മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കൂടിയ അളവിൽ കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്
ഉൾപ്പെടുത്തേണ്ട ഭക്ഷണപദാർഥങ്ങൾഇലക്കറികൾ, സാലഡുകൾ, മുളപ്പിച്ച പയറുവർഗങ്ങൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, തവിട് അടങ്ങിയതും നാരുകളുള്ളതുമായ ഭക്ഷണം, ഭക്ഷണത്തിൽ തേങ്ങയുടെയും എണ്ണയുടെയും ഉപ്പിന്റെയും അളവ് കുറയ്ക്കുക, കൃത്യസമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
പ്രമേഹ അനുബന്ധ ആരോഗ്യപ്രശ്നങ്ങൾകാഴ്ചശക്തി നഷ്ടപ്പെടൽ (ഡയബറ്റിക് റെറ്റിനോപ്പതി), വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷിക്കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ, വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവുമൂലമുണ്ടാകുന്ന അസ്ഥിവേദന.
ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രധാന കാരണമാണ് പ്രമേഹം. പ്രമേഹം നേരത്തേ കണ്ടെത്തുക. ചികിത്സിക്കുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്