വനത്തിൽ പ്ലാന്‍റേഷൻ, മൃഗങ്ങൾ കൃഷിയിടത്തിൽ
Saturday, June 6, 2020 1:34 AM IST
പാ​​ല​​ക്കാ​​ട്ട് ഗ​​ർ​​ഭി​​ണി​​യാ​​യ കാ​​ട്ടാ​​ന​​യ്ക്കു​​ണ്ടാ​​യ ദാ​​രു​​ണാ​​ന്ത്യ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം മു​​ഴു​​വ​​ൻ ക​​ർ​​ഷ​​ക​​രു​​ടെ​​മേ​​ൽ‌ ചാ​​ർ​​ത്തു​​ന്ന​​വ​​ർ നി​​ര​​വ​​ധി യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ൾ​​ക്കു​​നേ​​രെ​​യാ​​ണു ക​​ണ്ണ​​ട​​യ്ക്കു​​ന്ന​​ത്. കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ രാ​​ജ്യ​​ത്ത് ഓ​​രോ വ​​ർ​​ഷ​​വും നൂ​​റു​​ക​​ണ​​ക്കി​​നു മ​​നു​​ഷ്യ​​രും വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളും കൊ​​ല്ല​​പ്പെ​​ടു​​ന്നു‌​​ണ്ട്. കൂ​​ടാ​​തെ കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ കൃ​​ഷി​​നാ​​ശ​​വും സം​​ഭ​​വി​​ക്കു​​ന്നു.

രാ​​ജ്യ​​ത്തു ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ 2,361 പേ​​ർ​​ക്കാ​​ണ് കാ​​ട്ടാ​​ന​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത് എ​​ന്നാ​​ണ് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ജൂ​​ണി​​ൽ പ​​രി​​സ്ഥി​​തി മ​​ന്ത്രി പാ​​ർ​​ല​​മെ​​ന്‍റി​​നെ അ​​റി​​യി​​ച്ച​​ത്. 510 ആ​​ന​​ക​​ളും കൊ​​ല്ല​​പ്പെ​​ട്ടു. കേ​​ര​​ള​​ത്തി​​ൽ 2015-2019 കാ​​ല​​യ​​ള​​വി​​ൽ 514 പേ​​ർ​​ക്കാ​​ണ് വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ജീ​​വ​​ൻ ന​​ഷ്ട​​മാ​​യ​​ത്. 23 വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളും കൊ​​ല്ല​​പ്പെ​​ട്ടു.

ഇ​​ത്ത​​ര​​ത്തി​​ൽ മ​​നു​​ഷ്യ​​രും വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷം ല​​ഘൂ​​ക​​രി​​ക്കാ​​ൻ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ഉ​​ത്ത​​ര​​വാ​​ദി​​ത്വം കാ​​ട്ടു​​ന്നി​​ല്ല എ​​ന്നാ​​ണു രാ​​ജ്യ​​മെ​​ങ്ങു​​മു​​ള്ള ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ലാ​​തി. ഇ​​ന്ത്യ​​യി​​ൽ വ​​ന​​വി​​സ്തൃ​​തി കൂ​​ടി​​വ​​രു​​ന്നു​​വെ​​ന്നാ​​ണ് ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ 30ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ട്ട ഇ​​ന്ത്യ സ്റ്റേ​​റ്റ് ഓ​​ഫ് ഫോ​​റ​​സ്റ്റ് റി​​പ്പോ​​ർ​​ട്ട്-2019 വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. 2017നേ​​ക്കാ​​ൾ 5,188 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വ​​ന​​വി​​സ്തൃ​​തി​​യാ​​ണ് കൂ​​ടി​​യ​​ത്.

