രും എ​ന്നാ​ണ് പ്ര​തി​പ​ക്ഷം നി​യോ​ഗി​ച്ച ഉ​പ​സ​മി​തി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ആ ​ഉ​പ​സ​മി​തി​യി​ൽ മു​ന്പ് കേ​ര​ള​ത്തി​ലെ മു​ൻ മ​രാ​മ​ത്തു വ​കു​പ്പു മ​ന്ത്രി​മാ​രും ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​ക​രും ആ​യി​രു​ന്ന എം.​കെ. മു​നി​റും മോ​ൻ​സ് ജോ​സ​ഫും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തും കൗ​തു​ക​ക​ര​മാ​ണ്. എ​ക്സ​പ്ര​സ് ഹൈ​വേ എ​ന്ന പേ​രി​ൽ ഇ​ത്ത​രം ഒ​രു പ​ദ്ധ​തി​ക്കു കേ​ര​ള​ത്തി​ൽ സ്വ​പ്നംവി​ത​ച്ച എം.കെ. മു​നീറാ​യി​രു​ന്നു ഉ​പ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

എ​ക്സ​പ്ര​സ് ഹൈ​വേ

തെ​ക്കു വ​ട​ക്ക് കേ​ര​ള​ത്തി​ൽ ഒ​രു സൂ​പ്പ​ർ ഹൈ​വേ എ​ന്ന ആ​ശ​യം മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ജ​നി​പ്പി​ച്ച​ത് 2001ലെ ​എ.കെ. ആ​ന്‍റ​ണി സ​ർ​ക്കാ​രും മ​രാ​മ​ത്തു മ​ന്ത്രി എം.​കെ. മു​നീറും ആ​യി​രു​ന്നു. മ​ലേ​ഷ്യ​യി​ലെ മാ​തൃ​ക​യി​ൽ കേ​ര​ള​ത്തി​ന് തെ​ക്ക് വ​ട​ക്ക് ഒ​രു സൂ​പ്പ​ർ ഹൈ​വേ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യം തു​ട​ക്ക​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യി​രു​ന്നു.


കാ​സ​ർ​ഗോ​ഡു മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 100 മീ​റ്റ​ർ വീ​തി​യി​ൽ 507 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള എ​ക്സ​പ്ര​സ് ഹൈ​വേ എ​ന്നാ​യി​രു​ന്നു പേ​ര്. 6400 കോ​ടി​യാ​ണ് ചെ​ല​വു ക​ണ​ക്കാ​ക്കി​യ​ത്.​ അ​ഞ്ചു മ​ണി​ക്കൂ​ർകൊ​ണ്ട് കാ​സ​ർ​ഗോ​ട്ടുനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​തി​നാ​ണ് എ​ക്സ​പ്ര​സ് ഹൈ​വേ വി​ഭാ​വനം ചെ​യ്തി​രു​ന്ന​ത്. 3000 കു​ടും​ബ​ങ്ങ​ൾ​ക്കാ​വും ബു​ദ്ധി​മു​ട്ടു​ണ്ടാ​വു​ക എ​ന്നാ​ണ് മു​നീർ പ​റ​ഞ്ഞി​രു​ന്ന​ത്.

വി​ദേ​ശ മ​ല​യാ​ലളിക​ളി​ൽനി​ന്ന​ട​ക്കം നി​ക്ഷേ​പം സ്വി​ക​രി​ക്കാ​നാ​യി​രു​ന്നു പ​രി​പാ​ടി. കേ​ര​ള​ത്തി​ൽ വി​ൽ​ക്കു​ന്ന പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് ഒ​രു രൂ​പ വ​ച്ച് സെ​സ് ഏ​ർ​പ്പെ​ടു​ത്തി 2454 കോ​ടി രൂ​പ സ​മ​ഹാ​രി​ക്കാ​നും നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു. നെ​ടു​ന്പാ​ശേ​രി വി​മ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത വി.​ജെ. കു​ര്യ​നെ ചു​മ​ത​ല​ക്കാ​ര​നാ​യും നി​യോ​ഗി​ച്ചു.

