ചങ്ങനാശേരി: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതമേഖലകളിൽ ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎം ന്റെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങൾ മാതൃകയായി. ഉൾപ്രദേശങ്ങളായ കിടങ്ങറ, കണ്ടങ്കരി, പുല്ലങ്ങടി, വേഴപ്ര, ചന്പക്കുളം, പുന്നക്കുന്നത്തുശേരി, പൂവം മേഖലകളിലെ നൂറുകണക്കിന് ആളുകൾക്കാണ് യുവദീപ്തി പ്രവർത്തകർ സഹായമെത്തിച്ചത്. ശുദ്ധജലം, ഭക്ഷ്യധാന്യങ്ങൾ, എണ്ണ, തുണിത്തരങ്ങൾ, മരുന്നുകൾ, പാൽപ്പൊടി എന്നിവയാണ് യുവദീപ്തി പ്രവർത്തകർ വിവിധ പ്രദേശങ്ങളിലെത്തിച്ചത്.
സാധനങ്ങളുമായി പോയ സംഘത്തിന്റെ വാഹനം അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഫ്ളാഗ് ഓഫ് ചെയ്തു. വികാരിജനറാൾ മോണ്‍.ഫിലിപ്സ് വടക്കേക്കളം, പ്രൊക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
അതിരൂപത ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്തറ, പ്രസിഡന്റ് ഷിജോ മാത്യു, ലാലിച്ചൻ മറ്റത്തിൽ, ടോണി മണിമലപ്പറന്പിൽ, സിസ്റ്റർ സെലിൻ, സിനോയി മാത്യു, അഖിൽ ജോർജ് ചാക്കോ, എബിൻ ജോസഫ്, ബ്രദർ ജോജോ പള്ളിച്ചിറ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ വിതരണം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു.