യുഎസ് ഫോട്ടോ ഫിനിഷ്
യുഎസ് ഫോട്ടോ ഫിനിഷ്
വ​​​​നി​​​​താ വോ​​​​ളി​​​​ബോ​​​​​​ൾ സ്വ​​​​ർ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ അ​​​​​​മേ​​​​​​രി​​​​​​ക്ക ടോ​​​​​​ക്കി​​​​​​യോ ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന ദി​​​​​​നം മെ​​​​​​ഡ​​​​​​ൽ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഒ​​​​​​ന്നാ​​​​​​മ​​​​​​തെ​​​​​​ത്തി. ബാ​​​​​​സ്ക​​​​​​റ്റ്ബോ​​​​​​ൾ, വോ​​​​​​ളി​​​​​​ബോ​​​​​​ൾ, സൈ​​​​​​ക്ലിം​​​​​​ഗ് ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ദി​​​​​​നം സ്വ​​​​​​ർ​​​​​​ണം കൊ​​​​​​യ്ത​​​​​​ത്.

ഈ ​​​​​​മൂ​​​​​​ന്ന് ഇ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​ന്പു​​​​വ​​​​​​രെ 38 സ്വ​​​​​​ർ​​​​​​ണ​​​​​​മെ​​​​​​ഡ​​​​​​ലു​​​​​​മാ​​​​​​യി ചൈ​​​​​​ന ഒ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്തും 36 സ്വ​​​​​​ർ​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി അ​​​​മേ​​​​രി​​​​ക്ക ര​​​​​​ണ്ടാ​​​​​​മ​​​​​​തു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. വോ​​​​​​ളി​​​​​​ബോ​​​​​​ളി​​​​​​ൽ ബ്ര​​​​​​സീ​​​​​​ലി​​​​​​നെ 3-0ന് ​​​​​​ത​​​​​​ക​​​​​​ർ​​​​​​ത്താ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക ഒ​​​​​​ളി​​​​​​ന്പി​​​​​​ക് ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ ആ​​​​​​ദ്യ സ്വ​​​​​​ർ​​​​​​ണ​​​​​​മെ​​​​​​ഡ​​​​​​ൽ സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. നാ​​​​​​ലി​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ള്ള വ​​​​​​നി​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ സൈ​​​​​​ക്ലിം​​​​​​ഗി​​​​​​ൽ ജെ​​​​​​ന്നി​​​​​​ഫ​​​​​​ർ വാ​​​​​​ല​​​​​​ന്‍റെ​​​​​​യാ​​​​​​ണ് സ്വ​​​​​​ർ​​​​​​ണം നേ​​​​​​ടി​​​​​​യ​​​​​​ത്. ബാ​​​​​​സ്ക്ക​​​​​​റ്റ്ബോ​​​​​​ളി​​​​​ലൂടെ യു​​​​​​എ​​​​​​സ്, ചൈ​​​​​​ന​​​​​​യു​​​​​​ടെ സ്വ​​​​​​ർ​​​​​​ണ മെ​​​​​​ഡ​​​​​​ൽ എ​​​​​​ണ്ണ​​​​​​ത്തി​​​​​​ന് ഒ​​​​​​പ്പ​​​​​​മെ​​​​​​ത്തി. അ​​​​​​വ​​​​​​സാ​​​​​​നം വോ​​​​ളി​​​​ബോ​​​​​​ളി​​​​​​ലെ സ്വ​​​​​​ർ​​​​​​ണം കൂ​​​​​​ടി​​​​​​യായ​​​​​​പ്പോ​​​​​​ൾ അമേരിക്ക ടോ​​​​​​ക്കി​​​​​​യോ​​​​​​യി​​​​​​ൽ ഒ​​​​​​ന്നാ​​​​​​മ​​​​​​തെ​​​​​​ത്തി.‌

