ആദിവാസികൾ നന്നാകില്ല എന്നു പറയരുത്
ആദിവാസികൾ  നന്നാകില്ല എന്നു പറയരുത്
2018 ജൂ​ൺ 27.
ആ​ദി​വാ​സി യു​വാ​വ് ത​ന്‍റെ ചെ​റി​യ​ച്ഛ​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​യി​ക്കാ​ൻ അ​ട്ട​പ്പാ​ടി ഉൗ​രി​ലെ​ത്തി​യ​ത് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും ര​ണ്ടു​ദി​വ​സം ന​ട​ന്ന്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മേ​ൽ​വി​ലാ​സ​മി​ല്ലാ​തെ അ​നാ​ഥ​മാ​യി മൃ​ത​ദേ​ഹം കി​ട​ന്ന​തു മൂ​ന്നു​ദി​വ​സം. ഷോ​ള​യൂ​ർ വെ​ങ്ക​ക്ക​ട​വ് ഉൗ​രി​ലെ മ​ണി​ക്കു​ട്ടി (27) യാ​ണ് വ​ഴി​യ​റി​യാ​തെ കോ​യ​ന്പ​ത്തൂ​രി​ലൂ​ടെ അ​ല​ഞ്ഞു​ന​ട​ന്ന് അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യ​ത്. യു​വാ​വി​നു ദുരിതം നേ​രി​ടേ​ണ്ടി​വ​ന്ന​ത് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​യാ​ണെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ലും. ക​ടു​ത്ത വി​ശ​പ്പി​ലും കാ​ൽ​ന​ട​യാ​യി ഉൗ​രി​ലെ​ത്തേ​ണ്ടി വ​രു​ന്ന ഇ​ത്ത​രം ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി കൂ​ടി​യാ​ണ് അ​ട്ട​പ്പാ​ടി.
ഒ​രു ആ​ദി​വാ​സി ഉൗ​രി​ൽ മൂ​പ്പ​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സു​കാ​ർ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യും നി​ല​നി​ല്ക്കു​ന്ന അ​ട്ട​പ്പാ​ടി. ആ​ളൊ​ന്നി​ന് 20 ല​ക്ഷ​ത്തിന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ടാ​ണ് അ​ട്ട​പ്പാ​ടി. എ​ന്നി​ട്ടും എ​ഴു​ന്നൂ​റോ​ളം പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച നാ​ടാ​യി അ​ട്ട​പ്പാ​ടി മാ​റി. അ​ഞ്ഞൂ​റോ​ളം മ​നോ​രോ​ഗി​ക​ളും 2000ത്തി​ല​ധി​കം അ​നീ​മി​യ വാ​ഹ​ക​രു​മു​ള്ള നാ​ടാ​യി.

വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ട​രു​ത്
വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം അട്ടപ്പാടിക്കു തുണയാകുമെന്നു തീർച്ചയാണ്. പക്ഷെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും വി​ദ്യാ​ഭ്യാ​സ​വും നി​ഷേ​ധി​ക്ക​പ്പെ​ട്ട് നൂ​റി​ല​ധി​കം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ അ​ട്ട​പ്പാ​ടി​യി​ലു​ണ്ട്. അ​ട്ട​പ്പാ​ടി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ൽ നി​ന്നും വി​ദൂ​ര​ത്ത​ല്ലാ​തെ അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നും ഒ​രു മ​തി​ലി​ൽ വേ​ർ​തി​രി​ക്ക​പ്പെ​ട്ട ഭൂ​തി​വ​ഴി ഉൗ​രി​ൽ പ​ഠ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ടു ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ​യു​ണ്ട്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​കു​ളം, വെ​ച്ച​പ്പ​തി, അ​ണ​ക്കാ​ട്, മൂ​ല​ഗം​ഗ​ൽ, വീ​ട്ടി​ക്കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ മി​ക്ക കു​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി​പ്പോ​യ​വ​രാ​ണ്. ര​ക്ഷി​താ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും പാ​ർ​പ്പി​ട, കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. പ​ഠ​നം ഉ​പേ​ക്ഷി​ച്ച​വ​ർ ബാ​ല​വേ​ല​യ്ക്കു പ്രേ​രി​പ്പി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. എ​ന്നാ​ൽ വി​ദ്യ നേ​ടി​യി​ട്ടും തൊ​ഴി​ലി​ല്ലാ​തെ അ​ല​യു​ക​യാ​ണ് ഉൗ​രു​ക​ളി​ലെ വി​ങ്ങ​ലാ​യി ഈ ​യു​വ​ത്വ​ങ്ങ​ൾ. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ മൂ​വാ​യി​ര​ത്തി​ലേ​റെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ഉൗ​രു​ക​ളി​ൽ തൊ​ഴി​ലി​ല്ലാ​തെ അ​ല​യു​ന്ന​ത്. എ​സ്.​ടി പ്രൊ​മോ​ട്ട​ർ​മാ​രാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​തു മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ട​ക്കാ​റു​ള്ള​ത്.
കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച ക്ലാ​സ്മു​റി​ക​ളാ​ണ് അ​ട്ട​പ്പാ​ടി​യു​ടെ ശാ​പം. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും കാ​യി​ക​താ​ര​ങ്ങ​ളു​മു​ണ്ട്. മി​ക്ക​വ​രും ഹൈ​സ്കൂ​ളി​നു ശേ​ഷം കൊ​ഴി​ഞ്ഞു പോ​കു​ന്നു. വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ത്ക​ര​ണ​മോ തു​ട​ർ​വി​ദ്യാ​ഭ്യാ​സ ചി​ന്താ​ഗ​തി​യോ വ​ള​ർ​ത്തി​ന​ല്കാ​ൻ അ​ട്ട​പ്പാ​ടി​യി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.
മി​ക​ച്ച വി​ദ്യാ​ഭ്യാ​സ നി​ഷേ​ധ​ത്തി​ന്‍റെ നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ആ​ദി​വാ​സി​ക​ൾ​ക്കു നി​ര​ത്താ​നു​ണ്ട്. അ​ട്ട​പ്പാ​ടി​യി​ൽ നേ​ര​ത്തെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്രൊ​പ്പോ​സ​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​തു ക​ഞ്ചി​ക്കോ​ട്ടേ​ക്കു പോ​യി. ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം ആ​ദ്യം ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത് അ​ട്ട​പ്പാ​ടി​യി​ലാ​യി​രു​ന്നു. അ​തു മ​ല​ന്പു​ഴ​യി​ലേ​ക്കും പോ​യി. നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ഗി​രി​വി​കാ​സ് പ്രോ​ജ​ക്ടി​ൽ ഗി​രി​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള സ്കൂ​ൾ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും മ​ല​ന്പു​ഴ​യി​ലാ​ണ്. അ​ട്ട​പ്പാ​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തി​ൽ മു​ക്കാ​ൽ​പ​ങ്കും. ഗി​രി​വി​കാ​സ് പോ​ലു​ള്ള പ​ദ്ധ​തി പോ​ലും അ​ട്ട​പ്പാ​ടി​ദേ​ശം വി​ട്ടു​പോ​യ​തു ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​താ​ണ്.
ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ മാ​ത്രം ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര ധാ​രി​ക​ളാ​യ അ​ഞ്ഞൂ​റോ​ളം ചെ​റു​പ്പ​ക്കാ​ർ അ​ട്ട​പ്പാ​ടി​യി​ലു​ണ്ട്. ടെ​ക്നി​ക്ക​ൽ യോ​ഗ്യ​ത നേ​ടി​യ 200 യു​വാ​ക്ക​ൾ വേ​റെ​യും. ഇ​വ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക മാ​ത്ര​മ​ല്ല ഇ​വ​രി​ലൂ​ടെ പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ പാ​ക്കേ​ജു​ക​ൾ​ക്കാ​ക​ണം.

