സാ​ത്വി​കം, പോ​ഷ​ക​സ​മൃ​ദ്ധം;ഓ​ണ​സ​ദ്യ
സാ​ത്വി​കം, പോ​ഷ​ക​സ​മൃ​ദ്ധം;ഓ​ണ​സ​ദ്യ
എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ന​ല്ല ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ചും ഓ​ണ​ത്തി​നു കൊ​യ്ത്തു​ത്സ​വ​ത്തിന്‍റെ മാ​നം കൂ​ടി​യു​ള്ള​തി​നാ​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണ്. കു​ബേ​ര കു​ചേ​ല വ്യ​ത്യ​സ​മി​ല്ലാ​തെ ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ​ക്കും ഓ​ണ​സ​ദ്യ പ്രി​യ​ങ്ക​രം. മ​ല​യാ​ളി​യു​ടെ ജീ​വി​ത​വും ക​രു​ത​ലും സ്വ​പ്ന​ങ്ങ​ളു​മെ​ല്ലാം ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെി​രി​ക്കു​ന്നു. എ​ല്ലാം ഓ​ണ​ത്തി​നു വേ​ണ്ടി എ​ന്ന മട്ടി​ലാ​ണു കാ​ര്യ​ങ്ങ​ൾ. പ​ഴ​യ ത​ല​മു​റ ഓ​ണ​ത്തി​നു വി​ള​വെ​ടു​ക്കാ​ൻ പ​ച്ച​ക്ക​റി​ക​ളും കാ​ർ​ഷി​ക​വി​ള​ക​ളും മാ​സ​ങ്ങ​ൾ​ക്കു മു​ന്പേ ന​ടു​ന്ന​തു പ​തി​വാ​യി​രു​ന്നു. അ​ത്ത​രം ഓ​ർ​മ​ക​ൾ കൂ​ടി​യു​ണ്ട് ഓ​ണ​ത്തി​നൊ​പ്പം.

കൂട്ടാ​യ്മ​യു​ടെ ഓ​ണ​സ​ദ്യ

കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ തേ​ച്ചു​മി​നു​ക്കി തി​ള​ക്ക​മാ​ർ​ന്ന​താ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഓ​ണം. പ​ര​സ്പ​രം കാ​ണു​ക​യും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ​ര​മാ​യും ഓ​ണം മാ​റു​ന്നു. ഒ​ന്നി​ച്ചു​കൂ​ടി ഒ​രു​മി​ച്ചു ഭ​ക്ഷ​ണം ത​യാ​റാ​ക്കി ക​ഴി​ക്കു​ന്പോ​ൾ ഓ​ണം കൂട്ടാ​യ്മ​യു​ടെ കൂ​ടി ഉ​ത്സ​വ​മാ​കു​ന്നു. പ​ണ്ടൊ​ക്കെ സ​ദ്യ​യെ​ന്ന​ത് ഓ​ണം പോ​ലെ​യു​ള്ള വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലാ​യി​രു​ന്നു. ഇ​ന്നു കാ​ലം മാ​റി​യ​പ്പോ​ൾ ദി​വ​സ​വും സ​ദ്യ വി​ള​ന്പു​ന്ന ഹോ​ട്ടലു​ക​ൾ നാട്ടി​ൽ പ​ലയിട​ങ്ങ​ളി​ലു​മാ​യി. മി​ക്ക​പ്പോ​ഴും ഭ​ക്ഷ​ണം ഒ​ന്നു ര​ണ്ടു ക​റി​ക​ളി​ലൊ​തു​ങ്ങു​ന്പോ​ൾ ഓ​ണ​ത്തി​നാ​ണ് വി​ഭ​വ​സ​മൃ​ദ്ധ​മാ​യി നാം ​ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ എ​ന്തു വി​ശേ​ഷ​ത്തി​നും സ​ദ്യ ഒ​ഴി​വാ​ക്കാ​നാ​കാ​തെ വ​ന്നി​രി​ക്കു​ന്നു.

ഭ​ക്ഷ​ണം ഷ​ഡ്ര​സ​പ്ര​ധാ​നം

ഓ​ണ​സ​ദ്യ​യെ​ന്ന​തു നമ്മുടെ ദ​ഹ​നേ​ന്ദ്രി​യ​ത്തെ ന​ന്നാ​യി മ​ന​സി​ലാ​ക്കി​യ​ശേ​ഷം പൂ​ർ​വി​ക​രാ​യ ആ​ചാ​ര്യന്മാർ വി​ഭാ​വ​ന ചെ​യ്ത​താ​ണ്. ഷ​ഡ്ര​സ​പ്ര​ധാ​ന​മാ​ണ് നമ്മുടെ ഭ​ക്ഷ​ണ​മെ​ന്നു പ​റ​യാ​റു​ണ്ട്. മ​ധു​രം, എ​രി​വ്, ഉ​പ്പ്, ക​യ്പ്, ച​വ​ർ​പ്പ്, പു​ളി..​എ​ന്നീ ആ​റു ര​സ​ങ്ങ​ളും ഓ​ണ​സ​ദ്യ​യി​ലു​ണ്ട്. ഈ ​ആ​റു ര​സ​ങ്ങ​ളും ചേ​ർ​ന്ന ഭ​ക്ഷ​ണ​ത്തെ ഒ​ന്നാം​ത​രം ഓ​ണ​സ​ദ്യ​യെ​ന്നു പ​റ​യാം.

ഓ​ണ​സ​ദ്യ സ​മീ​കൃ​താ​ഹാ​രം

ഓ​ണ​സ​ദ്യ സ​മീ​കൃ​താ​ഹാ​ര​മെ​ന്നാ​ണ് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം പ​റ​യു​ന്ന​ത്. എ​ല്ലാ​ത്ത​രം പ​ച്ച​ക്ക​റി​ക​ളി​ൽ നി​ന്നു​മു​ള്ള പോ​ഷ​ക​ങ്ങ​ൾ ഓ​ണ​സ​ദ്യ​യി​ൽ നി​ന്നു ല​ഭി​ക്കും. ആ​വ​ശ്യ​ത്തി​നു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും പ്രോട്ടീ​നു​മു​ണ്ട്. പ​ച്ച​ക്ക​റി​ക​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ അ​തി​ൽ നി​ന്നു ധാ​തു​ല​വ​ണ​ങ്ങ​ൾ, ജീ​വ​ക​ങ്ങ​ൾ എ​ന്നി​വ​യും ശ​രീ​ര​ത്തി​നു കിട്ടു​ന്നു. അ​ടു​ത്ത ത​ല​മു​റ​യു​ടെ ആ​രോ​ഗ്യം മ​ന​സി​ൽ ക​ണ്ടാ​ണ് ഓ​ണ​സ​ദ്യ​യി​ൽ വി​ഭ​വ​ങ്ങ​ളു​ടെ നീ​ണ്ട​നി​ര. ഓ​രോ വി​ഭ​വ​വും പ​ര​സ്പ​രം ബ​ന്ധ​പ്പെി​രി​ക്കു​ന്നു. ചോ​റു​വി​ള​ന്പി​യ ശേ​ഷം ഒ​ഴി​ക്കു​ന്ന പ​രി​പ്പി​നൊ​പ്പം പ​പ്പ​ട​വും നെ​യ്യും. എ​ല്ലാം പ​ര​സ്പ​ര​പൂ​ര​ക​ങ്ങ​ൾ. ശ​രീ​ര​പോ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഓ​ണ​സ​ദ്യ​യി​ലു​ണ്ട്.

തൂ​ശ​നി​ല​യി​ലെ കു​ത്ത​രി​ച്ചോറ്

ഓ​ണ​സ​ദ്യ വി​ള​ന്പു​ന്ന ഇ​ല​യ്ക്കു പോ​ലും പ്ര​ത്യേ​ക​ത​യു​ണ്ട്. ക​ഴു​കി​യെ​ടു​ത്ത തൂ​ശ​നി​ല​യി​ലാ​ണു സ​ദ്യ വി​ള​ന്പു​ന്ന​ത്. അ​ധി​കം മു​റ്റാ​ത്ത ത​ളി​രി​ല​യി​ൽ ചൂ​ടു ചോ​റു വീ​ഴു​ന്പോ​ൽ ഇ​ല​യി​ൽ നി​ന്നു ചി​ല വി​റ്റാ​മി​നു​ക​ളും ക്ലോ​റോ​ഫി​ലും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ നമ്മു​ടെ ശ​രീ​ര​ത്തി​ലെ​ത്തും. അ​ലു​മി​നി​യ​ത്തിന്‍റെയും ചെ​ന്പിന്‍റെയും അം​ശം അ​ല്പം പോ​ലും ക​ല​രാ​ത്ത ഭ​ക്ഷ​ണം എ​ന്ന പ്ര​ത്യേ​ക​ത​യും തൂ​ശ​നി​ല​യി​ൽ സ​ദ്യ​യു​ണ്ണു​ന്പോ​ൾ കിട്ടും. ​അ​ലു​മി​നി​യം ഫോ​യി​ലി​ലും പ്ലാ​സ്റ്റി​ക് കോട്ടിം​ഗ് പേ​പ്പ​റു​ക​ള​ി ലും പ്ലാ​സ്റ്റി​ക് ഇ​ല​ക​ളി​ലും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പ​തി​വു​ക​ളി​ൽ നി​ന്ന് പ​ല​ർ​ക്കും ഓ​ണ​നാ​ളു​ക​ൾ മോ​ച​നം ന​ല്കും.

