"​സൈ​ന്യം സു​സ​ജ്ജം’; പാ​ക്കി​സ്ഥാ​നു മു​ന്ന​റി​യി​പ്പു​മാ​യി സേ​നാ​മേ​ധാ​വി​ക​ൾ
"​സൈ​ന്യം സു​സ​ജ്ജം’; പാ​ക്കി​സ്ഥാ​നു മു​ന്ന​റി​യി​പ്പു​മാ​യി സേ​നാ​മേ​ധാ​വി​ക​ൾ
ന്യൂ​ഡ​ൽ​ഹി: പാ​കി​സ്ഥാ​ന്‍റെ ഭീ​ഷ​ണി നേ​രി​ടാ​ൻ സൈ​ന്യം സു​സ​ജ്ജ​മെ​ന്ന് സേ​നാ​മേ​ധാ​വി​ക​ൾ. അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ര-​നാ​വി​ക-​വ്യോ​മ സേ​നാ മേ​ധാ​വി​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്.

പാ​ക്കി​സ്ഥാ​ൻ ഇ​നി പ്ര​കോ​പി​ച്ചാ​ൽ ക​ടു​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നു ക​ര​സേ​ന​യി​ലെ മേ​ജ​ർ ജ​ന​റ​ൽ സു​രേ​ന്ദ​ർ സിം​ഗ് ബ​ഹ​ൽ, നാ​വി​ക​സേ​ന​യി​ലെ റി​യ​ർ അ​ഡ്മി​റ​ൽ ദ​ൽ​ബീ​ർ സിം​ഗ് ഗു​ജ്റാ​ൾ, വ്യോ​മ​സ​നേ​യി​ലെ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ആ​ർ.​ജി.​കെ. ക​പൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ വൈ​മാ​നി​ക​നെ വി​ട്ട​യ​ച്ച​തി​ൽ സ​ന്തോ​ഷം ഉ​ണ്ടെ​ന്നും വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.


ഇ​ന്ത്യ​യി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് തൊ​ടു​ത്ത, എ​ഫ് 16 വി​മാ​ന​ത്തി​ൽ​നി​ന്നു മാ​ത്രം പ്ര​യോ​ഗി​ക്കാ​നാ​കു​ന്ന എ​മ്രാം മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച​തു​കൊ​ണ്ടാ​ണ് തി​രി​ച്ച​ടി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും സൈ​നി​ക മേ​ധേ​വി​ക​ൾ വ്യ​ക്ത​മാ​ക്കി.

ബാ​ല​ക്കോ​ട്ടി​ൽ എ​ത്ര ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു എ​ന്ന​തു സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ എ​ണ്ണം ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്ന് എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ആ​ർ.​ജി.​കെ. ക​പൂ​ർ എ​ന്നാ​ൽ എ​ന്താ​ണോ നാം ​ല​ക്ഷ്യം​വെ​ച്ച​ത് അ​ത് നേ​ടാ​നാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.