സൈന്യത്തിന്‍റെ വിജയമെന്ന് ആന്‍റണി
സൈന്യത്തിന്‍റെ വിജയമെന്ന് ആന്‍റണി
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് മറുപടി നൽകിയ വ്യോമാക്രമണത്തിന്‍റെ വിജയം സൈന്യത്തിന് അവകാശപ്പെട്ടതാണെന്ന് മുൻ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ.ആന്‍റണി. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിജയത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി തുടരണമെന്നും സേനകളെ അഭിനന്ദിക്കുകയാണെന്നും ആന്‍റണി കൂട്ടിച്ചേർത്തു.


നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുന ഖാർഗെയും സൈനികരെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.