മൃ​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​വും പെ​​രു​​കു​​ന്നു​​ണ്ട്. വ​​ന്യ​​മൃ​​ഗ​​സ​​ർ​​വേ​​പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ൽ 1993ൽ 4,286 ​​കാ​​ട്ടാ​​ന​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത് 2011ൽ 7,490 ​​ആ​​യി വ​​ർ​​ധി​​ച്ചു. കാ​​ട്ടു​​പോ​​ത്തു​​ക​​ൾ 4,840ൽ​​നി​​ന്ന് 17,860 ആ​​യി. കാ​​ട്ടു​​പ​​ന്നി 40,963ൽ​​നി​​ന്ന് 48,034 എ​​ണ്ണ​​മാ​​യി പെ​​രു​​കി. കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ൾ കാ​​ടു​​വി​​ട്ടി​​റ​​ങ്ങു​​ന്ന​​തും കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന​​തും ആ​​ളെ​​ക്കൊ​​ല്ലു​​ന്ന​​തും നി​​ർ​​ബാ​​ധം തു​​ട​​രു​​ക​​യും ചെ​​യ്യു​​ന്നു. എ​​ന്നാ​​ലും ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​തി​​രോ​​ധ​​ത്തി​​നി​​ട​​യി​​ൽ കൊ​​ല്ല​​പ്പെ​​ടു​​ന്ന വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം നി​​സാ​​ര​​മാ​​ണ്. 2015 മു​​ത​​ൽ ഇ​​തു​​വ​​രെ കേ​​ര​​ള​​ത്തി​​ൽ 416 കാ​​ട്ടാ​​ന​​ക​​ളാ​​ണ് ച​​രി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ 392 എ​​ണ്ണ​​ത്തി​​ന്‍റേ​​തും സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​മാ​​യി​​രു​​ന്നു. 24 അ​​സ്വാ​​ഭി​​ക മ​​ര​​ണ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത് എ​​ന്നാ​​ണ് വ​​നം​​വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

ഇ​​ര​​ക​​ൾ ക​​ർ​​ഷ​​ക​​ർ

വ​​ന​​മേ​​ഖ​​ല​​യി​​ൽ മാ​​ത്ര​​മ​​ല്ല ന​​ഗ​​ര​​ങ്ങ​​ളി​​ൽ​​പ്പോ​​ലും കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ൾ സ്വൈ​​ര​​വി​​ഹാ​​രം ന​​ട​​ത്തു​​ക​​യാ​​ണ്. ക​​ർ​​ഷ​​ക​​രും വ​​ന​​മേ​​ഖ​​ല​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​രു​​മാ​​ണ് മു​​ഖ്യ ഇ​​ര​​ക​​ൾ. 2016 ഓ​​ഗ​​സ്റ്റ് മു​​ത​​ൽ ഒ​​ന്നു മു​​ത​​ൽ 2020 ജൂ​​ൺ നാ​​ലു വ​​രെ കേ​​ര​​ള​​ത്തി​​ൽ വ​​ന്യ​​മൃ​​ഗ​​ശ​​ല്യ​​ത്തി​​ന്‍റെ 23,182 കേ​​സു​​ക​​ളാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ 17,116 എ​​ണ്ണ​​വും കൃ​​ഷി​​നാ​​ശം സം​​ബ​​ന്ധി​​ച്ചാ​​ണ്. കോ​​ടി​​ക്ക​​ണ​​ക്കി​​ന് രൂ​​പ​​യു​​ടെ കാ​​ർ​​ഷി​​ക വി​​ള​​ക​​ളാ​​ണ് കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ൾ വ​​ർ​​ഷം​​തോ​​റും ന​​ശി​​പ്പി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, തു​​ച്ഛ​​മാ​​യ ന​​ഷ്ട​​പ​​രി​​ഹാ​​രം മാ​​ത്ര​​മാ​​ണു ക​​ർ​​ഷ​​ക​​ർ​​ക്കു കി​​ട്ടു​​ന്ന​​ത്.

വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളും വ​​ന്യ​​മൃ​​ഗ​​ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ടു​​ന്നു​​ണ്ട്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് 1,214 കേ​​സു​​ക​​ൾ ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ഉ​​ണ്ടാ​​യി. 2015 മു​​ത​​ൽ 2019വ​​രെ 514 പേ​​ർ കേ​​ര​​ള​​ത്തി​​ൽ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. 29.39 കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ 23 വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് മ​​നു​​ഷ്യ​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.
2014-15 മു​​ത​​ൽ 2018-19 വ​​രെ രാ​​ജ്യ​​ത്ത് 2,361 പേ​​ർ ആ​​ന​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​പ്പോ​​ൾ 275 പേ​​രെ ക​​ടു​​വ​​ക​​ൾ കൊ​​ന്നു. പ​​ശ്ചി​​മ​​ബം​​ഗാ​​ൾ, മ​​ഹാ​​രാ​​ഷ്‌​​ട്ര, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, മ​​ധ്യ​​പ്ര​​ദേ​​ശ്, ഉ​​ത്ത​​രാ​​ഖ​​ണ്ഡ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് ക​​ടു​​വ​​ക​​ളു​​ടെ ആ​​ക്ര​​മ​​ണം കൂ​​ടു​​ത​​ലു​​ണ്ടാ​​കു​​ന്ന​​ത്. ആ​​ന​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ മാ​​ത്രം 403 പേ​​ർ​​ക്ക് ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ജീ​​വ​​ൻ ന​​ഷ്ട​​മാ​​യി. ഒ​​ഡീ​​ഷ, ജാ​​ർ​​ഖ​​ണ്ഡ്, ആ​​സാം, ഛത്തീ​​സ്ഗ​​ഡ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി 1,367 പേ​​രാ​​ണ് ആ​​ന​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

