കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം: 20 ജ​വാന്മാ​ർ​ക്ക് വീ​ര​മൃ​ത്യു
കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം: 20 ജ​വാന്മാ​ർ​ക്ക് വീ​ര​മൃ​ത്യു
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 20 ജ​വാ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ൽ​പ്പ​തോ​ളം ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ഉ​ഗ്ര​ശേ​ഷി​യു​ള്ള ഐ​ഇ​ഡി ബോം​ബ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

പു​ൽ​വാ​മ​യി​ലെ അ​വ​ന്തി​പ്പോ​റ പ്ര​ദേ​ശ​ത്ത് സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 2500 ഓ​ളം സൈ​നി​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി അ​റി​യി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷെ മു​ഹ​മ്മ​ദ് ഏ​റ്റെ​ടു​ത്തു.

ജ​മ്മു​വി​ൽ നി​ന്നും ശ്രീ​ന​ഗ​റി​ലേ​ക്ക് കോ​ൺ​വോ​യ് ആ​യി പോ​യ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബോം​ബു വ​ച്ചി​രു​ന്ന കാ​ർ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ചാ​വേ​ർ ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. പു​ൽ​വാ​മ സ്വ​ദേ​ശി​യാ​യ ആ​ദി​ൽ അ​ഹ​മ്മ​ദാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ചാ​വേ​ർ ആ​ക്ര​മ​ണ സ്ക്വാ​ഡി​ലെ അം​ഗ​മാ​ണ് ആ​ദി​ൽ.


എ​ഴു​പ​ത് വാ​ഹ​ന​ങ്ങ​ളാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം ഭീ​ക​ര​ർ ജ​വാ​ന്മാ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആക്രമണം നടത്തിയശേഷം ഒ​ളി​വി​ൽ പോ​യ ഭീ​ക​ര​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സു​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.