ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ച്ച് ദേവാലയങ്ങളും സംഘടനകളും
കാ​യം​കു​ളം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ലം ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി​യി​ട്ടു​ള്ള ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ ക്ഷേ​മ വി​ഭാ​ഗ​മാ​യ ചേ​ത​ന രം​ഗ​ത്തെ​ത്തി.

കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്നാ​ണ് ക്യാ​ന്പു​ക​ളി​ൽ ഇ​വ​ർ സ​ഹാ​യ​മെ​ത്തി​ച്ച​ത് കാ​ർ​ത്തി​ക​പ്പ​ള്ളി, വ​ഴു​ത​നം, ന​ടു​വ​ട്ടം, പ​ള്ളി​പ്പാ​ട്, ചെ​റു​ത​ന, എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​വ​ശ്യ​സാ​ധാ​ന​ങ്ങ​ളാ​യ കു​ടി​വെ​ള്ളം, അ​രി, പ​ഞ്ച​സാ​ര, പ​യ​ർ, പ​ച്ച​ക്ക​റി, എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ചേ​ത​ന ഡ​യ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ, കാ​രി​ത്താ​സ് ഇ​ന്ത്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​മ​ൽ, ചേ​ത​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ, ബ​ഥ​നി സി​സ്റ്റേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​ർ​ക്കു കൈ​ത്താ​ങ്ങാ​യി കോ​ട്ട​യം ആ​സ്ഥാ​ന​മാ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ റീ​ച്ച് വേ​ൾ​ഡ് വൈ​ഡ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യി യോ​ജി​ച്ച് സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തു​ക​യാ​ണ് റീ​ച്ച് വേ​ൾ​ഡ് വൈ​ഡ്. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​ള്ള 300ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 150ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു കു​ട​ക​ളും ന​ൽ​കി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും റീ​ച്ച് വേ​ൾ​ഡ് വൈ​ഡ് സി​എ​ഫ്ഒ റോ​ണ​ക് മാ​ത്യു പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്കം ദു​രി​തം വി​ത​ച്ച മേ​ഖ​ല​ക​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും, പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ വ​ള്ള​ങ്ങ​ളി​ൽ ആ​ണ് സ​ഹാ​യം എ​ത്തി​ച്ച​ത്. മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക, ഷേ​ർ​ളി ആ​ന്‍റ​ണി, റീ​ച്ച് വേ​ൾ​ഡ് വൈ​ഡ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​ഷ് കെ. ​ബേ​ബി, എ​ബി അ​ല​ക്സ്, ആ​ഗ്ര​ഹ് മു​ര​ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.


പൂ​ച്ചാ​ക്ക​ൽ: തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ മു​ങ്ങി​യ വീ​ടു​ക​ളി​ൽ നി​ന്നും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ രം​ഗ​ത്ത്. ഓ​ൾ കേ​ര​ളാ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ)​പൂ​ച്ചാ​ക്ക​ൽ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്കി​ന്‍റെ കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ള്ളി​പ്പു​റം പ​ല്ലി​വേ​ലി ഗ​വ. യൂ.​പി. സ്കൂ​ൾ, തേ​വ​ർ​വ​ട്ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​ള്ളി​വെ​ളി എം​എ​എ​ൽ​പി സ്കൂ​ൾ, ഉ​ള​വ​യ്പ്പ് ഗ​വ. എ​ൽ​പി സ്കൂ​ൾ എ​ന്നീ അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് അ​രി, പ​ച്ച​ക്ക​റി മു​ത​ലാ​യ സാ​ധ​ങ്ങ​ൾ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ വി​ത​ര​ണം ചെ​യ്ത​ത്.​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​ദേ​വ​രാ​ജ​ൻ, സെ​ക്ര​ട്ട​റി അ​ശോ​ക​ൻ, ട്ര​ഷ​റ​ർ പി.​പി സു​ജി​ത് തു​ട​ങ്ങി​യി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.