ADVERTISEMENT
ADVERTISEMENT
1
Tuesday
July 2025
8:25 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
farmer travel
കർഷകജാഥയെ വരവേറ്റ് വൻ ജനാവലി
Sunday, May 20, 2018 10:48 AM IST
X
കര്ഷകരുടെ കരുത്തു തെളിയിച്ച മുന്നേറ്റത്തോടെ ദീപിക ഫ്രണ്ട്സ് ക്ലബ്ബി ന്റെ പാലാ സോണിലെ പര്യടനത്തിനു ഗംഭീര സമാപനം. വിവിധ കേന്ദ്രങ്ങളിലായി ആയിരക്കണക്കിനു കര്ഷകരാണ് ജാഥയെ അഭിവാദ്യം അര്പ്പിച്ചു സ്വീകരിച്ചത്. ഭരണങ്ങാനത്തുനിന്നുമാണ് പാലാ സോണിലെ രണ്ടാം ദിവസത്തെ പര്യടനം തുടങ്ങിയത്. ഭരണങ്ങാനം ടൗണില് ചേര്ന്ന മഹാസമ്മേളനത്തില് പാലാ രൂപത വികാരി ജനറാള് മോൺ. ജോസഫ് മലേപ്പറമ്പില് ജാഥയുടെ പര്യടനം ഉദ്ഘാടനം ചെയ്തു. ഭരണങ്ങാനം ഫൊറോന വികാരി ഫാ.അഗസ്റ്റിൻ കൊഴുപ്പൻകുറ്റി അനുഗ്രഹപ്രഭാഷണവും വിശുദ്ധ അല്ഫോന്സ് തീര്ഥാടനകേന്ദ്രം റെക്ടര് ഫാ. മാത്യു ചന്ദ്രന്കുന്നേല് മുഖ്യപ്രഭാഷണവും നടത്തി.
തുടര്ന്ന് നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയിൽ പാലായുടെ മണ്ണിലേക്കാണ് കര്ഷകജാഥയെത്തിയത്. ടൗണ്ഹാള് പരിസരത്തുനിന്നു ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ടും മോൺ. ജോസഫ് കുഴിഞ്ഞാലിലും പൗരപ്രമുഖരും ചേര്ന്ന് ജാഥയെ സ്വീകരിച്ചു കുരിശുപള്ളിക്കവലയിലെ സ്വീകരണകേന്ദ്രത്തിലേക്ക് ആനയിച്ചു. തുടര്ന്നു നടന്ന സമ്മേളനം മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനംചെയ്തു. തുടര്ന്ന് രാമപുരത്തേക്കു നീങ്ങിയ ജാഥയെ ചക്കാമ്പുഴയില് കര്ഷകര് ചക്കയും വാഴക്കുലയും നല്കി സ്വീകരിച്ചു.
പാറേമാക്കല് ഗോവര്ണദോരുടെയും ലളിതാംബിക അന്തര്ജനത്തിന്റെയും രാമപുരത്തു വാര്യരുടെയും നാടായ രാമപുരത്ത് ഉജ്വല വരവേല്പ്പാണ് ജാഥയ്ക്കു ലഭിച്ചത്. സമ്മേളനത്തില് രാമപുരം ഫൊറോന വികാരി റവ.ഡോ. ജോര്ജ് ഞാറക്കുന്നേല് അനുഗ്രഹ പ്രഭാഷണം നടത്തി. ഉച്ചയോടെ ജാഥ പാലാ സോണിലെ കൂത്താട്ടുകുളത്തെത്തി. ടൗണ്ഹാള് പരിസരത്തു വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കര്ഷകര് വരവേറ്റു. ഇലഞ്ഞി സെന്ട്രല് ജംഗ്ഷനിലെത്തിയ ജാഥയെ റാലിയോടെ സ്വീകരിച്ചു. ഇലഞ്ഞി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന് ആലപ്പാട്ടുകുന്നേല് അധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞു മൂന്നോടെ കടുത്തുരുത്തിയുടെ മണ്ണിലെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉള്പ്പെടെയുള്ള ജനപ്രതിനിധികള് സ്വീകരിക്കാനെത്തിയിരുന്നു. പച്ചക്കറിമാലയും കാര്ഷികവിളകളും നല്കിയാണ് കര്ഷകര് ജാഥാ ക്യാപ്റ്റനെ വരവേറ്റു. മുട്ടുചിറയിലെത്തിയ ജാഥയെ സ്വീകരിക്കാന് സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലി കാത്തുനിന്നിരുന്നു.
കോതനല്ലൂര് ജംഗ്ഷനിലെത്തിയ ജാഥയെ ഫൊറോന വികാരി റവ.ഡോ. ജോര്ജ് വര്ഗീസ് ഞാറക്കുന്നേലിന്റെ നേതൃത്വത്തില് സ്വീകരിച്ചു.
രത്നഗിരി ജംഗ്ഷനിലും ജാഥയെ സ്വീകരിക്കാന് കര്ഷകരുടെ വൻ നിരയുണ്ടായിരുന്നു. വൈകുന്നേരം 4.30ന് ദീപികയുടെ സ്ഥാപകന് നിധീരിക്കല് മാണിക്കത്തനാരുടെ നാടായ കുറവിലങ്ങാട്ട് ജാഥയെത്തിയതോ ടെ പള്ളിക്കവലയില്നിന്നു ജനപ്രതിനിധികളുടെ നേതൃത്വത്തില് റാലിയായി സ്വീകരിച്ചു. സമ്മേളനം കുറവിലങ്ങാട് മേജര് ആര്ക്കി എപ്പിസ്കോപ്പല് മര്ത്ത് മറിയം ആര്ച്ച്ഡീക്കന് തീര്ഥാടന പള്ളി ആര്ച്ച് പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തില് ഉദ്ഘാടനംചെയ്തു. മോന്സ് ജോസഫ് എംഎല്എ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. തുടര്ന്ന് മരങ്ങാട്ടുപിള്ളിയിലെത്തിയ ജാഥയെ മാലപ്പടക്കത്തിന്റെ അകമ്പടിയോടെയാണു ഗ്രാമവാസികള് വരവേറ്റത്. മരങ്ങാട്ടുപിള്ളി പള്ളി വികാരി ഫാ. ജോര്ജ് വഞ്ചിപ്പുരയ്ക്കല് അധ്യക്ഷതവഹിച്ചു.
ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ റാലിയായി ജാഥയെ കടപ്ലാമറ്റം ഗ്രാമവാസികള് വരവേറ്റു. കടപ്ലാമറ്റം പള്ളി വികാരി ഫാ. ജോസഫ് തടത്തില് യോഗത്തില് അധ്യക്ഷത വഹിച്ചു. രാത്രി ഏഴോടെ ജാഥ എത്തിയപ്പോള് ചേര്പ്പുങ്കല് പള്ളിപ്പരിസരം ജനനിബിഡമായി. പള്ളികവാടത്തില് മുത്തുക്കുടകളേന്തിയ വനിതകളും കുട്ടികളും ജാഥയെ സ്വീകരിച്ചു. മാലപ്പടക്കം പൊട്ടിച്ചാണ് ചേര്പ്പുങ്കല് നിവാസികള് ജാഥയ്ക്കു വരവേല്പ്പ് നല്കിയത്. നാസിക് ദോളിന്റെ അകമ്പടിയോടെ പാരീഷ് ഹാളിനു മുമ്പിലെ സ്വീകരണവേദിയിലേക്കു ജാഥയെ സ്വീകരിച്ചു. ഫൊറോന വികാരി ഫാ.ജോസ് അഞ്ചേരില് അധ്യക്ഷതവഹിച്ചു. മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയില് സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് റവ.ഡോ. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി.
ജാഥാ ക്യാപ്റ്റന് ഡോ. സണ്ണി വി. സഖറിയ മറുപടിപ്രസംഗം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില് ജാഥാംഗങ്ങളായ ടോമി തുരുത്തിക്കര, മിജാര്ക് കോ-ഓര്ഡിനേറ്റര് സിറിയക് ചാഴികാടൻ, ഡിഎഫ്സി പാലാ സോണ് ഡയറക്ടര് ഫാ.സ്കറിയ വേകത്താനം എന്നിവര് പ്രസംഗിച്ചു. ചേര്പ്പുങ്കലിലെ സ്വീകരണത്തോടെ പാലാ സോണിലെ പര്യടനം പൂര്ത്തിയാക്കി നാളെ കേരള കര്ഷക ജാഥ ചങ്ങനാശേരി സോണിലേക്കു പ്രവേശിക്കും.
ADVERTISEMENT
ദീപിക ഫ്രണ്ട്സ് ക്ലബ് കർഷക സമ്മേളനം: പാലായിൽ ഒരുക്കങ്ങൾ പൂർത്തിയായി
കേരള കർഷക ജാഥ ഇന്ന് അനന്തപുരിയിൽ സമാപിക്കും
കർഷകജനതയുടെ ശബ്ദം അവഗണിച്ചാൽ തിരിച്ചടിയുണ്ടാകും: മാർ ജോസഫ് പെരുന്തോട്ടം
ആവേശം പകർന്ന് ചങ്ങനാശേരിയിൽ കേരള കർഷക ജാഥ
അക്ഷരനഗരിക്ക് ആവേശമായി കേരള കർഷകജാഥ
അന്നം തരുന്ന കർഷകനെ ആട്ടിയോടിക്കരുത്: മാർ മൂലക്കാട്ട്
കേരള കർഷകജാഥ ഇന്നു ചങ്ങനാശേരി, കോട്ടയം, തിരുവല്ല സോണുകളിൽ
മീൻ വളർത്തിക്കോളൂ, പക്ഷേ പിടിക്കരുത്!