അട്ടപ്പാടിയുടെ ഉണർവിന് ചില നിർദേശങ്ങൾ

1. ഉ​ദ്യോ​ഗ​സ്ഥ അ​വ​ഗ​ണ​ന മാറും, മാറണം:

അ​ട്ട​പ്പാ​ടി​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യെ വ​ഷ​ളാ​ക്കി​യ​തു പൊ​തു​വെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​അ​വ​ഗ​ണ​ന​യെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കാനാണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കേ​ണ്ട​ത്. മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ശ​ന്പ​ള​ത്തി​നു പു​റ​മെ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കു​ന്ന​ത് ഉ​ത്ത​മ​മാ​യി​രി​ക്കും.

2. കൂ​ട്ടാ​യ്മ തി​രി​കെ കൊ​ണ്ടു​വ​ര​ണം:

ആ​ദി​വാ​സി ഉൗ​രു​കൾ അ​ണു​കു​ടും​ബം രീ​തി​യി​ലേ​ക്കു മാ​റി. ഒ​രു ഉൗ​രി​ന്‍റെ സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ടും മൂ​ന്നും ഉൗ​രു​ക​ളാ​യി. താ​ഴെ ഉൗ​ര്, മേ​ലേ ഉൗ​ര്, ന​ടു ഉൗ​ര് എ​ന്ന രീ​തി​യി​ൽ ഉൗ​രു​ക​ൾ വി​ഘ​ടി​ച്ചു പോ​കു​ന്നു​ണ്ട്. ഇ​വ​ർ​ക്കി​ട​യി​ൽ ഐ​ക്യം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു മാ​ത്ര​മ​ല്ല, ക​ല​ഹ​വും പെ​രു​കു​ക​യാ​ണ്. പ​ണ്ടു​ണ്ടാ​യി​രു​ന്ന കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്കു ഇ​വ​രെ തി​രി​കെ കൊ​ണ്ടു​വ​ന്നി​ല്ലെ​ങ്കി​ൽ ആ​ദി​വാ​സി സ​മൂ​ഹം പ​ര​സ്പ​രം ക​ല​ഹി​ച്ചു മ​ണ്‍​മ​റ​ഞ്ഞു​വെ​ന്നും വ​ന്നേ​ക്കാം.

3. സ്കൂളുകളുടെ നിലവാരം കൂട്ടണം:

അ​ട്ട​പ്പാ​ടി​യി​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന പ്ര​ശ്നം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​സം​ഗ​ത​യും ആ​ത്മാ​ർ​ഥ​യി​ല്ലാ​യു​മാ​ണ്. നിസംഗതയുടെ അടി സ്ഥാനം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം തന്നെയാണ്. അ​ട്ട​പ്പാ​ടി​യി​ലെ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തിലും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കു​ടും​ബ​മാ​യി താ​മ​സി​ക്കാ​ൻ പോ​ലും ഇ​വ​ർ ത​യാ​റാ​കു​ന്നി​ല്ല. മി​ക​ച്ച വി​ദ്യാ​ല​യം ഇ​വി​ടെ വ​രി​ക​യാ​ണെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും മി​ക​ച്ച സ​ന്ന​ദ്ധ​ത​യു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ താ​മ​സി​ക്കാ​ൻ ത​യാ​റാ​കും. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു താ​മ​സി​ക്കാ​ൻ ക്വാ​ർ​ട്ടേ​ഴ്സ് കോം​പ്ല​ക്സു​ക​ൾ പ​ണി​താ​ൽ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ട്ട​പ്പാ​ടി​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും ല​ഭ്യ​മാ​ക്കാം.

