ദീ​പി​ക ശി​ലാ​ക്ഷ​രം പോ​ലെ: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
ദീ​​പി​​ക ദി​​ന​​പ​​ത്ര​​ത്തി​​ന്‍റെ താ​​ളു​​ക​​ള്‍ ശി​​ലാ​​ക്ഷ​​രം പോ​​ലെ നാ​​ശ​​മി​​ല്ലാ​​ത്ത ച​​രി​​ത്ര സ്മ​​ര​​ണി​​ക​​യാ​​ണെ​​ന്നു പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ് ക്ല​​ബ് സം​​സ്ഥാ​​ന ക​ർ​ഷ​ക​സം​ഗ​മ​ത്തി​ൽ അ​​നു​​ഗ്ര​​ഹ ​പ്ര​​ഭാ​​ഷ​​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​​ഷ​​പ്. ദീ​​പി​​ക വാ​​യി​​ച്ചും പ്ര​​ച​​രി​​പ്പി​​ച്ചും വ​​ള​​ര്‍​ത്തേ​​ണ്ട​​തു സ​​മു​​ദാ​​യ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണ്. എ​​ഴു​​ത്തു​​കാ​​ര​​ന്‍ തു​​ട​​ങ്ങി വ​​യ്ക്കു​​ന്ന​​തു വാ​​യ​​ന​​ക്കാ​​ര​​നാ​​ണു പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​ത്. ഓ​​രോ വാ​​ര്‍​ത്ത​​യും വാ​​യ​​ന​​ക്കാ​​ര​​ന്‍റെ മ​​ന​​സി​​ലും സ​​മൂ​​ഹ​​ത്തി​​ലും ച​​ല​​നം സൃ​​ഷ്ടി​​ക്ക​​ണം. സ​​ത്യ​​ത്തി​ന്‍റെ തേ​​ജ​​സാ​​ണ് ദീ​​പി​​ക​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

പാ​​ലാ രൂ​​പ​​ത​​യി​​ല്‍ ഒ​​രു വീ​​ട്ടിൽപോ​​ലും ദീ​​പി​​ക പ​​ത്ര​​മി​​ല്ലാ​​ത്ത അ​​വ​​സ്ഥ ഉ​​ണ്ടാ​​ക​​രു​​തെ​​ന്നു പ​റ​ഞ്ഞ ബി​​ഷ​​പ്, ക​​ര്‍​ഷ​​ക​​നു​ സ​​മൂ​​ഹ​​ത്തി​​ല്‍ വി​​ല ക​​ല്പി​​ച്ചു ന​​ല്‍​കി​​യ​​തും ദീ​​പി​​ക​​യാ​​ണെ​​ന്നു​ കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. മ​​ണ്ണി​​ല്‍ അ​​ധ്വാ​​നി​​ക്കു​​ന്ന വ​​ലി​​യ ത​​റ​​വാ​​ട്ടി​​ല്‍ ജ​​നി​​ച്ച മാ​​ര്‍ ​ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി ദീ​​പി​​ക​​യ്ക്ക് ഊ​​ര്‍​ജം പ​​ക​​ര്‍​ന്ന ആ​​ത്മീ​​യ പി​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