അ​പ്പോ​ഴാ​ണ് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തുകാ​രും സാ​മു​ഹി​ക പ്ര​വ​ർ​ത്ത​ക​രും ഇ​ട​തുപ​ക്ഷ​വും എ​ല്ലാം ഹൈ​വേ​ക്ക് എ​തിരേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി വ​ന്ന​ത്. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​ന്ന​ത് നി​ർ​ത്തിവ​യ്ക്ക​ണ​മെ​ന്ന് 2003 ജൂ​ലൈ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ ആ​കെ വെ​ട​ക്കാ​ക്കി പ​ദ്ധ​തി മ​ര​വി​പ്പി​ച്ചു.​ റോ​ഡു​ണ്ടാ​യാ​ൽത​ന്നെ വ​ലിയ സെ​സ് ചു​മ​ത്തേ​ണ്ടിവ​രുമെന്നും അ​ന്നു വി.​എ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

ലോക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നാ​ധി​പ​ത്യ മു​ന്ന​ണി തോ​റ്റു തൊ​പ്പി​യി​ട്ട​തി​നെതു​ട​ർ​ന്ന് ആ​ന്‍റ​ണി രാ​ജിവ​ച്ചു. പ​ക​രം വ​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ജ​ന​ങ്ങ​ളു​ടെ വി​കാ​രം പ​ദ്ധ​തി​ക്കെ​തി​രാ​ണെ​ങ്കി​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

2006ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഇ​ട​തുപ​ക്ഷ​ത്തി​ന് പ​ക്ഷേ ഹൈ​വേ വേ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. സ​ർ​ക്കാ​റി​ൽ മ​രാ​മ​ത്ത് വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത പി.​ജെ. ജോ​സ​ഫും മോ​ൻ​സ് ജോ​സ​ഫമെ​ല്ലാം ആ ​പ​ക്ഷ​ക്കാ​രാ​യി​രു​ന്നു. വേ​ൾ​ഡ് ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ 10000 കോ​ടി​യു​ടെ പ​ദ്ധ​തി​യും ത​യാ​റാ​യ​താ​ണ്.

ഇ​ട​തുപ​ക്ഷ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നാ​യിരുന്ന​തു കൊ​ണ്ടാ​വ​ണം സു​പ്പ​ർ ഹൈ​വേ എ​ന്ന ആ​ശ​യം അ​ത്ര ശ​ക്ത​മാ​യി മു​ന്നോ​ട്ടു നീ​ങ്ങി​യി​ല്ല. 2011 ൽ ​അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി എ​ക്സ​പ്ര​സ് ഹൈ​വേക്ക​ല്ല ഹൈ​സ്പീഡ് റെ​യി​ൽ​വേ പ​ദ്ധ​തി​ക്കാ​ണ് നീ​ക്കം ന​ട​ത്തി​യ​ത്. ചു​രു​ക്ക​ത്തി​ൽ കേ​ര​ള​ത്തി​ൽ ഒ​രു എ​ക്പ്ര​സ് ഹൈ​വേ ഉ​ണ്ടാകു​ന്ന​ത് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്ന് ഇ​രു മു​ന്ന​ണി​ക​ൾ​ക്കും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്പോ​ൾ ബോ​ധ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ത്ത് എ​ത്തു​ന്പോ​ൾ അ​തി​ന്‍റെ ആ​വ​ശ്യം മ​ന​സി​ല​ാകു​ന്നു​മി​ല്ല.

