സേ​നാ മേ​ധാ​വി​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച് ഇ​ന്ത്യ; ഇ​നി ഇ​സ​ഡ് പ്ല​സ് കാ​റ്റ​ഗ​റി
സേ​നാ മേ​ധാ​വി​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച് ഇ​ന്ത്യ; ഇ​നി ഇ​സ​ഡ് പ്ല​സ് കാ​റ്റ​ഗ​റി
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ സേ​നാ മേ​ധാ​വി​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു. വ്യോ​മ-​നാ​വി​ക സേ​നാ മേ​ധാ​വി​ക​ളു​ടെ സു​ര​ക്ഷ​യാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തോ​ടെ വ്യോ​മ​സേ​നാ മേ​ധാ​വി ബി.​എ​സ്.​ധ​നോ​വ, അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ എ​ന്നി​വ​ർ​ക്ക് ഇ​സ​ഡ് പ്ല​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തും. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. ക​ര​സേ​നാ മേ​ധാ​വി​ക്ക് ഇ​പ്പോ​ൾ ആ​വ​ശ്യ​ത്തി​നു സു​ര​ക്ഷ​യു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.


രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന സു​ര​ക്ഷാ ക​വ​ച​മാ​ണ് ഇ​സ​ഡ് പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ. 55 ഉ​ദ്യോ​ഗ​സ്ഥ​രും 10 എ​ൻ​എ​സ്ജി ക​മാ​ൻ​ഡോ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​സു​ര​ക്ഷാ​വ്യൂ​ഹം. അ​തി​നൂ​ത​ന എം​പി5 തോ​ക്കു​ക​ളാ​ണ് എ​ൻ​എ​സ്ജി ക​മാ​ൻ​ഡോ​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.