3) SPI Code 3 - PVCകോഡ് 3 പ്ലാസ്റ്റിക് എന്നു പറയുന്നത് ഏറ്റവും ദോഷകാരിയായ പോളിവിനൈൽ ക്ലോറൈഡ് ആണ്. മെർക്കുറി, ലെഡ്, കാഡ്മിയം തുടങ്ങി അപകടകാരികളായ രാസസംയുക്തങ്ങൾ അടക്കം ഉള്ളതിനാൽ ഭക്ഷ്യപദാർഥങ്ങളുമായി ഈ പ്ലാസ്റ്റിക് സന്പർക്കത്തിൽ വരുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. എന്നാൽ, നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ ഇതുകൊണ്ടാണു നിർമിക്കുന്നത്. കളിപ്പാട്ടങ്ങൾ ഒരു പ്രധാന ഇനമാണ്. കുട്ടികൾക്കുള്ള നിപ്പിൾ നിർമിക്കാൻ പോലും പിവിസി ഉപയോഗിച്ചിരുന്നു എന്നറിയുന്പോൾ എത്ര അലക്ഷ്യമായിട്ടാണു മനുഷ്യൻ പ്ലാസ്റ്റിക്കിനെ കൈകാര്യം ചെയ്തിരുന്നതെന്നു മനസിലാകുന്നത്. അതിലേറെ ഞെട്ടിക്കുന്നതു ചൂയിംഗം നിർമിക്കാനും ചില കന്പനികൾ പിവിസിയെ ആശ്രയിക്കുന്നു എന്നതാണ്. ചിക്കിൾ (chicle) മരത്തിന്റെ പശയാണ് ‘ഗം’ഉണ്ടാക്കാൻ ആദ്യ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത്. ഇവ ലഭിക്കാനുള്ള ബുദ്ധിമുട്ടും ചെലവു കുറവുമാണ് അപകടകാരിയായ പിവിസി ഉപയോഗിച്ചു ചൂയിംഗം ഉണ്ടാക്കാൻ കന്പനികളെ പ്രേരിപ്പിച്ചത്. ഇവയൊക്കെ മണിക്കൂറുകൾ വായിൽ ഇട്ടു ചവയ്ക്കുന്നവർ ക്ഷണിച്ചുവരുത്തുന്ന അപകടം എത്രയധികമായിരിക്കും? പ്ലാസ്റ്റിക് ഇല്ലാത്ത ചൂയിംഗം ചില കന്പനികൾ പുറത്തിറക്കിയിട്ടുണ്ട്. പ്ലംബിംഗ് വസ്തുക്കളും മറ്റും നിർമിക്കാനും പിവിസി ഉപയോഗിച്ചുവരുന്നു.
4) SPI Code 4 - LDPE ലോ ഡെൻസിറ്റി പോളിഎത്തിലിൻ പ്ലാസ്റ്റിക് വളരെ വഴക്കമുള്ളതും ഈടുനിൽക്കുന്നതുമാണ്. ഇവ രാസവസ്തുക്കൾ അധികം പുറത്തേക്കു വിടുന്നില്ല. അതിനാൽത്തന്നെ ഭക്ഷ്യവിഭവങ്ങൾ സൂക്ഷിക്കാൻ കോഡ് 4 ഉള്ള പ്ലാസ്റ്റിക് പാത്രങ്ങളാണ് താരതമ്യേന സുരക്ഷിതം. കാരി ബാഗുകൾ, സിപ്അപ് കവർ തുടങ്ങിയവ നിർമിക്കാനും ഇവ ഉപയോഗിക്കുന്നു.
5) SPI Code 5 - PPപോളിപ്രൊപ്പിലിൻ ചേർന്ന കോഡ് 5 പ്ലാസ്റ്റിക് അപകടം കുറഞ്ഞതാണ്. സാധാരണ ചൂടിൽ ഉരുകില്ല. റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനും കഴിയും. ബോട്ടിൽ, കസേര, പൽചക്രം, ഓയിൽ, ആസിഡ് ടാങ്കുകൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ, ഉരുക്കിയാൽ ദോഷകരമാണ്.
