പുൽവാമ ആക്രമണത്തിൽ ജെയ്ഷെയ്ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ
പുൽവാമ ആക്രമണത്തിൽ ജെയ്ഷെയ്ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ
ഇസ്‌ലാമാബാദ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ ന്യായീകരിച്ച് പാക്കിസ്ഥാൻ രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിൽ ജെയ്ഷെയ്ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കി. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക്ക് മന്ത്രി സ്വന്തം രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകര സംഘടനയെ വെള്ളപൂശി രംഗത്തുവന്നത്.

ഭീകരാക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെ സംഘടനയുടെ നേതൃത്വത്തെ പാക്കിസ്ഥാൻ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ ആരോപണങ്ങൾ ജെയ്ഷെ നിഷേധിച്ചുവെന്നും ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കി. ഇതോടെ പുൽവാമ ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദാണെന്ന ഇന്ത്യയുടെ വാദം കൂടിയാണ് പാക്കിസ്ഥാൻ തള്ളിയത്.


പുൽവാമ ആക്രമണത്തിന്‍റെ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് നിലപാട് മാറ്റി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രസ്താവന. പാക്കിസ്ഥാൻ മന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.