കേ​​ര​​ള സ​​ർ​​ക്കാ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന കേ​​ര​​ള ഫോ​​റ​​സ്റ്റ് സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് 2018 അ​​നു​​സ​​രി​​ച്ച് 2017-18 വ​​ർ​​ഷ​​ത്തി​​ൽ മാ​​ത്രം 7,229 വ​​ന്യ​​മൃ​​ഗ ആ​​ക്ര​​മ​​ണ​​ങ്ങ​​ളാ​​ണ് കേ​​ര​​ള​​ത്തി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. 119 പേ​​ർ മ​​രി​​ക്കു​​ക​​യും 846 പേ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. 3,468 കേ​​സു​​ക​​ളാ​​ണ് ആ​​ന​​ക​​ളു​​ടെ ആ​​ക്ര​​മ​​ണം മൂ​​ല​​മു​​ണ്ടാ​​യ​​ത്. 1018.68 ല​​ക്ഷം രൂ​​പ​​യാ​​ണ് ആ​​കെ ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി ന​​ൽ​​കി​​യ​​ത്. മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​ർ​​ക്ക് 198.21 ല​​ക്ഷം, പ​​രി​​ക്കേ​​റ്റ​​വ​​ർ​​ക്ക് 270.76 ല​​ക്ഷം, വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളു​​ടെ ന​​ഷ്ട​​ത്തി​​ന് 63.27 ല​​ക്ഷം. കൃ​​ഷി​​നാ​​ശ​​ത്തി​​ന് 486.46 ല​​ക്ഷം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കി​​യ​​ത്.


മു​​ൻ​​ഗ​​ണ​​ന പ്ലാ​​ന്‍റേ​​ഷ​​ന്

വ​​ന​​ത്തി​​ൽ ക​​ഴി​​യു​​ന്ന മൃ​​ഗ​​ങ്ങ​​ൾ​​ക്ക് അ​​വി​​ടെ​​ത്ത​​ന്നെ ആ​​വ​​ശ്യ​​മാ​​യ ആ​​ഹാ​​രം കി​​ട്ടു​​ന്നി​​ല്ല എ​​ന്ന​​താ​​ണ് മു​​ഖ്യ​​പ്ര​​ശ്നം. വ​​ന​​ത്തി​​ന്‍റേ​​യും അ​​തി​​നു​​ള്ളി​​ലെ സ​​ർ​​വ​​തി​​ന്‍റേ​​യും ഉ​​ട​​മ​​സ്ഥ​​രാ​​യ വ​​നം​​വ​​കു​​പ്പി​​നും സ​​ർ​​ക്കാ​​രി​​നു​​മാ​​ണ് ഇ​​തി​​നു​​ള്ള പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വം. കു​​ടി​​വെ​​ള്ള​​വും തീ​​റ്റ​​യും തേ​​ടി കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ൾ​​ക്ക് കാ​​ടി​​റ​​ങ്ങേ​​ണ്ടി​​വ​​രു​​ന്ന അ​​വ​​സ്ഥ രൂ​​ക്ഷ​​മാ​​കാ​​ൻ കാ​​ര​​ണം വ​​നം​​വ​​കു​​പ്പി​​ന്‍റെ ന​​യ​​വ്യ​​തി​​യാ​​നം ത​​ന്നെ​​യാ​​ണ്. വ​​ന​​മേ​​ഖ​​ല​​യി​​ൽ മൃ​​ഗ​​ങ്ങ​​ൾ വി​​ഹ​​രി​​ക്കു​​ക​​യും തീ​​റ്റ​​തേ​​ടു​​ക​​യും ചെ​​യ്യു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ലാ​​ഭ​​ക്കൊ​​തി​​യോ​​ടെ തേ​​ക്കും യൂ​​ക്കാ​​ലി​​പ്റ്റ്സും അ​​ക്ക്വേ​​ഷ്യ​​യും അ​​ട​​ക്ക​​മു​​ള്ള മ​​ര​​ങ്ങ​​ൾ ന​​ട്ടു​​വ​​ള​​ർ​​ത്തി ‌പ്ലാ​​ന്‍റേ​​ഷ​​നാ​​യി മാ​​റ്റി​​യി​​രി​​ക്കു​​ന്നു. ജ​​ല​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​ക്കു​​ന്ന ഇ​​ത്ത​​രം പ്ലാ​​ന്‍റേ​​ഷ​​നു​​ക​​ളി​​ൽ​​നി​​ന്ന് കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ വ​​രു​​മാ​​ന​​മു​​ണ്ടാ​​ക്കു​​ന്നു. വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ അ​​ന്നം​​ മു​​ട​​ക്കു​​ന്ന​​വ​​യാ​​ണ് ഇ​​ത്ത​​രം പ്ലാ​​ന്‍റേ​​ഷ​​നു​​ക​​ൾ.

