ക​ഠു​വ സം​ഭ​വം പൈ​ശാ​ചി​ക​മെ​ന്ന് ഗു​ട്ട​റെ​സ്; അ​പ​ല​പി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യും
ക​ഠു​വ സം​ഭ​വം പൈ​ശാ​ചി​ക​മെ​ന്ന് ഗു​ട്ട​റെ​സ്; അ​പ​ല​പി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യും
ന്യൂ​യോ​ർ​ക്ക്: ജ​മ്മു​കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​പ​ല​പി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യും. പൈ​ശാ​ചി​ക​മാ​യ പ്ര​വൃ​ത്തി​യാ​ണ് ന​ട​ന്ന​തെ​ന്നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റെ​സ് പ​റ​ഞ്ഞു.

കൊ​ച്ചു​കു​ട്ടി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഗു​ട്ട​റെ​സി​ന്‍റെ വ​ക്താ​വ് സ്റ്റെ​ഫാ​നെ ദു​ജാ​രി​ക് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.