4. ത​ല​വ​ര മാ​റ്റാ​ൻ തൊ​ഴി​ലു​റ​പ്പ്:

ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മാ​ത്രം മ​തി​ അ​ട്ട​പ്പാ​ടി​യു​ടെ ത​ല​വ​ര മാ​റ്റാ​ൻ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ഴി​മ​തി ന​ട​ത്താ​ൻ സാ​ധ്യ​ത കു​റ​വും ഈ പദ്ധതിയാണ്. അ​ട്ട​പ്പാ​ടി​യി​ൽ 16,000 പേ​രാ​ണ് തൊ​ഴി​ലു​റ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ 80 ശ​ത​മാ​ന​വും ആദിവാ​സി​ക​ളാ​ണ്. വ​ർ​ഷ​ത്തി​ൽ 200 ദി​വ​സം വ​ന​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 52,000 രൂ​പ ഓ​രോ കു​ടും​ബ​ത്തി​ന്‍റെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തു​ം. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മാ​ത്രം തൊ​ഴി​ൽ കൊ​ടു​ത്താ​ൽ പോ​ലും ഓ​രോ വ​ർ​ഷ​വും ഏ​റ്റ​വും കു​റ​ഞ്ഞ​ത് 83.32 കോ​ടി രൂ​പ അ​ട്ട​പ്പാ​ടി​യി​ലെ സാ​ധാ​ര​ണ​ മ​നു​ഷ്യ​ർ​ക്ക് ല​ഭി​ക്കും.

5. ട്രൈ​ബ​ൽ താ​ലൂ​ക്കാ​ക്ക​ണം:

ട്രൈ​ബ​ൽ താ​ലൂ​ക്കാ​യി അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം 1980 മു​ത​ൽ തു​ട​ങ്ങി​യ​താ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നാ​കു​മെ​ന്നും അ​നു​മാ​നി​ക്കാം. ആ​ദി​വാ​സി സം​ര​ക്ഷ​ണം പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം ട്രൈ​ബ​ൽ താ​ലൂ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ നി​റ​വേ​റ്റാ​ൻ സാ​ധി​ക്കും.

6. ആ​ദി​വാ​സി സാ​ക്ഷ​ര​താ​പ​ദ്ധ​തി:

സാ​ക്ഷ​ര​താ​മി​ഷ​ൻ അ​ഥോറി​റ്റി മു​ഖേ​ന ന​ട​പ്പി​ലാ​ക്കി​യ അ​ട്ട​പ്പാ​ടി സാ​ക്ഷ​ര​താ​പ​ദ്ധ​തി​ക്കു മികച്ച പിന്തുണയാണ് ലഭിച്ചുവരു ന്നത്. ഒ​ന്നാം​ഘ​ട്ടം 71 ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി. സ​ർ​വേ​യി​ലൂ​ടെ 4060 നി​ര​ക്ഷ​രരെ ക​ണ്ടെ​ത്തി​ 63 ഉൗ​രു​ക​ളി​ൽ നി​ന്നു​ള്ള 1127 നി​ര​ക്ഷ​ര​രെ സാ​ക്ഷ​ര​രാ​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന നി​ര​ക്ഷ​ര​രെ​ക്കൂ​ടി സാ​ക്ഷ​ര​രാ​ക്കു​ന്ന​തി​നാ​യി ഇ​തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം പ​ദ്ധ​തി പ്ര​ഖ്യാ​പ​നം 2017 മേ​യ് 7ന് ​അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ന്നു.


7. മ​ദ​ർ ചൈ​ൽ​ഡ് ട്രാ​ക്കിം​ഗ്:

അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം ത​ട​യു​ന്ന​തി​നും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും ഒ​രു​ക്കി​യ​താ​ണ് മ​ദ​ർ​ചൈ​ൽ​ഡ് ട്രാ​ക്കിം​ഗ് സി​സ്റ്റം. സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി വിനിയോഗിക്കേണ്ട പദ്ധ​തി​യാ​ണി​ത്. കു​ട്ടി​ക​ളു​ടെ​യും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രു​ടെ​യും ഗ​ർ​ഭി​ണി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രുടെയും വൃ​ദ്ധ​രു​ടെ​യും കൃത്യമായ വി​വ​രം ജ​ന​നി വെ​ബ്സൈ​റ്റി​ലൂടെ എല്ലാ വകുപ്പുകൾക്കും ലഭ്യമാകുമെന്നതാണ് പദ്ധതിയു ടെ പ്രത്യേകത. നി​ല​വി​ൽ അ​യ്യാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വെബ്സൈറ്റിലുണ്ട്.

