ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണം; യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഫാ​ത്തി​മ ഭൂ​ട്ടോ
ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണം; യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഫാ​ത്തി​മ ഭൂ​ട്ടോ
വാ​ഷിം​ഗ്ട​ൺ: പാ​ക്കി​സ്ഥാ​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി​യും പാ​ക് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി സു​ള്‍​ഫി​ക്ക​ര്‍ അ​ലി ഭൂ​ട്ടോ​യു​ടെ കൊ​ച്ചു​മ​ക​ളു​മാ​ണ് ഫാ​ത്തി​മ ഭൂ​ട്ടോ. താ​നും പാ​ക്കി​സ്ഥാ​നി​ലെ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രും പൈ​ല​റ്റി​നെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ത് സ​മാ​ധാ​ന​ത്തോ​ടും മ​നു​ഷ്യ​ത്വ​ത്തോ​ടു​മു​ള്ള ന​മ്മു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്ന് ഫാ​ത്തി​മ ഭൂ​ട്ടോ ന്യൂ​യോ​ര്‍​ക്ക് ടൈം​സി​ല്‍ എ​ഴു​തി.

ഇ​ന്ത്യ​ന്‍ പൈ​ല​റ്റ് വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ത്ത​മ​നെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഫാ​ത്തി​മ ഭൂ​ട്ടോ​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു ജീ​വി​ത​കാ​ലം നാം ​യു​ദ്ധ​ത്തി​നാ​യി ചെ​ല​വി​ട്ടു. ഇ​നി​യും പാ​ക് സൈ​നി​ക​ർ പ​ട്ടാ​ള​ക്കാ​ര്‍ മ​രി​ക്കു​ന്ന​ത് കാ​ണാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​ന്ത്യ​ന്‍ പ​ട്ടാ​ള​ക്കാ​രും മ​രി​ക്ക​രു​ത്. ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ മ​രി​ക്കു​ന്ന​ത് കാ​ണാ​നും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. അ​നാ​ഥ​രു​ടെ ഉ​പ​ഭൂ​ഖ​ണ്ഡ​മാ​യി ഇ​ത് മാ​റ്റ​രു​തെ​ന്നും ഫാ​ത്തി​മ ഭൂ​ട്ടോ പ​റ​ഞ്ഞു.


സൈ​നി​ക ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ​യും നീ​ണ്ട ച​രി​ത്രം രാ​ജ്യ​ത്തി​നു​ണ്ട്. എ​ന്‍റെ രാ​ജ്യം അ​യ​ൽ​ക്കാ​രു​മാ​യി സ​മാ​ധാ​നം പാ​ലി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും ക​ണ്ടി​ല്ല. ഞ​ങ്ങ​ളു​ടെ ത​ല​മു​റ​യി​ല്‍​പ്പെ​ട്ട പാ​ക്കി​സ്ഥാ​നി​ക​ൾ നീ​തി​ക്കാ​യി ശ​ബ്ദം ഉ​യ​ർ​ത്തു​ന്ന​തി​ൽ ഭ​യ​പ്പെ​ടു​ന്നി​ല്ല. ഞ​ങ്ങ​ൾ യു​ദ്ധ​ത്തി​ന് വേ​ണ്ടി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഫാ​ത്തി​മ ഭൂ​ട്ടോ എ​ഴു​തി.

പാ​ക്കി​സ്ഥാ​നെ വ്യോ​മാ​ക്ര​മ​ണ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ ഇ​ന്ത്യ​യു​ടെ ഒ​രു മി​ഗ് 21 വി​മാ​നം പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ത​ക​ർ​ന്നു​വീ​ണു. പാ​ക് വെ​ടി​യേ​റ്റു വീ​ണ വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പാ​ക് സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ത​ട​വി​ലാ​ക്ക​പ്പെ​ട്ട പൈ​ല​റ്റി​ന്‍റെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തോ​ട് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.