2018 മാ​​ർ​​ച്ച് 31ലെ ​​ക​​ണ​​ക്കു​​പ്ര​​കാ​​രം സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വ​​ന​​വി​​സ്തൃ​​തി​​യു​​ടെ 13.51 ശ​​ത​​മാ​​നം ഭൂ​​മി​​യും പ്ലാ​​ന്‍റേ​​ഷ​​നാ​​ണ്. 155689.684 ഹെ​​ക്ട​​ർ വ​​രു​​മി​​ത്. ഇ​​തി​​ൽ ആ​​ന​​ക​​ൾ​​ക്ക് ഭ​​ക്ഷ​​ണ​​മാ​​ക്കാ​​വു​​ന്ന മു​​ള ഉ​​ള്ള​​ത് 3.31 ശ​​ത​​മാ​​നം സ്ഥ​​ല​​ത്തു മാ​​ത്ര​​മാ​​ണ്. തേ​​ക്ക് അ​​ട​​ക്ക​​മു​​ള്ള ക​​ടു​​പ്പ​​മേ​​റി​​യ മ​​ര​​ങ്ങ​​ൾ 52.93 ശ​​ത​​മാ​​നം പ്ര​​ദേ​​ശ​​ത്തും ന​​ട്ടു​​പി​​ടി​​പ്പി​​ക്കു​​ന്നു. അക്കേഷ്യ കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത് 4.7 ശ​​ത​​മാ​​നം വ​​രു​​ന്ന 7342.862 ഹെ​​ക്ട​​റി​​ലാ​​ണ്. യൂ​​ക്കാ​​ലി​​പ്റ്റ്സ് 4.63 ശ​​ത​​മാ​​ന​​മാ​​യ 7211.241 ഹെ​​ക്ട​​റി​​ലു​​ണ്ട്. 2017-18 വ​​ർ​​ഷ​​ത്തി​​ൽ മ​​രം വി​​റ്റ് 212.92 കോ​​ടി രൂ​​പ​​യാ​​ണ് വ​​നം​​വ​​കു​​പ്പ് വ​​രു​​മാ​​ന​​മു​​ണ്ടാ​​ക്കി​​യ​​ത്.