ത​വി​ടി​നു വി​റ്റാ​മി​ൻ ബി ​കോം​പ്ല​ക്സ്

സ​ദ്യ​യി​ൽ പ്ര​ധാ​നം കു​ത്ത​രി​ച്ചോ​റു ത​ന്നെ. ത​വി​ടു ക​ള​യാ​ത്ത കു​ത്ത​രി​ച്ചോ​റ്. കു​ത്ത​രി​ച്ചോ​റി​ൽ നി​ന്നു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് കിട്ടുന്നു. ത​വി​ടു​ക​ള​യാ​ത്ത​തി​നാ​ൽ അ​തി​ൽ നി​ന്നു വി​റ്റാ​മി​ൻ ബി ​കോ​പ്ല​ക്സും കിട്ടും.

​മ​ഴ​വിൽ അ​ഴ​കോ​ടെ ക​റി​ക​ൾ

ഓ​ണ​സ​ദ്യ വി​ള​ന്പു​ന്ന​തി​നു പോ​ലും ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കു വി​ട​ന​ല്കി ഓ​ണ​നാ​ളു​ക​ളി​ൽ നാട്ടി​ൻ​പു​റ​ത്തെ ബ​ന്ധു​വീ​ടു​ക​ളി​ലെ​ത്തു​ന്പോ​ൾ പ​ല​പ്പോ​ഴും കൊ​ച്ചു​കുട്ടി​ക​ൾ ഏ​റെ കൗ​തു​ക​ത്തോ​ടെ സ​ദ്യ വി​ള​ന്പു​ന്ന​തു നോ​ക്കി നി​ൽ​ക്കാ​റു​ണ്ട്. കൃ​ത്രി​മ​മാ​യി നി​റ​ങ്ങ​ൾ ചേ​ർ​ക്കാ​തെ ത​ന്നെ മ​ഴ​വി​ൽ അ​ഴ​കു​ള്ള ക​റി​ക​ൾ തൂ​ശ​നി​ല​യി​ൽ തെ​ളി​യു​ന്ന കാ​ഴ്ച ന​യ​നാ​മൃ​തം ത​ന്നെ. മാ​ങ്ങ​അ​ച്ചാ​ർ ചു​വ​പ്പു​നി​റം, കി​ച്ച​ടി വെ​ള്ള നി​റം, ബീ​റ്റ്റൂട്ട് കി​ച്ച​ടി പി​ങ്ക് നി​റം, കാ​ബേ​ജ് തോ​ര​ൻ മ​ഞ്ഞ നി​റം... എ​ന്നി​ങ്ങ​നെ സ്വാ​ഭാ​വി​ക നി​റ​ങ്ങ​ളി​ലു​ള്ള ക​റി​ക​ൾ ഓ​ണ​സ​ദ്യ​യെ വ​ർ​ണാ​ഭ​മാ​ക്കു​ന്നു. പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും സമ്മാ​നി​ക്കു​ന്ന പോ​ഷ​ക​ങ്ങ​ൾ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു മു​ത​ൽ​ക്കൂട്ടാ​കു​ന്നു.

ബു​ദ്ധി​വി​കാ​സ​ത്തി​നു പ​രി​പ്പും നെയ്യും

പ​രി​പ്പും നെ​യ്യും കുട്ടി​ക​ൾ​ക്കു രു​ചി​യും കൗ​തു​ക​വും സമ്മാ​നി​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​നു സ​ഹാ​യ​ക​മാ​യ പോ​ഷ​ക​ങ്ങ​ളും​ന​ല്കു​ന്നു. പ​രി​പ്പി​ൽ നി​ന്നു കിട്ടുന്ന പ്രോട്ടീ​നും നെ​യ്യി​ൽ നി​ന്നു കിട്ടുന്ന മീ​ഡി​യം ചെ​യി​ൻ ട്രൈ ​ഗ്ലി​സ​റൈ​ഡ്സും(​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റ്) കുട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​ന് അ​വ​ശ്യം. പ​ണ്ടു​ള്ള​വ​ർ പ​രി​പ്പും നെ​യ്യും ചേ​ർ​ത്തു കുട്ടി​ക​ൾ​ക്കു ചോ​റു കൊ​ടു​ത്തി​രു​ന്ന​ത് വെ​റു​തേ​യ​ല്ലെ​ന്ന് മ​ന​സി​ലാ​യി​ല്ലേ. ഇ​ത്ത​രം