8. സ്പെ​ഷൽ റി​ക്രൂ​ട്ട്മെ​ൻ​റ് :

സം​സ്ഥാ​ന പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ​രീ​ക്ഷ​ക​ളി​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ൻ​റ് ന​ട​ത്തു​ന്ന​തു പോ​ലെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള ആ​ദി​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ൻ​റ് ന​ട​ത്താ​വു​ന്ന​താ​ണ്. വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​വ​രെ​ക്കൂ​ടി ഭാ​ഗ​മാ​ക്കാ​ൻ പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ൻ​റി​ലൂ​ടെ സാ​ധി​ക്കും. ഉന്നത വിദ്യാഭ്യാസം നേടിയവർക്കായി പ​ബ്ലി​ക് സ​ർ​വ്വീ​സ് ക​മ്മീ​ഷ​ൻ പരീക്ഷാ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങ​ു ന്നതും ഉത്തമമായിരിക്കും.

9. പ്രത്യേക കോടതി സ്ഥാപിക്കണം:

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ട്ട ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ര​വ​ധി​യാ​ണ്. പ​ല​പ്പോ​ഴും കേ​സു​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളോ​ളം നീ​ണ്ടു​പോ​കു​ന്നു. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​യാ​യി​ട്ടും ആ​ദി​വാ​സി​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും പോ​ലീ​സ് ന​ല്കാ​റി​ല്ല. അ​ട്ട​പ്പാ​ടി കേ​ന്ദ്ര​മാ​യി പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. കേ​സു​ക​ൾ​ക്കാ​യി നാ​ല്പ​തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യെ​യാ​ണ് ഇ​വ​ർ​ക്കു ശ​ര​ണം പ്രാ​പി​ക്കേ​ണ്ടി വ​രു​ന്ന​ത്.

10. കുടുംബശ്രീ ക്രൈം മാപ്പിംഗ്:

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യ ക്രൈം ​മാ​പ്പിം​ഗ് പ​ദ്ധ​തി അ​ട്ട​പ്പാ​ടി​യി​ലും കൊ​ണ്ടു​വ​ര​ണമെന്ന ആശയവും സാമൂഹ്യപ്രവർത്തകർ മുന്നോ ട്ടുവയ്ക്കുന്നു. തൊ​ഴി​ൽ സം​ഘ​മെ​ന്ന​തി​നു​പ​രി​യാ​യി സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്കും ഇ​ത് അ​വ​സ​ര​മൊ​രു​ക്കും. ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ലെ കു​റ്റ​വാ​സ​ന​യു​ടെ തോ​ത് അ​ള​ക്കാ​ൻ മാ​ത്ര​മ​ല്ല, അ​തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​വും യാ​ഥാ​ർ​ഥ്യ​മാ​കും. ക്രൈം ​മാ​പ്പിം​ഗി​ന്‍റെ സ​ഹാ​യം പോ​ലീ​സി​നും എ​ക്സൈ​സി​നും ഗു​ണ​ക​ര​മാ​കും.

11. ജീ​വി​ത പ​രി​ശീ​ല​ന കേ​ന്ദ്ര​ം:

മറ്റു സംസ്ഥാനങ്ങളിലെ ആ​ദി​വാ​സി​ക​ളി​ലെ പ്രാ​ചീ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കു കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വി​ത വി​ക​സ​ന പ​ദ്ധ​തി​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യി അ​ട്ട​പ്പാ​ടി​യെ മാ​റ്റേ​ണ്ടി​യി​രി​ക്കു​ന്നു. പ​രി​ശീ​ല​ക​രും മേ​ൽ​നോ​ട്ട​ക്കാ​രു​മാ​യി ഇ​വി​ട​ത്തു​കാ​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​കും.