വ​ല്ലാ​ത്ത സ​മീപ​നം

വി​ക​സ​ന കാ​ര്യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ ഇ​രു​പ്പു​വ​ശം നോ​ക്കി മാ​ത്രം സ​മീപ​നം സ്വീകരിക്കുന്ന രീതി ന​മ്മു​ടെ രാ​ഷ്‌ട്രീയ നേ​തൃ​ത്വം ഇ​നി​യെ​ങ്കി​ലും ഉ​പേ​ക്ഷി​ക്കേ​ണ്ട​തല്ലേ?​ കം​പ്യൂ​ട്ട​ർ​വത്ക​ര​ണ​ത്തെ എ​തി​ർ​ത്ത​വ​ർ കം​പ്യൂട്ട​ർ ഇ​ല്ലാ​തെ ജീ​വി​ക്കാ​താ​യി. 1982ലെ ​ക​രു​ണാ​ക​ര​ൻ സ​ർ​ക്കാ​റി​നെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​നെ​യും വ​ല്ലാ​തെ ക്രൂശി​ച്ച പ്രി​ഡി​ഗ്രി ബോ​ർ​ഡ് പ​ദ്ധ​തി പി​ന്നീ​ട് പ്ല​സ് ടു ​എ​ന്ന പേ​രി​ൽ ഇ​ട​തു​പ​ക്ഷം ന​ട​പ്പാ​ക്കി.

അ​ക്കാ​ല​ത്തുത​ന്നെ ക​രു​ണാ​ക​രൻ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യം വി​മാ​ന​മി​റ​ങ്ങു​ക ത​ന്‍റെ നെ​ഞ്ച​ത്തുകൂ​ടി ആ​കു​മെ​ന്ന് പ​റ​ഞ്ഞ് സ​മ​രം ന​ട​ത്തി​യ സിപിഎം നേ​താ​വ് ശ​ർമ പി​ന്നീ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​ധാ​ന ന​ട​ത്തി​പ്പു​കാ​ര​നാ​യി. നെ​ടു​ന്പാ​ശേ​രി​യു​ടെ മോ​ഡ​ലി​ൽ ഇ​ട​തുസ​ർ​ക്കാ​ർ ക​ണ്ണൂ​ർ വി​മാന​ത്താ​വ​ള​ത്തി​നും തു​ട​ക്ക​ംകു​റി​ച്ചു.

പ​രി​യാ​ര​ത്ത് സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ച്ച​തി​നെ എ​തി​ർ​ത്തു സ​മ​രം ചെ​യ്ത്, പോ​ലീ​സ് വെ​ടിവ​​യ്പിൽ അ​ഞ്ചു യു​വ നേ​താ​ക്ക​ൾ കൊല്ലപ്പെട്ടു. ഇതേ പാ​ർ​ട്ടി പി​ന്നീ​ട് സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ വ​ക്ത​ാക്ക​ളാ​യി. പ്രഫ​ഷ​ണൽ വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് സ്വാ​ശ്ര​യ കോ​ളജു​ക​ൾ അ​നു​വ​ദി​ക്കാ​ൻ 2001ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ.കെ. ആ​ന്‍റ​ണി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നെ​തി​രേ പ്ര​തി​പ​ക്ഷ​ത്താ​യിരുന്ന ഇ​ട​തു​പ​ക്ഷം വീ​ണ്ടും സ​മ​രം ന​ട​ത്തി.

ത​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച പ​ദ്ധ​തി​യെ പ്ര​തി​പ​ക്ഷ​ത്താ​കു​ന്പോ​ൾ എ​തി​ർ​ക്കു​ന്ന​വ​ർ​ക്കും പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ ത​ങ്ങ​ൾ എ​തി​ർ​ത്ത പ​ദ്ധ​തി​യെ അ​ധിക​ര​ത്തി​ലെ​ത്തു​ന്പോ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന​വ​ർ​ക്കും പ​ദ്ധ​തി​യു​ടെ നന്മയും ജ​ന​ങ്ങ​ളു​ടെ പ്ര​യോ​ജ​ന​വു​മാ​ണോ പ്ര​ധാ​ന വി​ഷ​യം എ​ന്ന സം​ശ​യം ജ​ന​ങ്ങ​ളി​ൽ വ​ള​രു​ന്നു​ണ്ട്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ കൈ​വ​രു​ന്ന ക​മ്മീഷ​ന​ല്ലേ ഈ ​നി​ല​പാ​ടു​ക​ളി​ലേ​ക്ക് നേ​താ​ക്ക​ളെ ന​യി​ക്കു​ക എ​ന്ന് സം​ശ​യി​ച്ചുപോ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.