സ​ഹാ​യ​വു​മാ​യി തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി
സ​ഹാ​യ​വു​മാ​യി തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി
ക​​​ണ്ണൂ​​​ർ: വെ​​​ള്ള​​​പ്പൊ​​​ക്കം മൂ​​​ലം ഭ​​​ക്ഷ​​​ണ​​​മി​​​ല്ലാ​​​തെ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കു​​​ട്ട​​​നാ​​​ട്ടി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​ഹ​​​സ്ത​​​വു​​​മാ​​​യി ത​​​ല​​​ശേ​​​രി സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മ​​​ല​​​യോ​​​ര ജ​​​ന​​​ത ഒ​​​രു​​​മി​​​ച്ച​​​പ്പോ​​​ൾ 10 ട​​​ണ്‍ അ​​​രി​​​യും പ​​​യ​​​റും ശേ​​​ഖ​​​രി​​​ക്കാ​​​നാ​​​യി. സം​​​രം​​​ഭ​​​ത്തി​​​ൽ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ എ​​​ല്ലാ ഇ​​​ട​​​വ​​​ക യൂ​​​ണി​​​റ്റു​​​ക​​​ളും ആ​​​ല​​​ക്കോ​​​ട്, ചെ​​​മ്പേ​​​രി, ചെ​​​റു​​​പു​​​ഴ, കു​​​ന്നോ​​​ത്ത്, എ​​​ടൂ​​​ർ, മേ​​​രി​​​ഗി​​​രി, നെ​​​ല്ലി​​​ക്കാം​​​പൊ​​​യി​​​ൽ, പൈ​​​സ​​​ക്ക​​​രി, പ​​​ന​​​ത്ത​​​ടി, പേ​​​രാ​​​വൂ​​​ർ, തോ​​​മാ​​​പു​​​രം, വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളും സ​​​ഹ​​​ക​​​രി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മ​​​റ്റു സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ മി​​​ഷ​​​ൻ​​​ലീ​​​ഗ്, ബൈ​​​ബി​​​ൾ അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ്, കോ​​​ർ​​​പ​​​റേ​​​റ്റ് വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി, കു​​​ടും​​​ബ​​​ക്കൂ​​​ട്ടാ​​​യ്മ എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളും ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.

സ്നേ​​​ഹ വ​​​ണ്ടി​​​യു​​​ടെ ഫ് ളാ​​​ഗ് ഓ​​​ഫ് ജ​​​ർ​​​മ​​​നി​​​യി​​​ലെ കൊ​​​ളോ​​​ൺ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ റെ​​​യ്ന​​​ർ മ​​​രി​​​യ വോ​​​ൾ​​​ക്കി നി​​​ർ​​​വ​​​ഹി​​​ച്ചു. വെ​​​ള്ള​​​പ്പൊ​​​ക്കം മൂ​​​ലം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കു​​​ട്ട​​​നാ​​​ട്ടി​​​ലെ ജ​​​ന​​ത​​യ്ക്ക് കൈ​​ത്താ​​ങ്ങാ​​യി ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഒ​​പ്പ​​മു​​ണ്ടാ​​​കു​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു. സ്നേ​​​ഹ​​​വും പ​​​ങ്കു​​​വ​​​യ്ക്ക​​​ലും ദു​​​ര​​​ന്ത​​​ങ്ങ​​​ളെ​​​ക്കാ​​​ൾ ശ​​​ക്ത​​​മാ​​​ണെ​​​ന്നും എ​​​ല്ലാ വേ​​​ദ​​​ന​​​ക​​​ളെ​​​യും അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ത് ശ​​​ക്തി​​​ന​​​ൽ​​​കു​​​മെ​​​ന്നും അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.


ടി​​​എ​​​സ്എ​​​സ്എ​​​സ് ഡ​​​യ​​​റ​​​ക്‌​​ട​​​ർ ഫാ. ​​​തോ​​​മ​​​സ് ത​​​യ്യി​​​ൽ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌​​ട​​​ർ ഫാ. ​​​ബെ​​​ന്നി നി​​​ര​​​പ്പേ​​​ൽ, ബൈ​​​ബി​​​ൾ അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് ഡ​​​യ​​​റ​​​ക്‌​​ട​​ർ റ​​​വ.​​​ഡോ. ജോ​​​സ​​​ഫ് കാ​​​ക്ക​​​ര​​​മ​​​റ്റം, കോ​​​ർ​​​പ​​​റേ​​​റ്റ് വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി ഡ​​​യ​​​റ​​​ക്‌​​ട​​​ർ ഫാ. ​​​ജ​​യിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ട്, മി​​​ഷ​​​ൻ​​​ലീ​​​ഗ് ഡ​​​യ​​​റ​​​ക്‌​​ട​​​ർ ഫാ. ​​​ബി​​​നീ​​​ഷ് വേ​​​ങ്ങ​​​ക്കു​​​ന്നേ​​​ൽ, ആ​​​ൽ​​​ഫ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്‌​​ട​​​ർ ഫാ.​ ​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് ത​​​യ്യി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ഭ​​​ക്ഷ്യ​​വ​​സ്തു വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി കു​​​ട്ട​​​നാ​​​ട്ടി​​​ൽ ടി​​​എ​​​സ്എ​​​സ്എ​​​സി​​​ന്‍റെ 20 ജ​​​ന​​​കീ​​​യ​​സം​​​ഘം നേ​​​താ​​​ക്ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രും പ​​​ങ്കു​​​ചേ​​​രു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.