ഡോ. ശാലിനി വി. ആർ
സോറിയാസിസ്
മോയിസ്ചുറൈസർ (moisturiser) ഉപയോഗിക്കുക. ശല്ക്കങ്ങള് പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക. ശീതകാലത്ത് ഉണ്ടാകുന്ന അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫക്്ഷൻ (Upper respiratory tract infection) സോറിയാസിസിനെ പ്രതികൂലമായി ബാധിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കുക.
അറ്റോപിക് ഡെർമൈറ്റിസ് -
കരപ്പന് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന കാര്യങ്ങൾ കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക.
ഈസ്റ്റിയടോട്ടിക് എക്സീമ ( Asteatotic eczema)
- വയസായവരില്‍ കാണുന്ന വരണ്ട ചര്‍മ്മം / എക്സീമ (Eczema). സോപ്പ് ഒഴിവാക്കുക, മോയിസ്ചുറൈസിംഗ് ലോഷൻ (moistur ising lotion- ഈർപ്പം നിnനിർത്തുന്നതിന്)
ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
ഹാൻഡ് എക്സീമ
പാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക.
സെബോറിയക് ഡെർമറ്റൈറ്റിസ്
താരന് പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍ എന്നീ ഭാഗത്തും പ്രത്യക്ഷപ്പെടാം. കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.
ഫോർഫൂട്ട് എക്സീമ
കാലുകളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കില്‍ മൊരിച്ചിലോടു കൂടിയ പാടുകള്‍. സോപ്പ്, പാദരക്ഷകൾ(footwear) എന്നിവ മൂലം അധികരിക്കാം. ചൊറിച്ചിലിനുള്ള മരുന്നുകള്‍, മോയിസ്ചുറൈസിംഗ് ലോഷൻ, നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങള്‍ എന്നിവ സമയാസമയങ്ങളില്‍ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.
കോൾഡ് യുടികേറിയ (Cold urticaria)
പുഴു ആട്ടിയ പോലുള്ള ചൊറിച്ചിലോടു കൂടിയ ചുമന്ന പാടുകള്‍. അലര്‍ജിക്ക് കൊടുക്കുന്ന മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാം.
പോളിമോർഫസ് ലൈറ്റ് ഇറപ്ഷൻ (PMLE)
വെയിലിന്റെ അലര്‍ജി, സൂര്യതാപം ഏല്ക്കുന്ന ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണര്‍പ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങള്‍ മായാതെ കിടക്കാം. സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് കൃത്യസമയത്ത് ചികിത്സ തേടിയാല്‍ ശീതകാല ചര്‍മരോഗങ്ങളില്‍ നിന്നു പൂര്‍ണമുക്തി നേടാവുന്നതാണ്.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം