ഒളിന്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാനഡയുടെ ഫുട്ബോൾ താരം ക്വിൻ. ടോക്കിയോയിൽ വനിതാ ഫുട്ബോളിൽ കനേഡിയൻ ടീമിനൊപ്പം സ്വർണം നേടിയാണ് ക്വിൻ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിൽ സ്വീഡനെ കീഴടക്കിയായിരുന്നു കാനഡയുടെ സ്വർണനേട്ടം. ഇരുപത്തഞ്ചുകാരിയായ ക്വിൻ കാനഡയുടെ മധ്യനിര താരമാണ്. 2016 റിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. എന്നാൽ, അന്ന് ക്വിൻ തന്റെ ട്രാൻസ്ജെൻഡർ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല.