കാർബൺ ആറ്റങ്ങൾക്കിടയിലെ ബന്ധനം (എയ്ൻ) ഏകബന്ധനം
ശാഖകളുടെ സ്ഥാനം - 2, 3, 3
ശാഖകളുടെ എണ്ണം - 3 (ട്രൈ)
ശാഖകളുടെ ഘടന - CH3 (മീതൈൽ)
കാർബണിന്റെ സംയോജകത - 4
മുഖ്യ ചെയിനിലെ അഞ്ച് C ആറ്റങ്ങളും ശാഖകളും എഴുതിയതിനുശേഷം
"C' യുടെ സംയോജകത പൂർത്തീകരിക്കാൻ ആവശ്യമായ ഹൈഡ്രജൻ
നല്കിയാൽ
4. ആൽക്കീനുകൾക്കും (ദ്വിബന്ധനം) ആൽക്കൈനുകൾക്കും (ത്രിബന്ധനം) പേരു നല്കുന്പോൾ ദ്വിബന്ധനമോ ത്രിബന്ധനമോ വഴി ചേർന്നിരിക്കുന്ന കാർബൺ ആറ്റങ്ങൾക്ക് കുറഞ്ഞ സ്ഥാനസംഖ്യ നല്കുക. പിൻപ്രത്യയം ഈൻ/ഐൻ.
ഉദാ. CH3 - CH = CH - CH3 ബ്യൂട്ട് - 2 - ഈൻ (C4H8)
CH3 - C = C - CH3 ബ്യൂട്ട് -2 - ഐൻ (C4H6)
6. ഐസോമെറിസം - ഒരേ തന്മാത്രാവാക്യം, വ്യത്യസ്ത ഘടനാവാക്യം
a) ചെയിൻ ഐസോമെറിസം - ചെയിൻ ഘടനയിൽ വ്യത്യാസം
b) ഫംഗ്ഷണൽ ഐസോമെറിസം - ഫംഗ്ഷണൽ ഗ്രൂപ്പുകൾ വ്യത്യസ്തം
c) പൊസിഷൻ ഐസോമെറിസം - ഒരേ ഫംഗ്ഷണൽ ഗ്രൂപ്പ്, എന്നാൽ അവയുടെ സ്ഥാനം വ്യത്യസ്തം
7. ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾപ്രധാന ആശയങ്ങൾ* ആദേശ രാസപ്രവർത്തനങ്ങൾ
* അഡിഷൻ രാസപ്രവർത്തനങ്ങൾ
* പോളിമെറൈസേഷൻ
* ഹൈഡ്രോകാർബണുകളുടെ ജ്വലനം
* താപീയ വിഘടനം
* ആൽക്കഹോളുകൾ
* മെതനോളിന്റെയും എതനോളിന്റെയും നിർമാണം, ഉപയോഗങ്ങൾ
* കാർബോക്സിലിക് ആസിഡുകൾ
* എതനോയിക് ആസിഡിന്റെ നിർമാണം
* എസ്റ്ററുകൾ - എസ്റ്ററിഫിക്കേഷൻ
* സോപ്പ്-നിർമാണം, ശുചീകരണ പ്രവർത്തനം
* ഡിറ്റർജന്റുകൾ - മേന്മകൾ, പരിമിതി (പാരിസ്ഥിതിക പ്രശ്നങ്ങൾ)
പ്രത്യേകം ശ്രദ്ധിക്കാം1. ആദേശ രാസപ്രവർത്തനങ്ങൾ പൂരിതസംയുക്തങ്ങളുടെയും (ആൽക്കെയ്നുകൾ), അഡിഷൻ പ്രവർത്തനങ്ങൾ അപൂരിത സംയുക്തങ്ങളുടെയും (ആൽക്കീൻ, ആൽക്കൈൻ) സവിശേഷ പ്രവർത്തനങ്ങളാണ്.
ആദേശപ്രവർത്തനങ്ങളിൽ അഭികാരകത്തിലെ ഒരു ആറ്റത്തെ മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊരു ആറ്റമോ ആറ്റം ഗ്രൂപ്പോ വരും. അഡിഷൻ പ്രവർത്തനഫലമായി അപൂരിത സംയുക്തങ്ങൾ പൂരിതമായി മാറും.