6) SPI Code 6 - PSകോഡ് നന്പർ 6 പ്ലാസ്റ്റിക് ഏറ്റവും അപകടകാരിയാണ്. പോളിസ്റ്റെറിൻ ആണു ചേരുവ. ഡിസ്പോസബിൾ പ്ലേറ്റുകളും കപ്പുകളും ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്നു. ഇത്തരം പ്ലേറ്റുകൾ വാങ്ങിക്കൊണ്ടുവരുന്ന സ്ഥിതിയിൽ തന്നെ കഴുകാതെ ഉപയോഗിക്കുന്നതിനാൽ കെമിക്കലുകളും പൊടികളും ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയേറെയാണ്. ഇതിൽ കാണപ്പെടാറുള്ള ബെൻസിൽ രാസസംയുക്തം രക്താർബുദത്തിനു വഴിവയ്ക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
7) SPI Code 7 - Miscellaneousആറു വരെയുള്ള ഇനങ്ങളിൽ പെടാത്ത എല്ലാ പ്ലാസ്റ്റിക്കുകൾക്കുമാണ് ഈ കോഡ് നന്പർ നൽകിയിട്ടുള്ളത്. ഇവ റീസൈക്കിൾ ചെയ്യാനും സാധ്യത കുറവാണ്.
ഈ കോഡുകളിൽനിന്നു പൊതുജനങ്ങൾ തിരിച്ചറിയേണ്ട കാര്യം രാസവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന എല്ലാ പ്ലാസ്റ്റിക്കുകളും മനുഷ്യനും പ്രകൃതിക്കും ദോഷകാരികളാണ്. അതിൽത്തന്നെ അപകട സാധ്യത ലേശം കുറവുള്ള എസ്പിഐ 2, 4, 5 എന്നീ കോഡുകളിൽ ഉള്ള പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുക. എസ്പിഐ 1,3,6,7 കോഡുകളിലുള്ള (പോളി കാർബണേറ്റ്) പ്ലാസ്റ്റിക് ഉപേക്ഷിക്കുക. പ്ലാസ്റ്റിക് എങ്ങനെയാണ് അറിഞ്ഞും അറിയാതെയും നമുക്കു ദോഷകരമായി മാറുന്നത്? അതിനെക്കുറിച്ചു നാളെ.
എന്താണ് എസ്പിഐ (SPI) കോഡ്?1988ൽ ദി സൊസൈറ്റി ഓഫ് ദി പ്ലാസ്റ്റിക് ഇൻഡസ്ട്രി(SPI) ആണ് പൊതുജനങ്ങൾക്കു പ്ലാസ്റ്റിക്കിനെ തിരിച്ചറിയാൻ ഈ ക്ലാസിഫിക്കേഷൻ സംവിധാനം സ്ഥാപിച്ചത്. പ്ലാസ്റ്റിക് റീസൈക്കിൾ, സംസ്കരണം, ഉപയോഗം എന്നീ കാര്യങ്ങളിൽ ജനങ്ങളെ സഹായിക്കുകയാണ് ഈ കോഡുകളുടെ ലക്ഷ്യം.
ഇന്നു ലോകമെന്പാടുമുള്ള പ്ലാസ്റ്റിക് നിർമാതാക്കൾ ഈ കോഡ് സിസ്റ്റം പാലിക്കുന്നു. എല്ലാ പ്ലാസ്റ്റിക് ഉപകരണങ്ങളിലും ഏതു വിഭാഗത്തിൽപ്പെടുന്നു എന്നു സൂചിപ്പിക്കുന്ന ഈ കോഡ് (നന്പർ)രേഖപ്പെടുത്തും.
മിക്കവാറും പ്ലാസ്റ്റിക് വസ്തുക്കളുടെ അടിഭാഗത്ത് ഇവ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒന്നു മുതൽ ഏഴു വരെയുള്ള നന്പരുകളാണ് ക്ലാസിഫിക്കേഷന് ഉപയോഗിക്കുന്നത്. റീസൈക്കിൾ സൂചിപ്പിക്കുന്ന ചേസിംഗ് ആരോസ് എംബ്ലത്തിനുള്ളിലാണ് ഇതു രേഖപ്പെടുത്തുന്നത്.
എസ്പിഐ ക്ലാസിഫിക്കേഷൻ ഇങ്ങനെ:1) SPI Code 1 - PET or PETE
2) SPI Code 2 - HDPE
3) SPI Code 3 - PVC
4) SPI Code 4 - LDPE
5) SPI Code 5 - PP
6) SPI Code 6 - PS
7) SPI Code 7 - Miscellaneous
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ - 3 / ജോൺസൺ പൂവന്തുരുത്ത്