പു​ൽ​വാ​മ: ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ല, അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കും; പ്ര​കോ​പ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ
പു​ൽ​വാ​മ: ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ല, അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കും; പ്ര​കോ​പ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ
ഇ​സ്‌​ലാ​മാ​ബാ​ദ്: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​യും ഇ​ന്ത്യ​യെ പ്ര​കോ​പി​പ്പി​ച്ചും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​വി​ല്ലാ​ത്ത​താ​ണെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ആ​രെ​ങ്കി​ലു​മാ​ണ് പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു​ള്ള​തി​ന് ഇ​ന്ത്യ എ​ന്തെ​ങ്കി​ലും തെ​ളി​വു​ക​ൾ ന​ൽ​കി​യാ​ൽ അ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും ഇ​മ്രാ​ൻ വ്യക്തമാക്കി.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഒ​രു ആ​ക്ര​മ​ണ​ത്തി​നാ​ണ് ഇ​ന്ത്യ മു​തി​രു​ന്ന​തെ​ങ്കി​ൽ തി​രി​ച്ച​ടി ഉ​റ​പ്പാ​ണെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


"എ​ന്തു​ണ്ടാ​യാ​ലും പാ​ക്കി​സ്ഥാ​ൻ പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​മെ​ന്നാ​ണ് ധാ​ര​ണ​യെ​ങ്കി​ൽ ഇ​ന്ത്യ​യ്ക്ക് തെ​റ്റി. ആ​ക്ര​മി​ച്ചാ​ൽ ഞ​ങ്ങ​ൾ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യി​രി​ക്കും'- ഇ​മ്രാ​ൻ പ​റ​ഞ്ഞു.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ ഇതാ​ദ്യ​മാ​യാ​ണ് പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.