പൈ​ല​റ്റു​മാ​രെ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം: പാ​ക് ഹൈ​ക്ക​മീ​ഷ​ണ​റെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി
പൈ​ല​റ്റു​മാ​രെ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം: പാ​ക് ഹൈ​ക്ക​മീ​ഷ​ണ​റെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി
ഇ​സ്‌​ലാ​മാ​ബാ​ദ്: ര​ണ്ടു പൈ​ല​റ്റു​മാ​ർ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​നു പി​ന്നാ​ലെ പാ​ക് ഹൈ​ക്ക​മീ​ഷ​ണ​റെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി. പാ​ക് ഡ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ർ സ​യി​ദ് ഹൈ​ദ​ർ ഷാ​യെ​യാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി​യ​ത്. പാ​ക് ന​ട​പ​ടി​യി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ബു​ധ​നാ​ഴ്ച പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഗൗ​ര​വ് അ​ലു​വാ​ലി​യ​യെ​യാ​ണ് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. അ​തി​ർ​ത്തി​യി​ൽ പാ​ക് പോ​സ്റ്റു​ക​ൾ​ക്കു നേ​രെ ഇ​ന്ത്യ​ൻ സൈ​ന്യം പ്ര​കോ​പ​നം കൂ​ടാ​തെ വെ​ടി​വ​യ്പു ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി.


അ​തി​ർ​ത്തി​യി​ലെ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ന​ട​പ​ടി​യെ പാ​ക്കി​സ്ഥാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ൽ നി​കി​യാ​ൽ, ഖു​യി​രാ​ത സെ​ക്ട​റു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പാ​ക്കി​സ്ഥാ​ൻ ആ​രോ​പി​ച്ചു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.