103 വ​യ​സി​ന്‍റെ തിളക്കവുമായി മ​ത്താ​യി​ച്ചേ​ട്ട​ൻ
നൂ​​റ്റി​​മൂ​​ന്നു വ​​യ​​സി​​ന്‍റെ അ​​നു​​ഭ​​വ​​ങ്ങ​​ളും ഓ​​ർ​​മ​​ക​​ളു​​മാ​​യി ചെ​​ന്പി​​ളാ​​വ് വ​​ള​​ർ​​കോ​​ട് മ​​ത്താ​​യി​​ച്ചേ​​ട്ട​​ൻ വേ​​ദി​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ സ​​ദ​​സി​​ൽ ആ​​വേ​​ശം ഉ​​യ​​ർ​​ന്നു. കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​നൊ​​പ്പം മു​​ന്നേ​​റി​​യ നാ​​ടി​​ന്‍റെ കാ​​ര​​ണ​​വ​​രെ ആ​​ദ​​ര​​വോ​​ടെ സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യി​​ലേ​​ക്കു ത​​ല​​മു​​റ​​ക​​ൾ വ​​ര​​വേ​​റ്റു.

മു​​ക്കാ​​ൽ നൂ​​റ്റാ​​ണ്ടി​​ലേ​​റെ മു​​ട​​ങ്ങാ​​തെ ദീ​​പി​​ക വാ​​യി​​ക്കു​​ക​​യും ച​​രി​​ത്ര​​ത്തി​​ന്‍റെ മ​​ഹാ​​സം​​ഭ​​വ​​ങ്ങ​​ൾ​​ക്കു സാ​​ക്ഷി​​യാ​​വു​​ക​​യും ചെ​​യ്ത ഓ​​ർ​​മ​​യു​​മാ​​യാ​​ണു മ​​ത്താ​​യി​​ച്ചേ​​ട്ട​​ൻ എ​​ത്തി​​യ​​ത്.

ദീ​​പി​​ക​​യു​​ടെ മ​​ഹാ​​സ​​മ്മേ​​ള​​ന​​പ​​തി​​പ്പ് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യി​​ൽ​​നി​​ന്നു കോ​​പ്പി ഏ​​റ്റു​​വാ​​ങ്ങി പ്ര​​കാ​​ശ​​നം ചെ​​യ്ത​​തി​​നൊ​​പ്പം ക​​ർ​​ഷ​​ക​​പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്ത​​തും ഇ​​ദ്ദേ​​ഹ​​മാ​​ണ്. ര​​ണ്ടാം ലോ​​ക​​മ​​ഹാ​​യു​​ദ്ധം, സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര ​പ്ര​​ക്ഷോ​​ഭം, ക​​ർ​​ഷ​​ക ​കു​​ടി​​യേ​​റ്റം, വി​​മോ​​ച​​ന​ സ​​മ​​രം, കു​​ടി​​യി​​റ​​ക്കു പ്ര​​ക്ഷോ​​ഭം തു​​ട​​ങ്ങി ഇ​​ന്ന​​ലെ​​ക​​ളി​​ലെ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ​​ക്കെ​​ല്ലാം കാ​​തും ക​​ണ്ണും കൊ​​ടു​​ത്ത​​തി​​ന്‍റെ അ​​നു​​ഭ​​വ​​ങ്ങ​​ൾ ഇ​​ദ്ദേ​​ഹ​​ത്തി​​നു പ​​റ​​യാ​​നു​​ണ്ടാ​​യി​​രു​​ന്നു.




ക​​ർ​​ഷ​​ക​​ർ​​ക്കാ​​യി എ​​ക്കാ​​ല​​വും ശ​​ബ്ദി​​ച്ച പ​​ത്ര​​മാ​​ണു ദീ​​പി​​ക​​യെ​​ന്നും കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​ർ​​ക്കു സം​​ര​​ക്ഷ​​ണ​ ക​​വ​​ചം തീ​​ർ​​ത്ത മാ​​ധ്യ​​മ​​മാ​​ണ് ഈ ​​പ​​ത്ര​​മെ​​ന്നും മ​​ത്താ​​യി​​ച്ചേ​​ട്ട​​ൻ അ​​നു​​സ്മ​​രി​​ച്ചു. ദീ​​പി​​ക​​യു​​ടെ നി​​ല​​നി​​ൽ​​പ്പും വ​​ള​​ർ​​ച്ച​​യും കാ​​ർ​​ഷി​​ക കേ​​ര​​ള​​ത്തി​​ന്‍റെ നാ​​ളേ​​യ്ക്കു​​ള്ള പ്ര​​യാ​​ണ​​ത്തി​​ന് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും ദീ​​പി​​ക​​യു​​ടെ പ​​ത്ര​​ധ​​ർ​​മം മ​​റ്റൊ​​രു പ​​ത്ര​​ത്തി​​നും അ​​നു​​ക​​രി​​ക്കാ​​ൻ പ​​റ്റാ​​ത്ത​​താ​​ണെ​​ന്നും ഇ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.