പാലായില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് സഹപാഠി പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
തേപ്പും കമന്റുകളുംപ്രണയക്കൊലപാതകങ്ങള് ചര്‍ച്ച ചെയ്യുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ക്ക് താഴെ അപകടകരമായ കമന്റുകൾ കാണാം. ‘തേച്ചിട്ട് പോയിട്ടല്ലേ, അവള്‍ക്ക് അതുതന്നെ വേണം’, ‘തേപ്പ് ഒരു ക്രിമിനല്‍ കുറ്റമാക്കണം’ എന്നിങ്ങനെയാണ് കമന്റുകള്‍. ഈ കമന്റുകൾ പ്രണയക്കൊലകൾക്ക് ഒരു പരിധിവരെ വീരപരിവേഷം ചാർത്തിക്കൊടുക്കുന്നു. ഇത്തരം കമന്റുകൾ ഇടുന്നവർ ഓർക്കുക; നിങ്ങൾ അരുംകൊലകൾക്കു വളംവച്ചു കൊടുക്കുകയാണ്. പ്രണയം പിടിച്ചുവാങ്ങാൻ പറ്റുന്ന ഒന്നല്ലെന്ന് ഇവർക്ക് ആരാണ് പറഞ്ഞു കൊടുക്കുക.
(തുടരും)
പി. ജയകൃഷ്ണന്