2. പോളിമെറൈസേഷനിൽ അനേകം ലഘുതന്മാത്രകൾ (മോണോമെറുകൾ) കൂട്ടിച്ചേർത്ത് സങ്കീർണതന്മാത്രകളായി (പോളിമെറുകൾ) മാറുന്നു.
3. ഹൈഡ്രോ കാർബണുകളുടെ ജ്വലനഫലമായി (ഓക്സിജനുമായുള്ള ചേരൽ) കാർബൺ ഡൈ ഓക്സൈഡും ജലവും ഉണ്ടാകുന്നു. താപമോചക പ്രവർത്തനമായതിനാൽ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നു.
4. താപീയ വിഘടനത്തിൽ തന്മാത്രാഭാരം കൂടുതലുള്ള ഒരു സംയുക്തം (അഭികാരകം) ചൂടാകുന്പോൾ വിഘടിച്ച് ഒന്നിലധികം ലഘുഹൈഡ്രോകാർബണുകൾ (ഉല്പന്നം) ആയി മാറുന്നു.
5. വുഡ് സ്പിരിറ്റ് - മെതനോൾ
ഗ്രേയ്പ് സ്പിരിറ്റ് - എതനോൾ
വാഷ് - 8-10% എതനോൾ
റെക്റ്റിഫൈഡ് സ്പിരിറ്റ് - 95.6% വീര്യമുള്ള എതനോൾ
ഡിനേച്ചേർഡ് സ്പിരിറ്റ് - വിഷം ചേർത്ത എതനോൾ (വിഷമദ്യം)
മെതിലേറ്റഡ് സ്പിരിറ്റ് - മെതനോൾ (വിഷം) ചേർത്ത എതനോൾ(വിഷമദ്യം)
അബ്സൊല്യൂട്ട് ആൽക്കഹോൾ - 99% ശുദ്ധമായ എതനോൾ
പവർ ആൽക്കഹോൾ (ഇന്ധനം) - അബ്സൊല്യൂട്ട് ആൽക്കഹോൾ
+ പെട്രോൾ
6. ആൽക്കഹോൾ + ഓർഗാനിക് ആസിഡ് എസ്റ്റർ + ജലം
(എസ്റ്ററിഫിക്കേഷൻ) - ഫങ്ഷണൽ ഗ്രൂപ്പ് -COO-
7. പാമിറ്റിക്/സ്റ്റിയറിക്/ഓലിയിക് ആസിഡ് + ഗ്ലിസറോൾ എണ്ണ/കൊഴുപ്പ്
എണ്ണ/കൊഴുപ്പ് + ആൽക്കലി സോപ്പ്
സോപ്പ് തന്മാത്രയിലെ പോളാർ അഗ്രം ജലത്തിലും നോൺ പോളാർ അഗ്രം എണ്ണകളിലും ലയിക്കുന്നു. സോപ്പ്, ജലത്തിന്റെ പ്രതലബലം കുറയ്ക്കുകയും തുണി നന്നായി നനയുകയും ചെയ്യുന്നു. ഇങ്ങനെ സോപ്പ് അഴുക്കിനെ നീക്കം ചെയ്യുന്നു.
8. ഡിറ്റർജന്റുകൾ സൾഫോണിക് ആസിഡിന്റെ ലവണങ്ങളാണ്. കഠിന ജലത്തിലും പതയുന്നു. അസിഡിക് ലായനികളിലും ഉപയോഗിക്കാം. ഡിറ്റർജന്റുകൾ ആൽഗകളുടെ വളർച്ച ത്വരിതപ്പെടുത്തുകയും ഓക്സിജന്റെ അളവ് കുറയ്ക്കുകയും ജലജീവികളുടെ നിലനില്പ് അപകടത്തിലാക്കുകയും ചെയ്യുന്നു.
ബാബു ടി. ജോൺഅസ്ത്രാ അക്കാഡമി, കാഞ്ഞിരപ്പള്ളി.