കൃ​ഷി സം​സ്കൃ​തി​യു​ടെ അ​ടി​സ്ഥാ​നം: മാ​ർ തോ​മ​സ് ത​റ​യി​ൽ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സം​​​​സ്കൃ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ണ് കാ​​​​ർ​​​​ഷി​​​​ക​​​​വൃ​​​​ത്തി​​​​യെ​​​​ന്ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്ര​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ. ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് (​ഡി​​​​എ​​​​ഫ്സി) സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കേ​​​​ര​​​​ള ക​​​​ർ​​​​ഷ​​​​ക ജാ​​​​ഥ​​​​യു​​​​ടെ സ​​​​മാ​​​​പ​​​​നം സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ജീ​​​​വ​​​​ന്‍റെ​​​​യും ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല ഇ​​​​ന്ന് അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യു​​​​ടെ വ​​​​ക്കി​​​​ലാ​​​​ണ്. കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ അ​​​​റി​​​​യു​​​​ന്ന​​​​തി​​​​ന് അ​​​​ടു​​​​ത്തി​​​​ടെ അ​​​​മ്പൂ​​​​രി, മാ​​​​യം മേ​​​​ഖ​​​​ല​​​​യി​​​​ൽ പോ​​​​യി​​​​രു​​​​ന്നു. കാ​​​​ട്ടു​​​​പ​​​​ന്നി, കു​​​​ര​​​​ങ്ങ് തു​​​​ട​​​​ങ്ങി​​​​യ മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ല്യം കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​ണ്. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ർ​​​​ഷി​​​​ക വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മൂ​​​​ലം ത​​​​ങ്ങ​​​​ൾ പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​വി​​​​ട​​​​ത്തെ ക​​​​ർ​​​​ഷ​​​​ക​​​​ർ ത​​​​ന്നോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത്. മൃ​​​​ഗ​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു നി​​​​യ​​​​മ​​​​മു​​​​ള്ള ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും കൃ​​​​ഷി​​​​ക്കാ​​​​രെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ല്ല. അ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ച് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​മ്പോ​​​​ൾ ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ർ നി​​​​ര​​​​വ​​​​ധി​​​​യാ​​​​ണ്.



ക​​​​ർ​​​​ഷ​​​​ക സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യ്ക്കു സ്ഥി​​​​ര​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ വേ​​​​ണം. കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മു​​​​ള്ള യു​​​​വാ​​​​ക്ക​​​​ൾ ക​​​​ട​​​​ന്നു​​​വ​​​​ര​​​​ണം. സാ​​​​ങ്കേ​​​​തി​​​​ക പ​​​​രി​​​​ജ്ഞാ​​​​ന​​​​വും ക​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നേ​​​​ട്ട​​​​ങ്ങ​​​​ൾ കൈ​​​​വ​​​​രി​​​​ക്ക​​​​ണം. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല ഇ​​​​നി​​​​യും ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്കു നീ​​​​ങ്ങും. അ​​​​തി​​​​ന്‍റെ ഒ​​​​രു ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​ണ് ദീ​​​​പി​​​​ക സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ക​​​​ർ​​​​ഷ​​​​ക ജാ​​​​ഥ. മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ​​​​ത്ര​​​​മാ​​​​ണ് ദീ​​​​പി​​​​ക​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ദ്യം പ​​​​രി​​​​ഹാ​​​​രം കാ​​​​ണേ​​​​ണ്ട​​​​തെ​​​​ന്ന് റാ​​​​ലി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ച രാ​​​ഷ്‌​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മോ​​​​ണ്‍.​​​​ഡോ.​​​​മാ​​​​ണി പു​​​​തി​​​​യി​​​​ടം പ​​​​റ​​​​ഞ്ഞു. കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് നി​​​​ന്നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ക​​​​ർ​​​​ഷ​​​​ക ജാ​​​​ഥ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​നു​​​മാ​​​യു​​​ള്ള ച​​​​ർ​​​​ച്ച​ പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ൽ നി​​​​ന്ന് ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. കു​​​​ടി​​​​യേ​​​​റ്റ ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല ഇ​​​​ന്ന് അ​​​​ൽ​​​​പ​​​​മെ​​​​ങ്കി​​​​ലും പി​​​​ടി​​​​ച്ചു​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി ദീ​​​​പി​​​​ക എ​​​​ന്നും നി​​​​ല​​​​കൊ​​​​ള്ളു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ക​​​​ഴി​​​​ഞ്ഞ 132 വ​​​​ർ​​​​ഷ​​​​മാ​​​​യി പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റ മാ​​​​ധ്യ​​​​മ​​​​ജി​​​​ഹ്വ​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ദീ​​​​പി​​​​ക എ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നു സ​​​​മാ​​​​പ​​​​ന റാ​​​​ലി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ച ഡി​​​​എ​​​​ഫ്സി സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​റോ​​​​യി ക​​​​ണ്ണ​​​​ൻ​​​​ചി​​​​റ സി​​​​എം​​​​ഐ പ​​​​റ​​​​ഞ്ഞു. ഡി​​​​എ​​​​ഫ്സി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ക​​​​ർ​​​​ഷ​​​​ക ജാ​​​​ഥ​​​​യി​​​​ലും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ശ്ര​​​​മി​​​​ച്ച​​​​ത്. ക​​​​ർ​​​​ഷ​​​​ക ജാ​​​​ഥ​​​​യി​​​​ലൂ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​ക്കൊ​​​​ണ്ട് അ​​​​ർ​​​​ഥ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ടു​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നു മു​​​​ന്നി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഈ ​​​​ജാ​​​​ഥ​​​​യി​​​​ലൂ​​​​ടെ സാ​​​​ധി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് നി​​​​ന്നു ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച കേ​​​​ര​​​​ള ക​​​​ർ​​​​ഷ​​​​ക ജാ​​​​ഥ​​​​യി​​​​ലു​​​​ട​​​​നീ​​​​ളം ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ക​​​​ണ്ണു​​​​നീ​​​​രാ​​​​ണ് കാ​​​​ണാ​​​​നാ​​​​യ​​​​തെ​​​​ന്നു ജാ​​​​ഥാ ക്യാ​​​​പ്റ്റ​​​​ൻ ഡി​​​​എ​​​ഫ്സി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​സ​​​​ണ്ണി വി.​ ​​​സ​​​​ക്ക​​​​റി​​​​യ പ​​​​റ​​​​ഞ്ഞു. അ​​​​ടു​​​​ത്ത​​​​മാ​​​​സം അ​​​​ഞ്ചി​​​​ന് ക​​​​ർ​​​​ഷ​​​​ക​​​​ജാ​​​​ഥാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തു​​​​ന്ന ച​​​​ർ​​​​ച്ച പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേഹം പ​​​​റ​​​​ഞ്ഞു.
കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​​​​​ളും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ളു​​​​മു​​​​ള്ള ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു മു​​​​ന്നേ​​​​റാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു റാ​​​​ലി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ച മി​​​ജാ​​​ർ​​​ക് കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സി​​​​റി​​​​യ​​​​ക് ചാ​​​​ഴി​​​കാ​​​​ട​​​​ൻ പ​​​​റ​​​​ഞ്ഞു. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്ത് ദീ​​​​പി​​​​ക മു​​​​ന്നോ​​​​ട്ടു വ​​​​ന്ന​​​​ത് സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്നു വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി പ്ര​​​​തി​​​​നി​​​​ധി എ​​​​സ്.​​​​എ​​​​സ്. മ​​​​നോ​​​​ജ് പ​​​​റ​​​​ഞ്ഞു. ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ൻ​​​​ഡി​​​​ജീ​​​​ന​​​​സ് എ​​​​പ്പി​​​​ക​​​​ൾ​​​​ച​​​​റി​​​​സ്റ്റ്സ് (ഫി​​​​യ) പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും ജാ​​​​ഥ​​​​യ്ക്കു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യെ​​​​ത്തി.

ഡി​​​​എ​​​​ഫ്സി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പോ​​​​ളി അ​​​​ഗ​​​​സ്റ്റി​​​​ൻ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു വ​​​​ള്ള​​​​പ്പു​​​​ര, ഡി​​​​എ​​​​ഫ്സി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സോ​​​ൺ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി പു​​​​ളി​​​​ങ്കാ​​​​ല, ഡി​​​​എ​​​​ഫ്സി കോ​​​​ത​​​​മം​​​​ഗ​​​​ലം റീ​​​ജ​​​ൺ സ​​​​മി​​​​തി അം​​​​ഗം പോ​​​​ൾ ലൂ​​​​യീ​​​​സ് പാ​​​​ല​​​​മൂ​​​​ട്ടി​​​​ൽ, ഡി​​​​എ​​​​ഫ്സി ലൂ​​​​ർ​​​​ദ് റീ​​​ജ​​​ൺ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജേ​​​​ക്ക​​​​ബ് നി​​​​ക്കോ​​​​ളാ​​​​സ്, സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​സി.​​​​ചെ​​​​റി​​​​യാ​​​​ൻ, സി​​​​സ്റ്റ​​​​ർ പ്ര​​​​സൂ​​​​ന വ​​​​ട്ട​​​​ക്കു​​​​ഴി എ​​​​സ്.​​​​എ​​​​ച്ച്, ഹെ​​​​ൻ​​​​ട്രി ജോ​​​​ണ്‍ ക​​​​ല്ല​​​​ട തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. ഡി​​​​എ​​​​ഫ്സി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം റീ​​​ജ​​​ൺ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡി​​​​ക്സ​​​​ണ്‍ വെ​​​​ളി​​​​യ​​​​ന്നൂ​​​​ർ​​​​ക്കാ​​​​ര​​​​ൻ ന​​​​ന്ദി പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.