വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യ
വ്യോമാതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യ
ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം. ര​ജൗ​രി സെ​ക്ട​റി​ലെ നൗ​ഷേ​ര​യി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ യു​ദ്ധ വി​മാ​ന​ങ്ങ​ൾ അ​തി​ർ​ത്തി ലം​ഘി​ച്ച് ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്. ബുധനാഴ്ച രാവിലെ മൂ​ന്ന് യു​ദ്ധവി​മാ​ന​ങ്ങ​ളാ​ണ് അ​തി​ർ​ത്തി ലം​ഘി​ച്ചത്.

പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​ലം​ഘി​ച്ച​തോ​ടെ ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഇ​തോ​ടെ വി​മാ​ന​ങ്ങ​ൾ മ​ട​ങ്ങി​യെ​ന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സൈ​ന്യം അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു കാ​ഷ്മീ​രി​ൽ അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു. നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​യ്ക്കാ​നും കേ​ന്ദ്രം തീ​രു​മാ​നി​ച്ചു. പ​ത്താ​ൻ​കോ​ട്ട്, ജ​മ്മു, ശ്രീ​ന​ഗ​ർ, ലേ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് അ​ട​യ്ക്കുന്നത്.


ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക് ആ​ക്ര​മ​ണം. അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ക​യാ​ണ്. കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ളാ​ണ് യോ​ഗം വി​ല​യി​രു​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.