ആൽസ്ഹൈമേഴ്സ്: സ്നേഹത്തോടെ പരിചരിക്കാം
ആൽസ്ഹൈമേഴ്സ്:  സ്നേഹത്തോടെ പരിചരിക്കാം
ആ​ൽ​സ്ഹൈ​മേ​ഴ്സ് അഥവാ മറവിരോഗത്തെ ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റി ആ​ളു​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്. ലോ​ക​മെ​മ്പാ​ടും മ​റ​വി​രോ​ഗം ബാ​ധി​ച്ച 5 കോ​ടി​യി​ലേ​റെ​പ്പേ​ർ ഉ​ണ്ട്.

കേ​ര​ള​ത്തി​ൽ 2 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് ആ​ൽ​സ്ഹൈ​മേ​ഴ്സ്, ഡി​മെ​ൻ​ഷ്യ രോ​ഗ​ങ്ങ​ൾ ഉ​ണ്ട്. 60 മു​ത​ൽ 80 വ​രെ പ്രാ​യ​മു​ള്ള 100 പേ​രി​ൽ 5 പേ​ർ​ക്ക് ഈ ​രോ​ഗം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. 80 ക​ഴി​ഞ്ഞ​വ​രി​ൽ 20% വും 85 ​വ​യ​സ്സി​നു മു​ക​ളി​ൽ 50% വും ​ആ​ണ് രോ​ഗ​സാ​ധ്യ​ത.

ചെ​റി​യ ഓ​ർ​മ​പ്പി​ശ​കിൽ തുടക്കം

തു​ട​ക്ക​ത്തി​ൽ ചെ​റി​യ ഓ​ർ​മ​പ്പി​ശ​കു​ക​ളും പി​ന്നീ​ട് ​സ്വ​ഭാ​വ​ത്തി​ലും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലി​ലും പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു. ത​ല​ച്ചോ​റി​ലെ ഹി​പ്പോ​കാം​പ​സ് ഭാ​ഗ​ത്ത് ഓ​ർ​മ, ഗ്രാ​ഹ്യ​ശേ​ഷി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​റോ​ണു​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ക്കു​ന്ന​താ​ണ് ആ​ൽ​സ്ഹൈ​മേ​ഴ്സി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

കാരണങ്ങൾ പലത്

​രോ​ഗ​മു​ള്ള​വ​രി​ൽ 10% ന്‍റെ​യെ​ങ്കി​ലും രോ​ഗ​കാ​ര​ണം ജ​നി​ത​ക​മാ​ണ്. ബാ​ക്കി 90% രോ​ഗി​ക​ളി​ലും ന്യൂ​റോ​ണു​ക​ളെ ന​ശി​പ്പി​ക്കു​ന്ന പ്രോ​ട്ടീ​നു​ക​ൾ എ​ങ്ങ​നെ ആ​വി​ർ​ഭ​വി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മ​റ​വി​രോ​ഗ​ത്തി​ന് അ​മ്പ​തോ​ളം കാ​ര​ണ​ങ്ങ​ളു​ണ്ട്. തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ളോ ക​ര​ൾ, വൃ​ക്ക രോ​ഗ​ങ്ങ​ളോ മ​റ​വി​യു​ണ്ടാ​ക്കാം.


തു​ട​ക്ക​ത്തി​ലേ ഉ​ള്ള രോ​ഗ​നി​ർ​ണ​യം

തു​ട​ക്ക​ത്തി​ലേ ഉ​ള്ള രോ​ഗ​നി​ർ​ണ​യം പ​ര​മ​പ്ര​ധാ​ന​മാ​ണ്. അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ഒ​രു​പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ​ഇ​തു​വ​ഴി സാ​ധി​ക്കും.​രോ​ഗ​ബാ​ധി​ത​രോ​ട് സ്നേ​ഹ​ത്തോ​ടെ​യു​ള്ള പ​രി​ച​ര​ണ​വും ക​രു​ത​ലോ​ടെ​യു​ള്ള കൂ​ട്ടി​രി​പ്പും ആ​വ​ശ്യ​മാ​ണ്. താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.
 
- മു​മ്പു​ണ്ടാ​യി​രു​ന്ന ബ​ഹു​മാ​നം തു​ട​ർ​ന്നു​മു​ണ്ടാ​ക​ണം.
- ക്ഷ​മ​യോ​ടെ​യും പ​ക്വ​ത​യോ​ടെ​യും പ്ര​തി​ക​രി​ക്ക​ണം.
- രോ​ഗി​യു​ടെ ദി​ന​ച​ര്യ​ക​ൾ ക്ര​മം തെ​റ്റാ​തെ നോ​ക്ക​ണം.
- അ​വ​രു​ടെ മ​ന​സി​ൽ ആ​ശ​ങ്ക​ക​ൾ ഉ​രു​ണ്ടു​കൂ​ടാ​തെ ശ്ര​ദ്ധി​ക്ക​ണം.​
- പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​നും പ​രി​ഹ​രി​ക്കാ​നും ശ്ര​മി​ക്ക​ണം. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം
& നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