ഇ​ന്ത്യ​യ്ക്കു പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക
ഇ​ന്ത്യ​യ്ക്കു പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക
വാ​ഷിം​ഗ്ട​ണ്‍: ഭീകരർക്കെതിരായ പോരാട്ടത്തിന് ഇ​ന്ത്യ​യ്ക്ക് അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ. പാ​ക്കി​സ്ഥാ​ൻ മ​ണ്ണി​ലെ ജെ​യ്ഷെ ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രു​ടെ ക്യാ​ന്പു​ക​ൾ ത​ക​ർ​ത്ത ന​ട​പ​ടി​യെയാണ് അ​മേ​രി​ക്ക​ പി​ന്തു​ണച്ചത്. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​നെ ഫോ​ണി​ൽ​വി​ളി​ച്ച് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യാ​ണ് പി​ന്തു​ണ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ന് അ​മേ​രി​ക്ക വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഭീ​ക​ര​ർ​ക്ക് പാ​ക്കി​സ്ഥാ​ൻ ന​ൽ​കു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും നി​ർ​ത്ത​ണം. ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ള​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പാ​ക്കി​സ്ഥാ​നോ​ട് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും അ​തി​ർ​ത്തി​ക​ട​ന്നു​ള്ള സൈ​നി​ക നീ​ക്കം പാ​ടി​ല്ലെ​ന്നും അ​മേ​രി​ക്ക കൂ​ട്ടി​ച്ചേ​ർ​ത്തു.


ഭീ​ക​ര​വാ​ദ​ത്തോ​ട് നി​ശ​ബ്ദ​രാ​യി​രി​ക്കി​ല്ലെ​ന്ന് യു​എ​സി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഹ​ർ​ഷ വ​ർ​ധ​ൻ പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ​ത്തി​ന് ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ഹ​ർ​ഷ വ​ർ​ധ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.