ഏ​​​​ഴാം സ്വ​​​​ർ​​​​ണം

ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ വ​​​​​​നി​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ഏ​​​​​​ഴാം സ്വ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​ണ്. 1996ലെ ​​​​​​അ​​​​റ്റ്‌​​​​ലാ​​​​ന്‍റ ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സ് മു​​​​​​ത​​​​​​ൽ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​ണി​​​​​​ത്. 1976ൽ ​​​​​​തു​​​​​​ട​​​​​​ങ്ങി​​​​​​യ വ​​​​​​നി​​​​​​താ ബാ​​​​​​സ്ക​​​​​​റ്റ്ബോ​​​​​​ളി​​​​​​ൽ മൂ​​​​​​ന്നു ത​​​​​​വ​​​​​​ണ​​​​​​മാ​​​​​​ത്ര​​​​​​മാണ് അ​​​​​​മേ​​​​​​രി​​​​​​ക്ക സ്വ​​​​​​ർ​​​​​​ണ​​​​​​ത്തി​​​​​​ലെ​​​​​​ത്താ​​​​​​തെ പോ​​​​​​യ​​​​​​ത്. 1976ലും 1992​​​​​​ലും വെ​​​​​​ള്ളി​​​​​​യും വെ​​​​​​ങ്ക​​​​​​ല​​​​​​വു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. 1980ലെ ​​​​​​മോ​​​​​​സ്കോ ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സി​​​​​​ൽ​​​​​​നി​​​​​​ന്ന് യു​​​​​​എ​​​​​​സ് വി​​​​​​ട്ടു​​​​​​നി​​​​​​ന്നു.

ടോ​​​​​​ക്കി​​​​​​യോ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന ഫൈ​​​​​​ന​​​​​​ലി​​​​​​ൽ യു​​​​​​എ​​​​​​സ്എ ആ​​​​​​തി​​​​​​ഥേ​​​​​​യ​​​​​​രാ​​​​​​യ ജ​​​​​​പ്പാ​​​​​​നെ 90-75ന് ​​​​​​ത​​​​​​ക​​​​​​ർ​​​​​​ത്താ​​​​​​ണ് തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ഏ​​​​​​ഴാം സ്വ​​​​​​ർ​​​​​​ണം നേ​​​​​​ടി​​​​​​യ​​​​​​ത്. ജ​​​​​​പ്പാ​​​​​​ൻ ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണ് ഒ​​​​​​ളി​​​​​​ന്പി​​​​​​ക് ബാ​​​​​​സ്ക​​​​​​റ്റ്ബോ​​​​​​ളി​​​​​​ൽ ഫൈ​​​​​​ന​​​​​​ലി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 30 പോ​​​​​​യി​​​​​​ന്‍റ് നേ​​​​​​ടി​​​​​​യ ബ്രി​​​​​​ട്നി ഗ്രൈ​​​​​​ന​​​​​​റു​​​​​​ടെ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​മാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്കു മി​​​​​​ക​​​​​​ച്ച ജ​​​​​​യ​​​​​​മൊ​​​​​​രു​​​​​​ക്കി​​​​​​യ​​​​​​ത്.

സ്വ​​​​ർ​​​​ണ​​​​മാ​​​​ണു പ്ര​​​​ധാ​​​​നം

അ​​​​​​വ​​​​​​സാ​​​​​​ന ദി​​​​​​നം ചൈ​​​​​​ന​​​​​​യു​​​​​​ടെ താ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു സ്വ​​​​​​ർ​​​​​​ണ​​​​​​മെ​​​​​​ഡ​​​​​​ൽ നേ​​​​​​ടാ​​​​​​നാ​​​​​​വാ​​​​​​തെ വ​​​​​​ന്ന​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ മൂ​​​​​​ന്നാം ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സി​​​​​​ൽ ഒ​​​​​​ന്നാ​​​​​​മ​​​​​​തെ​​​​​​ത്തി​​​​​​യ​​​​​​ത്. 39 സ്വ​​​​​​ർ​​​​​​ണം 41 വെ​​​​​​ള്ളി, 33 വെ​​​​​​ങ്ക​​​​​​ലം; ആ​​​​​​കെ 113 മെ​​​​​​ഡ​​​​​​ലു​​​​​​ക​​​​​​ളാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ താ​​​​​​ര​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ത്ത​​​​​​വ​​​​​​ണ നേ​​​​​​ടി​​​​​​യ​​​​​​ത്.