ഇ​​ത്ത​​ര​​ത്തി​​ൽ വ​​ന​​ത്തി​​ൽ ജ​​ല​​ക്ഷാ​​മ​​വും ഭ​​ക്ഷ്യ​​ക്ഷാ​​മ​​വും സൃ​​ഷ്ടി​​ക്കു​​മ്പോ​​ൾ കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ൾ പാ​​വ​​പ്പെ​​ട്ട ക​​ർ​​ഷ​​ക​​ന്‍റെ ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​ന്‍റെ വി​​ള​​വെ​​ടു​​ക്കാ​​ൻ കൃ​​ഷി​​യി​​ട​​ത്തി​​ലേ​​ക്കി​​റ​​ങ്ങും. ജീ​​വ​​സ​​ന്ധാ​​ര​​ണ​​ത്തി​​നു പെ​​ടാ​​പ്പാ​​ടു​​പെ​​ടു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​വ​​യെ പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​വാ​​തെ സ്വ​​ജീ​​വ​​ൻ​​പോ​​ലും ന​​ഷ്ട​​പ്പെ​​ടു​​ന്നു. ക​​ർ​​ഷ​​ക​​ൻ പ്ര​​തി​​സ്ഥാ​​ന​​ത്താ​​കു​​ന്നു. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ പ്ര​​തി​​സ്ഥാ​​ന​​ത്തു നി​​ൽ​​ക്കേ​​ണ്ട വ​​നം​​വ​​കു​​പ്പ് ക​​ർ​​ഷ​​ക​​രെ ബ​​ലി​​യാ​​ടാ​​ക്കി കൈ​​യട​​ി നേ​​ടു​​ന്നു. അ​​തൊ​​ന്നും കാ​​ണാ​​ൻ ശ്ര​​മി​​ക്കാ​​ത്ത​​വ​​രും ക​​ണ്ടി​​ട്ടും ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കു​​ന്ന​​വ​​രു​​മാ​​ണ് മ​​നു​​ഷ്യ​​ത്വ​​മി​​ല്ലാ​​ത്ത​​വ​​രാ​​യി ക​​ർ​​ഷ​​ക​​രെ മു​​ദ്ര​​യ​​ടി​​ക്കു​​ന്ന​​തും അ​​വ​​ഹേ​​ളി​​ക്കു​​ന്ന​​തും.


തേ​​ക്കും അ​​ക്ക്വേ​​ഷ്യ​​യും ന​​ട്ട് ത​​ടി​​വെ​​ട്ടി​​വി​​റ്റ് ലാ​​ഭ​​മു​​ണ്ടാ​​ക്കു​​ന്ന​​തി​​നു പ​​ക​​രം മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ഹാ​​ര​​ത്തി​​നു​​ത​​കു​​ന്ന പ്ലാ​​വു​​ക​​ൾ പോ​​ലും വ​​ച്ചു​​പി​​ടി​​പ്പി​​ക്കാ​​ൻ വ​​നം​​വ​​കു​​പ്പ് ത​​യാ​​റാ​​യി​​ട്ടി​​ല്ല. പ്ലാ​​ന്‍റേ​​ഷ​​ൻ മേ​​ഖ​​ല​​ക​​ളി​​ൽ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ഹാ​​ര​​ത്തി​​നു​​ത​​കു​​ന്ന ഫ​​ല​​വൃ​​ക്ഷ​​ങ്ങ​​ൾ വ​​ച്ചു​​പി​​ടി​​പ്പി​​ക്കു​​ക​​യും പു​​ൽ​​മേ​​ടു​​ക​​ളാ​​ക്കി മാ​​റ്റു​​ക​​യും ചെ​​യ്യു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഇ​​ക്കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ശാ​​സ്ത്രീ​​യ​​മാ​​യ പ​​ഠ​​ന​​വും അ​​നി​​വാ​​ര്യ​​മാ​​ണ്. കാ​​ട്ടി​​ലും നാ​​ട്ടി​​ലു​​മു​​ള്ള മൃ​​ഗ​​ങ്ങ​​ളോ​​ട് കാ​​ട്ടു​​ന്ന ഒ​​രു ത​​ര​​ത്തി​​ലു​​ള്ള ക്രൂ​​ര​​ത​​യും ന്യാ​​യീ​​ക​​ര​​ണം അ​​ർ​​ഹി​​ക്കു​​ന്നി​​ല്ല. പ​​രി​​ഷ്കൃ​​ത സ​​മൂ​​ഹ​​ത്തി​​ന് അ​​തു യോ​​ജി​​ച്ച​​തു​​മ​​ല്ല. എ​​ന്നാ​​ൽ ത​​ങ്ങ​​ളു​​ടേ​​ത​​ല്ലാ​​ത്ത കാ​​ര​​ണ​​ത്താ​​ൽ വ​​ന്യ​​മൃ​​ഗ​​ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​കു​​ന്ന ക​​ർ​​ഷ​​ക​​രും ആ​​ദി​​വാ​​സി​​ക​​ളും സ​​ഹാ​​നു​​ഭൂ​​തി​​യെ​​ങ്കി​​ലും അ​​ർ​​ഹി​​ക്കു​​ന്നു​​ണ്ട്.

സി.​​കെ. കു​​ര്യാ​​ച്ച​​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.