കെ.എം. മാണിയുടെ സംസ്കാരചടങ്ങുകൾ ആരംഭിച്ചു; തത്സമയം കാണാം..
പാ​ലാ: അ​ന്ത​രി​ച്ച കേ​ര​ളാ കോ​ൺ​ഗ്ര​സ്-എം ചെ​യ​ർ​മാ​നും മു​ൻ​മ​ന്ത്രി​യു​മാ​യ കെ​.എം. മാ​ണി​യു​ടെ സംസ്കാരചടങ്ങുകൾ പാ​ലാ​യി​ലെ ക​രി​ങ്ങോ​ഴ​ക്ക​ൽ വീ​ട്ടി​ൽ ആരംഭിച്ചു. പൊതുദർശനത്തിനു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. മൂ​ന്നി​ന് പാ​ലാ ക​ത്തീ​ഡ്ര​ൽ ദേവാലയത്തിലാ​ണ് സം​സ്കാ​രം.ബുധനാഴ്ച കൊ​ച്ചി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ആരംഭിച്ച മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര 21 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പാ​ലാ​യി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​ത്. പി​ന്നീ​ട് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ക​മ്മി​റ്റി ഓ​ഫീ​സി​ലും എ​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പാ​ലാ​യി​ലെ വ​സ​തി​യി​ലെ​ത്തി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.