വന്ധ്യത: കാരണങ്ങളും പ്രതിവിധികളും
വന്ധ്യത: കാരണങ്ങളും പ്രതിവിധികളും
സ്വാഭാവിക ഗർഭധാരണം നടക്കാതെ വരുമ്പോഴാണ് പലപ്പോഴും കൃത്രിമ ഗർഭധാരണത്തിനുള്ള മാർഗങ്ങൾ തേടുന്നത്. വന്ധ്യത എന്ന അവസ്ഥ നിങ്ങളിലുണ്ടോ എന്ന് മനസ്സിലാക്കാൻ കൃത്യമായ പരിശോധനകൾ നടത്തുകയാണ് ആദ്യം വേണ്ടത്.

അതിനുവേണ്ടി ആർത്തവവും ആർത്തവ പ്രതിസന്ധികളും അണ്ഡവിസർജനവുമെല്ലാം എപ്പോഴാണെന്ന് കൃത്യമായി മനസിലാക്കി ഡോക്ടറുമായി സംസാരിക്കണം. ഇത് ശരിയായ ചികിത്സയ്ക്ക് സഹായിക്കും. മാത്രമല്ല, ചികിത്സയുടെ വിജയശതമാവും വർധിക്കുകയും ചെയ്യും.



സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറാകുമ്പോള്‍ പല ലക്ഷണങ്ങളും കാണിക്കും. ഇതില്‍ ആര്‍ത്തവമാണ് ആദ്യ സൂചന. ആര്‍ത്തവത്തിന് തൊട്ടായുള്ള ഓവുലേഷന്‍ അടുത്ത സൂചനയാണ്. ആര്‍ത്തവമാണ് ഓവുലേഷന് അടിസ്ഥാനം. ആര്‍ത്തവമില്ലെങ്കില്‍ ഓവുലേഷന്‍ നടക്കില്ല.

എന്നാല്‍ ആര്‍ത്തവം വന്നാലും ചില സ്ത്രീകളില്‍ ഓവുലേഷനുണ്ടാകില്ല. ഇതിന് ചില പ്രത്യേക കാരണങ്ങളുണ്ടാകും. ആര്‍ത്തവം ഉണ്ടെങ്കിലും ഓവുലേഷന്‍ നടന്നാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂ. കാരണം ഗര്‍ഭധാരണത്തിന് സ്ത്രീ ശരീരത്തില്‍ നിന്നും അണ്ഡം പുറത്തു വരുന്ന പ്രക്രിയയാണ് ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം.

ഇത് ബീജവുമായി സംയോജിച്ചാലാണ് ഭ്രൂണ രൂപീകരണം നടക്കുക. ഇല്ലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല. സ്ത്രീ ശരീരത്തില്‍ ഓവുലേഷനോട് അനുബന്ധിച്ചുള്ള ബന്ധപ്പെടലാണ് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ പല സ്ത്രീകള്‍ക്കും ഓവുലേഷന്‍
തിരിച്ചറിയാന്‍ സാധിയ്ക്കാറില്ല. എന്നാല്‍ സ്ത്രീ ശരീരത്തിലെ സ്രവം തന്നെ,
അതായത് വജൈനല്‍ ഡിസ്ചാര്‍ജ് തന്നെ ഓവുലേഷന്‍ സൂചനകള്‍ നല്‍കുന്നുണ്ട്.



ദമ്പതികൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് വന്ധ്യത. വന്ധ്യതയ്ക്ക് പല കാരണങ്ങളുമുണ്ട്. സ്ത്രീയിലെയോ പുരുഷനിലെയോ പ്രത്യുത്പാദനസംബന്ധമായി വരുന്ന പ്രശ്നങ്ങൾ മൂലമോ ഇരുവരുടെയും ആരോഗ്യപ്രശ്നങ്ങൾ മൂലമോ വന്ധ്യത ഉണ്ടാകാം.

ചില സന്ദർഭങ്ങളിൽ വ്യക്തമായ കാരണങ്ങൾ കണ്ടെത്താൻ സാധിച്ചെന്നും വരില്ല. വന്ധ്യതയ്ക്കിടയാക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് അണ്ഡോത്പാദനത്തിൽ ഉണ്ടാകുന്ന തകരാറുകൾ. ഈ പ്രശ്നം എങ്ങനെയുണ്ടാകുന്നുവെന്നും പരിഹാരങ്ങൾ എന്തൊക്കെയെന്നും നോക്കാം.



സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്നൊരു പ്രശ്നമാണ് വന്ധ്യത. പല കാരണങ്ങളും വന്ധ്യതയിലേക്ക് നയിക്കാം.

ജനിതക സവിശേഷതകൾ, കാലാവസ്ഥ, ആരോഗ്യാവസ്ഥ, വിവിധ അസുഖങ്ങൾ, ലഹരിയുടെ ഉപയോഗം, ജീവിതശൈലി എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം തന്നെ വന്ധ്യതയിലേക്ക് നയിക്കാം.