2008ലെ ​​​​​​ബെ​​​​​​യ്ജിം​​​​​​ഗ് ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സി​​​​​​ൽ 48 സ്വ​​​​​​ർ​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ചൈ​​​​​​ന അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ കു​​​​​​ത്ത​​​​​​ക ത​​​​​​ക​​​​​​ർ​​​​​​ത്തി​​​​രു​​​​ന്നു. ബെ​​​​​​യ്ജിം​​​​​​ഗി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്കു 36 സ്വ​​​​​​ർ​​​​​​ണ​​​​​​മേ നേ​​​​​​ടാ​​​​​​നാ​​​​​​യു​​​​​​ള്ളൂ. 2000ലെ ​​​​​​സി​​​​​​ഡ്നി ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സ് മു​​​​​​ത​​​​​​ലാ​​ണു ചൈ​​​​​​ന അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്കു വെ​​​​​​ല്ലു​​​​​​വി​​​​​​ളി ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​ത്തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്. സി​​​​​​ഡ്നി ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക 37 സ്വ​​​​​​ർ​​​​​​ണ​​​​​​വും റ​​​​​​ഷ്യ 32 സ്വ​​​​​​ർ​​​​​​ണ​​​​​​വും ചൈ​​​​​​ന 28 സ്വ​​​​​​ർ​​​​​​ണ​​​​​​വും നേ​​​​​​ടി.

2004ലെ ​​​​​​ആ​​​​​​ഥ​​​​​​ൻ​​​​​​സ് ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യെ​​​​​​യും റ​​​​​​ഷ്യ​​​​​​യെ​​​​​​യും ഞെ​​​​​​ട്ടി​​​​​​ച്ച് ചൈ​​​​​​ന കു​​​​​​തി​​​​​​ച്ചു. 36 സ്വ​​​​​​ർ​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി അ​​​​​​മേ​​​​​​രി​​​​​​ക്ക ഒ​​​​​​ന്നാ​​​​​​മ​​​​​​തെ​​​​​​ത്തി​​​​​​യെ​​​​​​ങ്കി​​​​​​ലും ചൈ​​​​​​ന​​​​​​യു​​​​​​ടെ കാ​​​​​​യി​​​​​​കവ​​​​​​ള​​​​​​ർ​​​​​​ച്ച ഞെ​​​​​​ട്ടി​​​​​​ച്ചു. 32 സ്വ​​​​​​ർ​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ചൈ​​​​​​ന​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ര​​​​​​ണ്ടാ​​​​​​മ​​​​​​ത്.