12. ഗോ​ത്ര ക​ലാ​മ​ണ്ഡ​ല​വും യൂ​ണി​വേ​ഴ്സി​റ്റി​യും:

ക​ലാ വി​ക​സ​ന​ത്തി​നും വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക, സാ​മൂ​ഹ്യ വി​ക​സ​ന​ത്തി​നും ഗോ​ത്ര ക​ലാ​മ​ണ്ഡ​ല​വും ട്രൈ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യും സ്ഥാ​പി​ക്കു​ന്ന​തു ഉ​ത്ത​മ​മാ​യി​രി​ക്കും. വ​ള്ളി ദൈ​വാ​ന കൂ​ത്ത്, രാ​മാ​യ​ണ​ക്കൂ​ത്ത്, ഹ​രി​ശ്ചന്ദ്ര​ക്കൂ​ത്ത് തുടങ്ങിയ ക​ലാ​രൂ​പ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​നും ഗോ​ത്ര ക​ലാ​മ​ണ്ഡ​ലം സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ സാ​ധ്യ​മാ​കും. ആ​ദി​വാ​സി ക​ലാ​രൂ​പ​ങ്ങ​ൾ സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടു​ത്ത​ണം.

13. പ്ര​തീ​ക്ഷ​യേ​കി മി​ല്ല​റ്റ് ഗ്രാ​മം പദ്ധ​തി:

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ്ര​ത്യേ​ക കാ​ർ​ഷി​ക മേ​ഖ​ലാ പ​ദ്ധ​തി​യാ​ണ് മി​ല്ല​റ്റ് വി​ല്ലേ​ജ് പ​ദ്ധ​തി. ഉൗ​രു​ക​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന ധാ​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ച് സം​സ്ക​ര​ണം ന​ട​ത്തി മൂ​ല്യ​വ​ർ​ധി​ത ഉ​ത്പന്ന​ങ്ങ​ളാ​ക്കി വി​പ​ണി ക​ണ്ടെ​ത്തുന്ന പദ്ധതിയെ കേരളം ഉറ്റുനോക്കുകയാണ്.

14. സോ​ഷ്യ​ൽ ഓ​ഡി​റ്റ് ന​ട​ത്ത​ണം:

അ​ട്ട​പ്പാ​ടി​യി​ൽ വേ​ണ്ട​ത് ഇ​തു​വ​രെ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ സോ​ഷ്യ​ൽ ഓ​ഡി​റ്റാ​ണ്. മ​ധു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ർ​ജി​യി​ൽ അ​ടു​ത്തി​ടെ ഹൈ​ക്കോ​ട​തി ഒാ​ഡി​റ്റി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​മു​ണ്ട്.​പ്ര​ധാ​ന​മാ​യും 49 പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നെ​പ്പ​റ്റി ഓ​ഡി​റ്റ് ന​ട​ത്താ​നാ​ണ് നി​ര്‌​ദേ​ശം.

15. അട്ടപ്പാടി വികസനത്തിന് എതിരല്ല:

പക്ഷെ അത് മണ്ണിനെയും കാടിനെയും കാടിന്‍റെ മക്കളെയും അറിഞ്ഞു വേണം. അതിന് മണ്ണിനൊപ്പം ഇവരെ നിലനിർത്തണോ അതോ സിമന്‍റ് കെട്ടിടങ്ങൾക്ക് ഇടയിലേക്ക് ഇവരെ തള്ളിവിട ണോ എന്ന് ആദ്യം തീരുമാനിക്കണം.

16. പാ​ക്കേ​ജു​ക​ൾ ഫ​ല​പ്ര​ദ​മാ​ക​ണം:

വി​ക​സ​ന പാ​ക്കേ​ജു​ക​ൾ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ചാ​ൽ ല​ക്ഷ്യം ഉ​റ​പ്പാ​ണ്. അ​ട്ട​പ്പാ​ടി​യി​ൽ വേ​ണ്ട​തു തൊ​ലി​പ്പു​റ​ത്തു​ള്ള ചി​കി​ത്സ​യ​ല്ല. രോ​ഗ​മ​റി​ഞ്ഞു​ള്ള ചി​കി​ത്സ​യാ​ണ്. പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മ​ല്ല, അ​തു ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ക​യും വേ​ണം. വ്യ​ക്ത​മാ​യ ദി​ശാ​ബോ​ധം ഇ​ക്കാ​ര്യ​ത്തി​ൽ അ​ത്യാ​വ​ശ്യ​മാ​ണ്. പ​ദ്ധ​തി​ക​ൾ അ​ട്ട​പ്പാ​ടി​ക്കാ​ർ​ക്ക് ഉ​ത​കു​മെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും ഉ​റ​പ്പാ​ക്കി വേ​ണം രം​ഗ​ത്തി​റ​ങ്ങാ​ൻ.

17. ക​മ്യൂ​ണി​റ്റി കി​ച്ച​ൻ തു​ണ​യാ​ക​ണം:

ആ​ദി​വാ​സി​ക​ളു​ടെ ത​ന​തു ഭ​ക്ഷ​ണ​രീ​തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ലേ​ക്കു ക​മ്യൂ​ണി​റ്റി കി​ച്ച​ൻ സം​വി​ധാ​നം മാ​റ​ണം. ന​മ്മ​ൾ കൊ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​മ​ല്ല, അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് അ​വ​ര്‌ ക​ഴി​ക്കേ​ണ്ട​ത്.

18. പ​ച്ച​മ​രു​ന്നു​ക​ൾ നി​ല​നി​ർ​ത്ത​ണം:

പ​ണ്ടു​കാ​ല​ത്ത് ഉൗ​രു​ക​ളി​ലാ​യി​രു​ന്നു യു​വ​തി​ക​ളു​ടെ പ്ര​സ​വം. അ​ന്ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ ശി​ശു​മ​ര​ണ​ങ്ങ​ളോ കേ​ട്ടു​കേ​ൾ​വി​യി​ല്ല. പ്ര​സ​വ ശു​ശ്രൂ​ഷ​യ്ക്കു​ള്ള മ​രു​ന്നു​മു​ത​ൽ ഒ​രു​പ​ക്ഷെ കാ​ൻ​സ​ർ പോ​ലു​ള്ള രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​വ​രെ ഇ​വ​ർ​ക്കി​ട​യി​ൽ നി​ന്നും ക​ണ്ടെ​ത്താ​നാ​കും. കാ​ർ​ഷി​ക യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി പു​തു​ത​ല​മു​റ​യി​ലേ​ക്ക് ഇ​തി​ന്‌റെ അ​റി​വു​ക​ളെ​ത്തി​ക്ക​ണം.

19. വി​ജി​ല​ൻ​സ് ശ്ര​ദ്ധ​കൂ​ട്ട​ണം:

രേ​ഖ​ക​ളി​ലെ കൃ​ത്രി​മ​വും ഫ​ണ്ട് അ​ന്യാ​ധീ​ന​പ്പെ​ട​ലു​മെ​ല്ലാം കു​റ​യ്ക്കാ​ൻ വി​ജി​ല​ൻ​സ് ഇ​ട​പെ​ട​ൽ തു​ണ​യാ​കും. ഇ​തി​ന​കം വി​വി​ധ വ​കു​പ്പു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തു കാ​ര്യ​ക്ഷ​മ​മാ​യി തു​ട​ര​ണം.

20. വേ​ണ്ട​തു സ​മ​ഗ്ര​വി​ക​സ​നം:

അ​ട്ട​പ്പാ​ടി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​മാ​ക​ണം സ​ർ​ക്കാ​ർ ല​ക്ഷ്യം. കോ​ടി​ക​ളു​ടെ ഫ​ണ്ട് ഒ​ഴു​കി​യെ​ത്തു​ന്ന​തു വി​ഘ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. ആ​ത്മാ​ർ​ഥ​ത​യും ആ​ദി​വാ​സി സ്നേ​ഹ​വു​മു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​റെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും നിയമിക്കണം.

തയാറാക്കിയത്: എം.വി. വസന്ത്


( അ​വ​സാ​നി​ച്ചു )