രോഗപ്രതിരോധത്തിന് റന്പൂട്ടാൻ
രോഗപ്രതിരോധത്തിന്  റന്പൂട്ടാൻ
വി​റ്റാ​മി​ൻ സി, ​കോ​പ്പ​ർ, മാം​ഗ​നീ​സ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ള​ട​ങ്ങി​യ ഫ​ല​മാ​ണു റ​ന്പൂട്ടാ​ൻ (മു​ള​ള​ൻ​പ​ഴം). പു​റ​ത്തെ മ​ഞ്ഞ​യും ചെ​മ​പ്പും ക​ല​ർ​ന്ന തൊ​ലി നീ​ക്കം ചെ​യ്താ​ൽ പി​ങ്ക് നി​റ​ത്തി​ലോ വെ​ള​ള നി​റ​ത്തിേ​ലോ മാം​സ​ള​മാ​യ ഫ​ലം കാ​ണാം. മ​ധു​ര​വും അ​ല്പം പു​ളി​പ്പു​മു​ള​ള ഫ​ലം. 150 ഗ്രാം ​റ​ന്പൂട്ടാ​നി​ൽ 123 കി​ലോ ക​ലോ​റി ഉൗ​ർ​ജം, 0.3 ഗ്രാം ​കൊ​ഴു​പ്പ്, 17 മി​ല്ലി​ഗ്രാം സോ​ഡി​യം, 31.3 ഗ്രാം ​കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, 1.4 ഗ്രാം ​നാ​രു​ക​ൾ, 1 ഗ്രാം ​പ്രോീ​ൻ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

പ​ഞ്ച​സാ​ര ധാ​രാ​ള​മ​ട​ങ്ങി​യ ഫ​ല​മാ​ണ് റ​ന്പൂട്ടാൻ. ഫ്ര​ക്ടോ​സ്, സൂ​ക്രാ​സ് എ​ന്നി​വ​യാ​ണ് ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന​ പ​ഞ്ച​സാ​ര. ക​ലോ​റി തീ​രെ കു​റ​വും.

വി​റ്റാ​മി​ൻ സി ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. കൂ​ടാ​തെ വി​റ്റാ​മി​ൻ എ, ​കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, സി​ങ്ക്, സോ​ഡി​യം, നി​യാ​സി​ൻ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും റ​ന്പുട്ടാ​നി​ലു​ണ്ട്.
മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് പ്ര​മേ​ഹം, ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കു മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. റന്പൂട്ടാനിലെ ജലാംശം ചർമത്തിന്‍റെ മൃദുലത നില നിർത്തുന്നതിനു സഹായകം.

റ​ന്പുട്ടാ​നി​ൽ വി​റ്റാ​മി​ൻ സി, ​ബീ​റ്റാ ക​രോട്ടി​ൻ തു​ട​ങ്ങി​യ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​തിന്‍റെ നീ​ര്, വി​ത്ത്, തൊ​ലി എ​ന്നി​വ​യി​ൽ ഫ്ളേ​വ​നോ​യി​ഡു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു. അണുബാധ തടയുന്നതിനു സഹായകം.

ചി​ല​ത​രം ഫ്ളേ​വ​നോ​യി​ഡു​ക​ൾ കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും കാ​ൻ​സ​ർ, സ​ന്ധി​വാ​തം എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ഗു​ണ​പ്ര​ദം.


വി​റ​റാ​മി​ൻ സി ​അ​ഥ​വാ അ​സ്കോ​ർ​ബി​ക് ആ​സി​ഡ് സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ ഫ​ല​മാ​ണ് റ​ന്പൂട്ടാ​ൻ. 10 -12 ഫ​ല​ങ്ങ​ളി​ൽ 75 - 90 മി​ല്ലി​ഗ്രാം വ​രെ വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളി​ൽ നി​ന്നു കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​രു​ന്പിന്‍റെ ആ​ഗി​ര​ണ​ത്തി​നും വി​റ്റാ​മി​ൻ സി ​സ​ഹാ​യ​കം. പുരുഷ ബീജങ്ങളുടെ വികാസത്തിനു വിറ്റാമിൻ സി അത്യന്താ പേക്ഷിതം.

റ​ന്പുട്ടാ​ൻ​ഫ​ലം ഭ​ക്ഷി​ക്കു​ന്ന​ത് ആ​മാ​ശ​യ​ത്തി​ലെ പ​രാ​ദ​ജീ​വി​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. അ​തി​സാ​ര​ ല​ക്ഷ​ണ​ങ്ങ​ൾ അ​ക​റ്റു​ന്ന​തി​നും ഗു​ണ​പ്ര​ദം.

കോ​പ്പ​റും റ​ന്പൂട്ടാ​നി​ൽ ചെ​റി​യ​തോ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ര​ക്താ​ണു​ക്ക​ളു​ടെ നി​ർ​മി​തി​ക്ക് കോ​പ്പ​ർ ഗു​ണ​പ്ര​ദം. റ​ന്പുട്ടാ​നി​ൽ മാം​ഗ​നീ​സും അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ചി​ല​ത​രം എ​ൻ​സൈ​മു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നും ഉ​ത്തേ​ജ​ന​ത്തി​നും മാം​ഗ​നീ​സ് സ​ഹാ​യി​ക്കു​ന്നു.

ഇ​രു​ന്പിന്‍റെ സ​മൃ​ദ്ധ​മാ​യ സ്രോ​ത​സാ​ണു റ​ന്പൂട്ടാ​ൻ. വി​ള​ർ​ച്ച അ​ക​റ്റു​ന്ന​തി​നും ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​നും ഇ​രു​ന്പ് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു.

റ​ന്പൂട്ടാ​നി​ൽ ഫോ​സ്ഫ​റ​സും അ​ട​ങ്ങി​യി​രി​ക്കു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു വൃ​ക്ക​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു ഫോ​സ്ഫ​റ​സ് ഗു​ണ​പ്ര​ദം. ശ​രീ​ര​കോ​ശ​ങ്ങ​ളു​ടെ വി​കാ​സ​ത്തി​നും കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​നും നി​ല​നി​ല്പി​നും ഫോ​സ്ഫ​റ​സ് അ​ത്യ​ന്താ​പേ​ക്ഷി​തം.
റ​ന്പൂട്ടാ​നി​ൽ ചെ​റി​യ​തോ​തി​ൽ കാ​ൽ​സ്യ​വും അ​ട​ങ്ങി​യി​രി​ക്കു​ന്നു. കാ​ൽ​സ്യ​വും ഫോ​സ്ഫ​റ​സും പ​ല്ലു​ക​ളു​ടെ​യും എ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം.