അ​തി​ർ​ത്തി ക​ട​ന്ന് പാ​ക് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ; ഓ​ടി​ച്ച് തു​ര​ത്തി ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന
അ​തി​ർ​ത്തി ക​ട​ന്ന് പാ​ക് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ; ഓ​ടി​ച്ച് തു​ര​ത്തി ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വൈ​മാ​നി​ക​ൻ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ വി​ട്ട​യ​യ്ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ​യും അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക് വ്യോ​മ​സേ​ന. പാ​ക്കി​സ്ഥാ​ന്‍റെ 24 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ജ​മ്മു കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്നാ​ണ് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

പാ​ക്കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ളു​ടെ വ​ര​വ് തി​രി​ച്ച​റി​ഞ്ഞ് ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞു. എ​ട്ടു വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ളെ തു​ര​ത്തി​യ​ത്. ഇ​തി​ൽ അ​ഭി​ന​ന്ദ​ൻ പ​റ​ത്തി​യി​രു​ന്ന ത​ര​ത്തി​ലു​ള്ള മി​ഗ് 21 ബൈ​സ​ണ്‍ വി​മാ​ന​വും ഉ​ൾ​പ്പെ​ടു​ന്നു.

പാ​ക്കി​സ്ഥാ​ന്‍റെ എ​ട്ട് എ​ഫ്-16 വി​മാ​ന​ങ്ങ​ൾ, നാ​ല് മി​റാ​ഷ്-3 വി​മാ​ന​ങ്ങ​ൾ, നാ​ല് ചൈ​നീ​സ് നി​ർ​മി​ത ജ​ഐ​ഫ്-17 വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് നി​യ​ന്ത്ര​ണ രേ​ഖ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഈ ​വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യാ​ണ് മ​റ്റു വി​മാ​ന​ങ്ങ​ൾ പ​റ​ന്ന​ത്.


രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് വി​മാ​ന​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​നു ശ്ര​മി​ച്ച​ത്. നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്ന് പ​ത്തു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലേ​ക്ക് വി​മാ​ന​ങ്ങ​ൾ പ​റ​ന്നെ​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​ട​പെ​ട്ട​തോ​ടെ തി​രി​ച്ചു​പ​റ​ന്നു. സു​ഖോ​യ്, മി​റാ​ഷ് വി​മാ​ന​ങ്ങ​ളും ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

തി​രി​ച്ചു​പ​റ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ൽ ബോ​ബ് വ​ർ​ഷി​ക്കാ​നും പാ​ക്കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ൾ ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ ഇ​തി​ന് ല​ക്ഷ്യം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.