ക​​ര്‍​ഷ​​ക​​നു ക​​രു​​ത്താ​യ പ​ത്രം: മാ​​ര്‍ അ​​റ​​യ്ക്ക​​ല്‍

കാ​​ലം ക​​ര്‍​ഷ​​ക​​നെ മ​​റ​​ന്ന​​പ്പോ​​ള്‍ ക​​ര്‍​ഷ​​ക​ സ​​മൂ​​ഹ​​ത്തി​​ന് അം​​ഗീ​​കാ​​രം നേ​​ടിക്കൊടു​​ത്ത​​തും കൃ​​ഷി മ​​ഹ​​നീ​​യ​​മാ​​യ തൊ​​ഴി​​ലാ​​ണെ​​ന്നു ത​​ല​​മു​​റ​​ക​​ളെ പ​​ഠി​​പ്പി​​ച്ച​​തും ദീ​​പി​​ക​​യാ​​ണെ​​ന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ൽ. സ​​ര്‍​ക്കാ​​രു​​ക​​ള്‍ ക​​ര്‍​ഷ​​ക​​രെ അ​​വ​​ഗ​​ണി​​ക്കു​​ക​​യും കാ​​ര്‍​ഷി​​ക​​മേ​​ഖ​​ല​​യെ തി​​ര​​സ്‌​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത​​പ്പോ​​ഴെ​​ല്ലാം ക​​ര്‍​ഷ​​ക​​ര്‍​ക്കു വേ​​ണ്ടി ശ​​ബ്ദി​​ക്കാ​​ന്‍ ദീ​​പി​​ക മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ജ​​യ് ജ​​വാ​​ന്‍ ജ​​യ് കി​​സാ​​ന്‍ എ​​ന്ന മു​​ദ്ര​​വാ​​ക്യ​​ത്തി​​ല്‍നി​​ന്നു ഭാ​​ര​​തം ക​​ര്‍​ഷ​​ക​​നെ മ​​റ​​ന്ന​​പ്പോ​​ള്‍ ക​​ര്‍​ഷ​​ക​​നാ​​ണു നാ​​ടി​​ന്‍റെ ന​​ട്ടെ​​ല്ലെ​​ന്നു പ്ര​​ഘോ​​ഷി​​ച്ച​​തും പ​​ഠി​​പ്പി​​ച്ച​​തും ദീ​​പി​​ക​​യാ​​ണ്. ക​​ട​​ക്കെ​​ണി​​യി​​ലും വി​​ല​​ത്ത​​ക​​ര്‍​ച്ച​​യി​​ലും ത​​ക​​ര്‍​ന്ന ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സം പ​​ക​​രാ​​നും ഈ​ ​പ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ​ക​​ര്‍​ഷ​​ക​​രെ സം​​ഘ​​ടി​പ്പി​​ക്കു​​ന്ന​​തി​​ലും കാ​​ര്‍​ഷി​​ക​ മേ​​ഖ​​ല​​യെ ഉ​​ണ​​ര്‍​ത്തു​​ന്ന​​തി​​ലും ദീ​​പി​​ക ന​​ട​​ത്തു​​ന്ന പ്ര​​വ​​ര്‍​ത്ത​​നം ശ്ലാ​​ഘ​​നീ​​യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.




ദീ​​പി​​ക മു​​ന്നേ​​റ്റ​​ത്തി​ന്‍റെ പാ​​ത​​യി​​ല്‍: റവ. ഡോ. മാ​​ണി പു​​തി​​യി​​ടം

പാ​​ലാ: സ​​ത്യ​​ത്തി​​ന്‍റെ നേ​​ര്‍​രേ​​ഖ​​യി​​ല്‍ സ​​ഞ്ച​​രി​​ക്കു​​ന്ന ദീ​​പി​​ക മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ പാ​​ത​​യി​​ലാ​​ണെ​​ന്നു രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ റവ. ഡോ. മാ​​ണി പു​​തി​​യി​​ടം. ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ് ക്ല​​ബ് സം​​സ്ഥാ​​ന ​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​മു​​ഖ ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു​ അ​​ദ്ദേ​​ഹം.

ദീ​​പി​​ക മ​​റ്റു മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​ണ്. കേ​​ര​​ള​​ത്തി​​ലെ നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​ര്‍​ക്കു​ വേ​​ണ്ടി​​യും ക​​ര്‍​ഷ​​ക​​ര്‍​ക്കു വേ​​ണ്ടി​​യും പോ​​രാ​​ടു​​ന്ന പ​​ത്ര​​മാ​​ണ് ദീ​​പി​​ക. സ​​ത്യ​​ത്തി​​ന്‍റെ പാ​​ത​​യി​​ല്‍ സ​​ഞ്ച​​രി​​ക്കു​​ന്ന ദി​​ന​​പ​​ത്രം വ​​ള​​രു​​ക​​യാ​​ണ്. ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ്‌​​ക്ല​​ബ് ദീ​പി​ക​യു​ടെ വ​ള​ർ​ച്ച​യ്ക്കു വ​ലി​യ ചാ​ല​ക​ശ​ക്തി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞെ​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.