ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ ഗ്ലു
ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ ഗ്ലു
ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ​​​മാ​​​ൻ കൈ​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ​​​യും എം​​​ബാ​​​പ്പെ​​​യെ പി​​​ടി​​​ച്ചു​​​കെ​​​ട്ടാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാ​​​വു​​​ന്ന കൈ​​​ൽ വാ​​​ക്ക​​​റു​​​മാ​​​യി​​​രു​​​ന്നു ഇം​​​ഗ്ല​​​ണ്ട്-​​​ഫ്രാ​​​ൻ​​​സ് ക്വാ​​​ർ​​​ട്ട​​​ർ മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്പ​​​ത്തെ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം. എ​​​ന്നാ​​​ൽ, ഇ​​​തി​​​നി​​​ടെ ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ശ്ര​​​ദ്ധ​​​തെ​​​റ്റി​​​ച്ചു മ​​​റ്റു​​​ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ന്നു.

അ​​​ന്‍റോ​​​യി​​​ൻ ഗ്രീ​​​സ്മ​​​ൻ പ്ലേ​​​മേ​​​ക്ക​​​റു​​​ടെ റോ​​​ളി​​​ൽ ത​​​ക​​​ർ​​​ത്തു​​​ക​​​ളി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഇം​​​ഗ്ല​​​ണ്ടി​​​നു കാ​​​ര്യ​​​ങ്ങ​​​ൾ പി​​​ടി​​​കി​​​ട്ടി​​​യ​​​ത്. എ​​​ന്നാ​​​ൽ, അ​​​പ്പോ​​​ഴേ​​​ക്കും ഗ്രീ​​​സ്മ​​​ൻ ക​​​ളി​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു. മി​​​ഡ്ഫീ​​​ൽ​​​ഡി​​​ൽ​​​നി​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലേ​​​ക്കും തി​​​രി​​​ച്ചും ഓ​​​ടി​​​യെ​​​ത്തി ഗ്രീ​​​സ്മാ​​​ൻ ക​​​ളി നി​​​യ​​​ന്ത്രി​​​ച്ചു.

കാ​​​ലി​​​ൽ കൊ​​​രു​​​ത്ത പ​​​ന്തു​​​മാ​​​യി ഗ്രീ​​​സ്മാ​​​ൻ ഗ്രൗ​​​ണ്ടി​​​ൽ ഓ​​​ടി​​​ന​​​ട​​​ന്നു. ആ​​​ദ്യ​​ഗോ​​​ളി​​​നു വ​​​ഴി​​​വ​​​ച്ച പാ​​​സെ​​​ത്തി​​​യ​​​തു ഗ്രീ​​​സ്മ​​​ന്‍റെ കാ​​​ലി​​​ൽ​​​നി​​​ന്നാ​​​ണ്.


സ​​​മ​​​നി​​​ല ഗോ​​​ൾ നേ​​​ടി​​​യ​​​ശേ​​​ഷം ഇം​​​ഗ്ല​​​ണ്ട് പ്ര​​​തി​​​രോ​​​ധം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ വിം​​​ഗു​​​ക​​​ളി​​​ലെ​​​ത്തി ബോ​​​ക്സി​​​ലേ​​​ക്കു ക്രോ​​​സ് ന​​​ൽ​​​കു​​​ന്ന റോ​​​ൾ ഗ്രീ​​​സ്മ​​​ൻ ഏ​​​റ്റെ​​​ടു​​​ത്തു. ജി​​​റൂ​​​ദി​​​ന്‍റെ വി​​​ജ​​​യ​​​ഗോ​​​ളി​​​നു പി​​​ന്നി​​​ലെ പി​​​ൻ​​​പോ​​​യി​​​ന്‍റ് ക്രോ​​​സ് വ​​​ന്ന​​​തും ഗ്രീ​​​സ്മ​​​ന്‍റെ ബൂ​​​ട്ടി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു.

ഇം​​​ഗ്ലീ​​​ഷ് താ​​​ര​​​ങ്ങ​​​ളെ ഒ​​​ന്നി​​​ൽ​​​നി​​​ന്നു മ​​​റ്റൊ​​​ന്നി​​​ലേ​​​ക്ക് ഒ​​​ട്ടി​​​ച്ചു​​​നി​​​ർ​​​ത്തു​​​ന്ന സൂ​​​പ്പ​​​ർ ഗ്ലു; ​​​ആ റോ​​​ളി​​​ൽ തി​​​ള​​​ങ്ങി​​​യ ഗ്രീ​​​സ്മ​​​നു കൊ​​​ടു​​​ക്ക​​​ണം ഫ്ര​​​ഞ്ച് വി​​​ജ​​​യ​​​ത്തി​​​ന്‍റെ വ​ലി​യൊ​രു​പ​ങ്ക് ക്രെ​ഡി​റ്റും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.