ആവേശം വിതച്ച് കർഷകജാഥ പാലായുടെ മണ്ണിൽ
കർഷകജാഥയ്ക്കു കാഞ്ഞിരപ്പള്ളി സോണിൽ വൻ വരവേല്പ്
ഹൈറേഞ്ച് കീഴടക്കി കർഷകജാഥ കാഞ്ഞിരപ്പള്ളിയിലേക്ക്
വക്കീൽകുപ്പായം വേണ്ടെന്നു വച്ചു; ദീപുവിന്റെ കക്ഷികൾ പശുക്കൾ
കർഷകർ സംഘടിച്ചു ശക്തരാകണം: മാർ ജോണ് നെല്ലിക്കുന്നേൽ
ഇവിടെ കൃഷിയിലുമുണ്ട് അല്പം രാഷ്ട്രീയം!
കർഷകജാഥയ്ക്കു കോതമംഗലം സോണിൽ ആവേശോജ്വല സ്വീകരണം
സാനുമോനു കൃഷി തന്നെ ജീവിതം!
"ചിറാപ്പുഞ്ചി'യിലെ സ്വർണവേട്ടക്കാരൻ!
ആഘോഷപ്പെരുമയിൽ കർഷക ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ വരവേല്പ്
പ്രോത്സാഹിപ്പിക്കേണ്ടതു കർഷകരെ: മാർ ആലഞ്ചേരി
കൊച്ചിക്ക് ആവേശമായി കർഷകജാഥ
മൂന്നേക്കർ പറയുന്ന യുവമുന്നേറ്റം
മധ്യകേരളത്തിന്റെ മനസറിഞ്ഞ് കർഷകജാഥ എറണാകുളത്ത്
കൃഷിയും ബിന്ധ്യയെന്ന എംടെക്കുകാരിയും
നാടുണർത്തി കർഷകജാഥ പുതുക്കാട്ട്
തൃശൂരിൽ കർഷക ജാഥയ്ക്ക് ആവേശ വരവേല്പ്
പാലക്കാടൻ മണ്ണിന് ആവേശമായി കേരള കർഷകജാഥ
കേരള കർഷകജാഥ കർഷക രക്ഷാ ജാഥയായി: ബിഷപ് മാർ ജേക്കബ് മനത്തോടത്ത്
കർഷകരുടെ ഉയിർത്തെഴുന്നേൽപ്പ് ദീപികയുടെ ലക്ഷ്യം: ഫാ. ജിനോ പുന്നമറ്റം
കർഷകരുടെ മനസ് കീഴടക്കി ജാഥയുടെ തീം സോംഗ്
മലപ്പുറത്തിന്റെ മനസ് കീഴടക്കി കർഷക ജാഥ
കർഷകജാഥയ്ക്കു വയനാട്ടിൽ ഗംഭീര വരവേല്പ്
കേരള കര്ഷക ജാഥയ്ക്കു കോഴിക്കോട് ജില്ലയില് ആവേശോജ്വല സ്വീകരണം
ആദരവ് ഏറ്റുവാങ്ങി മരുതോങ്കരയുടെ കർഷക കാരണവർ
കർഷക ജാഥയിൽ സമാനതകളില്ലാത്ത ജനമുന്നേറ്റം
കഥനവേദനയുമായി നാടൻ പാട്ട്
മൺചിത്രമൊരുക്കി ഫാ. മനോജിന്റെ കൈയൊപ്പ്
കർഷക പ്രശ്നങ്ങളിലേക്കു ചൂടുപകർന്ന് സഞ്ചരിക്കുന്ന "ചായക്കട’
കർഷകർക്കൊപ്പം കൈകോർത്ത് വ്യാപാരിസമൂഹവും
കർഷകജാഥയ്ക്ക് ആവേശത്തുടക്കം
കർഷകരോദനം അഗ്നിയായി ഉയരും: മാർ പാംപ്ലാനി
ദീപിക എന്നും കർഷക ജനതയ്ക്കൊപ്പം: റവ. ഡോ. മാണി പുതിയിടം
“കർഷകർക്കായി ദീപിക എഴുതുന്ന മഹാചരിത്രം’’
കർഷകർക്കായി വീണ്ടും ജനകീയമുന്നേറ്റം
കേരള കർഷക ജാഥയ്ക്കു ഉജ്വല തുടക്കം
ആവേശമായി ഒരു കോടി ഒപ്പുശേഖരണം
കേരള കർഷകജാഥ ദയാബായി ഉദ്ഘാടനം ചെയ്യും
കേരള കർഷകജാഥയ്ക്കു പിന്തുണയുമായി റബർ ഡീലേഴ്സ് അസോ.
കേരള കർഷകജാഥ; 132 കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ; തമിഴ്നാട് മാതൃകയ്ക്ക് അംഗീകാരം
Kerala
2
മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
National
3
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
International
4
ലുലുവില് ഫ്ലാറ്റ് 50 സെയില് മൂന്നിനു തുടങ്ങും
Business
5
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നാളെ എജ്ബാസ്റ്റണില്
Sports
ADVERTISEMENT
LATEST NEWS
വാണിജ്യാവശ്യങ്ങള്ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ
റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്തെത്തി; പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്ക്കും
സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്; ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
ADVERTISEMENT
ADVERTISEMENT