കു​​​​ത്ത​​​​ക ത​​​​ക​​​​ർ​​​​ന്നു

2020ലെ ​​​​​​ടോ​​​​​​ക്കി​​​​​​യോ ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സി​​​​​​ൽ യു​​​​​​എ​​​​​​സി​​​​​​ന്‍റെ കു​​​​​​ത്ത​​​​​​ക​​​​യി​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ല​​​​​​തി​​​​​​നും ഇ​​​​​​ള​​​​​​ക്കം ത​​​​​​ട്ടി. ജിം​​​​​​നാ​​​​​​സ്റ്റി​​​​​​ക്സ്, അ​​​​​​ത്‌​​​​ല​​​​​​റ്റി​​​​​​ക്സ് ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​​​ത്ത​​​​​​വ​​​​​​ണ പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ച്ച മി​​​​​​ക​​​​​​വ് പു​​​​​​ല​​​​​​ർ​​​​​​ത്താ​​​​​​നാ​​​​​​യി​​​​​​ല്ല. ജിം​​​​​​നാ​​​​​​സ്റ്റി​​​​​​ക്സി​​​​​​ൽ റി​​​​​​യോ​​​​​​യി​​​​​​ൽ മെ​​​​​​ഡ​​​​​​ൽ​​കൊ​​​​​​യ്ത് ന​​​​​​ട​​​​​​ത്തി​​​​​​യ സി​​​​​​മോ​​​​​​ണ്‍ ബെ​​​​​​യ്ൽ​​​​​​സ് ആ​​​​​​രോ​​​​​​ഗ്യ​​​​​​പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് പി​​​​ന്മാ​​​​​​റി​​​​​​യ​​​​​​ത് യു​​​​​​എ​​​​​​സി​​​​​​ന്‍റെ സ്വ​​​​​​ർ​​​​​​ണ​​​​​​പ്ര​​​​​​തീ​​​​​​ക്ഷ​​​​​​ക​​​​​​ൾ​​​​​​ക്കു തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​യി. ര​​​​​​ണ്ടു സ്വ​​​​​​ർ​​​​​​ണം മാ​​​​​​ത്ര​​​​​​മാ​​​​​​ണു ജിം​​​​​​നാ​​​​​​സ്റ്റി​​​​​​ക്​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു ല​​​​​​ഭി​​​​​​ച്ച​​​​​​ത്. സ്വ​​​​​​ർ​​​​​​ണ​​​​​​പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യോ​​​​​​ടെ​​​​​​യെ​​​​​​ത്തി​​​​​​യ വ​​​​​​നി​​​​​​താ ഫു​​​​​​ട്ബോ​​​​​​ൾ ടീ​​​​​​മി​​​​​​നു വെ​​​​​​ങ്ക​​​​​​ലം​​കൊ​​​​​​ണ്ടു തൃ​​​​​​പ്തി​​​​​​പ്പെ​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​ന്നു.

ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ കു​​​​​​ത്ത​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ട്രാ​​​​​​ക്ക് ആ​​​​​​ൻ​​​​​​ഡ് ഫീ​​​​​​ൽ​​​​​​ഡ് ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും നി​​​​​​രാ​​​​​​ശ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ട്രാ​​​​​​ക് ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ നാ​​​​​​ലു സ്വ​​​​​​ർ​​​​​​ണ​​​​​​മേ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്കു ല​​​​​​ഭി​​​​​​ച്ചു​​​​​​ള്ളൂ. പു​​​​​​രു​​​​​​ഷ​​​​ന്മാ​​​​​​രു​​​​​​ടെ 4x100 മീ​​​​​​റ്റ​​​​​​ർ റി​​​​​​ലേ​​​​​​യി​​​​​​ൽ അ​​​​​​യോ​​​​​​ഗ്യ​​​​​​രാ​​​​​​യി. പു​​​​​​രു​​​​​​ഷ​​​​ന്മാ​​​​​​രു​​​​​​ടെ 4x400 മീ​​​​​​റ്റ​​​​​​ർ റി​​​​​​ലേ​​​​​​യി​​​​​​ൽ സ്വ​​​​​​ർ​​​​​​ണം നേ​​​​​​ടി.
വ​​​​​​നി​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ മൂ​​​​​​ന്നു സ്വ​​​​​​ർ​​​​​​ണ​​​​​​വും ല​​​​​​ഭി​​​​​​ച്ചു. ഫീ​​​​​​ൽ​​​​​​ഡ് ഇ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ പു​​​​​​രു​​​​​​ഷ​​​​ന്മാ​​​​​​രു​​​​​​ടെ ഷോ​​​​​​ട്ട് പു​​​​​​ട്ടി​​​​​​ൽ റ​​​​​​യാ​​​​​​ൻ ക്രൗ​​​​​​സ​​​​​​ർ സ്വ​​​​​​ർ​​​​​​ണം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി. വ​​​​​​നി​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ പോ​​​​​​ൾ​​​​​​വോ​​​​​​ൾ​​​​​​ട്ടി​​​​​​ലും ഡി​​​​​​സ്ക​​​​​​സ് ത്രോ​​​​​​യി​​​​​​ലും സ്വ​​​​​​ർ​​​​​​ണം നേ​​​​​​ടി.

മാ​​​​ത്തു​​​​ക്കു​​​​ട്ടി ടി. ​​​​കൂ​​​​ട്ടു​​​​മ്മേ​​​​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.