ഗ്ലൂറ്റന്‍ ഫ്രീ, കൊഴുപ്പ് കുറവ് പഫ്ഡ് റൈസ് ഗ്ലൂറ്റന്‍ രഹിതമാണ്. ഇത് സെലിയാക് രോഗമോ ഗ്ലൂറ്റന്‍ അസഹിഷ്ണുതയോ ഉള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ ലഘുഭക്ഷണമാണ്. ഗ്ലൂറ്റന്‍ കഴിക്കുന്നത് ദഹനം, പോഷകങ്ങളുടെ ആഗിരണം എന്നിവ താറുമാറാക്കും.
പഫ്ഡ് റൈസില്‍ കൊഴുപ്പ് കുറവാണ്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുകയും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. പൂരിത, ട്രാന്‍സ് കൊഴുപ്പുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തുകയും ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
പഫ്ഡ് റൈസ് പോലുള്ള കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഈ അപകടസാധ്യതകള്‍ കുറയ്ക്കാം.
ആന്റിഓക്സിഡന്റ്, കുറഞ്ഞ ഗ്ലൈസെമിക് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ പഫ്ഡ് റൈസില്‍ ഉണ്ട്. കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ ആന്റിഓക്സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു.
പഫ്ഡ് റൈസില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് ഇത് രക്തപ്രവാഹത്തിലേക്ക് ഗ്ലൂക്കോസ് പതുക്കെ പുറത്തുവിടുന്നു. ഈ മന്ദഗതിയിലുള്ള റിലീസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാനും വിശപ്പിലേക്കും അമിതഭക്ഷണത്തിലേക്കും നയിച്ചേക്കാവുന്ന അവസ്ഥ തടയാനും സഹായകമാണ്.