രാ​ജ്യം സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ൽ; ത​ല​കു​നി​ക്കേ​ണ്ടിവ​രില്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
രാ​ജ്യം സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ൽ; ത​ല​കു​നി​ക്കേ​ണ്ടിവ​രില്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ചു​രു: രാ​ജ്യം സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ലാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ​സ്ഥാ​നി​ലെ ചു​രു​വി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ലാ​ണെ​ന്ന് താ​ൻ ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യോ​മ​സേ​ന​യു​ടെ മി​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പൊ​തു​വേ​ദി​യി​ലെ ആ​ദ്യ​ത്തെ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഇ​ത്.



ഈ ​മ​ണ്ണി​ൽ തൊ​ട്ട് സ​ത്യം ചെ​യ്യു​ക​യാ​ണ്. ഈ ​രാ​ജ്യം ഇ​ല്ലാ​താ​കാ​ൻ വി​ട്ടു​കൊ​ടു​ക്ക​യി​ല്ല. രാ​ജ്യ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നെ ത​ട​യാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ആ​രു​ടെ മു​ന്നി​ലും ത​ല​കു​നി​ക്കാ​ൻ രാ​ജ്യ​ത്തെ വി​ട്ടു​കൊ​ടു​ക്കി​ല്ല. ഇ​ത് ഭാ​ര​ത​മാ​താ​വി​നോ​ടു​ള്ള ത​ന്‍റെ പ്ര​തി​ജ്ഞ​യാ​ണ്. നി​ങ്ങ​ളു​ടെ അ​ഭി​മാ​നം താ​ൻ സം​ര​ക്ഷി​ക്കും. സൈ​ന്യ​ത്തി​നും ഇ​ന്ത്യ​ന്‍ ജ​ന​ത​യ്ക്കും ഞാ​ന്‍ അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ക്കു​ന്നു- മോ​ദി പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ കൂ​ടി 2014 ലെ ​പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.