ഗ്ലോക്കോമ പരിശോധനയും ചികിത്സയും
ഗ്ലോക്കോമ പരിശോധനയും ചികിത്സയും
ഡോ. അഞ്ജു ഹരീഷ്
ഗ്ലോ​ക്കോ​മ: അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​വ​ർ
* പ്ര​മേ​ഹം, സി​ക്ക​ൾ സെ​ൽ അ​നീ​മി​യ എ​ന്നീ രോ​ഗ​ങ്ങ​ൾ
* മ​യോ​പ്പി​യ അ​ഥ​വാ Short sight ഉ​ള്ള വ്യ​ക്തി​ക​ൾ
* ക​ണ്ണി​ന് എ​ന്തെ​ങ്കി​ലും പ​രി​ക്കോ ശ​സ്ത്ര​ ക്രി​യ​യോ ചെ​യ്തി​ട്ടു​ള്ള​വ​ർ
* വ​ള​രെ​ക്കാ​ലം സ്റ്റി​റോ​യ്ഡ് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​വ​ർ

ഇ​ങ്ങ​നെ​യു​ള്ള​വ​ർ എ​ല്ലാ​വ​ർ​ഷ​വും കൃ​ത്യ​മാ​യി നേ​ത്ര​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്
ഗ്ലോ​ക്കോ​മ ടെ​സ്റ്റു​ക​ൾ വി​ശ​ദ​മാ​യ നേ​ത്ര പ​രി​ശോ​ധ​ന

1. കാ​ഴ്ച​ശ​ക്തി ഞ​ര​മ്പി​ന്‍റെ Dilated Fundus examination ആ​വ​ശ്യ​മാ​ണ്
2. ടോ​ണോ​മെ​ട്രി - ക​ണ്ണി​ന്‍റെ നോ​ർ​മ​ൽ IOP (ഇ​ൻ​ട്രാ ഒ​ക്കു​ല​ർ പ്ര​ഷ​ർ )
12-20 ആ​ണ്. ടോ​ണോ​മീ​റ്റ​ർ എ​ന്ന ഉ​പ​ക​ര​ണം ക​ണ്ണി​ന്‍റെ മ​ർ​ദം അ​ള​ക്കു​ന്നു.
3. പെ​രി​മെ​ട്രി അ​ഥ​വാ Visual Field:

കാ​ഴ്ച​യു​ടെ പ​രി​ധി അ​ഥ​വാ വിഷ്വൽ ഫീൽഡ് (visual field) ചു​രു​ങ്ങി വ​രു​ന്ന​താ​ണ് ഗ്ലോ​ക്കോ​മ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണം. ഈ ​ടെ​സ്റ്റി​ലൂ​ടെ കാ​ഴ്ച​യു​ടെ പ​രി​ധി അ​ള​ക്കു​ന്നു.

ഇ​തു​കൂ​ടാ​തെ പാ​ക്കി​മെ​ട്രി (Pachymetry) കോ​ർ​ണി​യ​യു​ടെ ക​ട്ടി അ​ള​ക്ക​ൽ, ക​ണ്ണി​ന്‍റെ ഡ്രെ​യി​നേ​ജ് ആം​ഗി​ൾ പ​രി​ശോ​ധി​ക്കു​ന്ന ഗോണിയോസ്കോപി(gonioscopy) എ​ന്നി​വ​യും ആ​വ​ശ്യ​മാ​ണ്.

ചി​കി​ത്സ


ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചി​കി​ത്സ വേ​ണ്ട ഒ​രു രോ​ഗ​മാ​ണ് ഗ്ലോ​ക്കോ​മ. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കാ​യി ഐ ഡ്രോപ്സ് ക​ണ്ണി​ന്‍റെ മ​ർ​ദം നി​യ​ന്ത്രി​ക്കാ​നും നേ​ത്ര​നാ​ഡി​യു​ടെ കേ​ടു​പാ​ടു​ക​ൾ ത​ട​യാ​നും വി​ജ​യ​ക​ര​മാ​യി സ​ഹാ​യി​ക്കു​ന്നു.

ലേ​സ​ർ ചി​കി​ത്സ - ക​ണ്ണി​ന്‍റെ ഡ്രെ​യി​നേ​ജ് ആം​ഗി​ളി​ലേ​ക്ക് വേ​ദ​നാ​ര​ഹി​ത​മാ​യ ലേ​സ​ർ ര​ശ്മി ക​ട​ത്തി​വി​ട്ട് സു​ഷി​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. Laser trabeculoplasty എ​ന്നാ​ണ് ഈ ​ചി​കി​ത്സാ​രീ​തി അ​റി​യ​പ്പെ​ടു​ന്ന​ത്.

ശ​സ്ത്ര​ക്രി​യ - തു​ള്ളിമ​രു​ന്നും ലേ​സ​റും ഫ​ല​പ്ര​ദ​മ​ല്ല​ങ്കി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡ്രെ​യി​നേ​ജ് ചാ​ന​ൽ സൃ​ഷ്ടി​ച്ച് ക​ണ്ണി​ന്‍റെ പ്ര​ഷ​ർ കു​റ​യ്ക്കാം.

MIGS – Minimally Invasive glaucoma surgery - ക​ണ്ണി​ന്‍റെ മ​ർ​ദം നി​യ​ന്ത്രി​ക്കാ​ൻ
സ​ഹാ​യി​ക്കു​ന്ന ഒ​രു ചെ​റി​യ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച് ക​ണ്ണി​ൽ നി​ന്ന് അ​ക്വ​സ് ഹ്യൂ​മ​ർ ദ്രാ​വ​കം
ഒ​ഴു​കാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യാ​ണ്.

വിവരങ്ങൾ: ഡോ. അഞ്ജു ഹരീഷ്,
കൺസൾട്ടന്‍റ് ഓഫ്ത്താൽമോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.