ശാ​സ്ത്രീ​യ വ​ശം കൂ​ടി അ​റി​യു​ന്പോ​ൾ വാ​സ്ത​വ​ത്തി​ൽ സ​ദ്യ​യു​ടെ മ​ഹ​ത്വം ഒ​ന്നു​കൂ​ടി മെ​ച്ച​പ്പെ​ടു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

സ​ന്പാ​ർ ന​ന്നായാൽ സ​ദ്യ ന​ന്നാ​യി

പ​രി​പ്പും നെ​യ്യും ക​ഴി​ഞ്ഞാ​ൽ പി​ന്നെ സാ​ന്പാ​ർ. ക​റി​ക​ളി​ൽ പ്ര​ധാ​നി​യാ​ണു സാ​ന്പാ​ർ. സ​ന്പാ​ർ ന​ന്നാ​യാ​ൽ സ​ദ്യ ന​ന്നാ​യി എ​ന്നാ​ണു പ​റ​യാ​റു​ള്ള​ത്.​ പ​രി​പ്പും മ​റ്റു പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ന്ന സാ​ന്പാ​റി​ലൂ​ടെ ശ​രീ​ര​ത്തി​നു വേ​ണ്ട എ​ല്ലാ പോ​ഷ​ക​ങ്ങ​ളും കിട്ടും.

ഇ​ല​ക്ക​റി കൊ​ണ്ടു​ള്ള തോ​ര​ൻ, നീ​ള​ത്തി​ൽ മു​റി​ച്ച പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു ത​യാ​റാ​ക്കു​ന്ന അ​വി​യ​ൽ എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം ധാ​രാ​ളം നാ​രു​ക​ളും വി​റ്റാ​മി​നു​ക​ളും ശ​രീ​ര​ത്തി​നു കിട്ടും. ​പ​ല​ത​രം പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ൾ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ​തി​വാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​കം. സാ​ന്പാ​റും അ​വി​യ​ലും ക​ഴി​ക്കു​ന്പോ​ൾ​ത്ത​ന്നെ ന​മു​ക്ക് അ​വ​ശ്യം വേ​ണ്ട പോ​ഷ​ക​ങ്ങ​ൾ
സ്വ​ന്ത​മാ​ക്കാം.

പ​യ​റി​ലും പ​രി​പ്പി​ലും പ്രോ​ട്ടീ​ൻ

പ​യ​റും പ​ച്ച​ക്ക​റി​യും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന എ​രി​ശേ​രി, അ​ധി​കം മൂ​പ്പെ​ത്താ​ത്ത കു​ന്പ​ള​ങ്ങ​യും വ​ൻ​പ​യ​റും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ഓ​ല​ൻ എ​ന്നി​വ​യും രു​ചി​യി​ലും ഗു​ണ​ത്തി​ലും മു​ൻ​പ​ന്തി​യി​ൽ​ത്ത​ന്നെ. പ​യ​റി​ലൂ​ടെ​യും പ​രി​പ്പി​ലൂ​ടെ​യും ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പ്രോട്ടീ​ൻ ല​ഭി​ക്കും.

ശു​ദ്ധീ​ക​ര​ണ​ത്തി​ന് ഓ​ല​ൻ

ഓ​ല​ൻ എ​രി​വു കു​റ​ഞ്ഞ വി​ഭ​വ​മാ​യ​തി​നാ​ൽ കുട്ടിക​ൾ​ക്കും ഏ​റെ​യി​ഷ്ടം. പ​ണ്ടു നാട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ചെ​റി​യ നെ​യ്ക്കു​ന്പ​ള​ങ്ങ സു​ല​ഭ​മാ​യി​രു​ന്നു. ഇ​ന്ന് അ​തി​നു​പ​ക​രം മാ​ർ​ക്ക​റ്റി​ൽ നി​ന്നു ത​ടി​യ​ൻ കാ​യ​യാ​ണ് അ​ടു​ക്ക​ള​യി​ലെ​ത്തു​ന്ന​ത്. ചെ​റി​യ കു​ന്പ​ള​ങ്ങ​യി​ൽ ജ​ലാം​ശം കു​റ​വാ​ണ്. വ​യ​റി​നു​ണ്ടാ​കു​ന്ന എ​ല്ലാ അ​സു​ഖ​ങ്ങ​ൾ​ക്കും നെ​യ്ക്കു​ന്പ​ള​ങ്ങ​യു​ടെ ജ്യൂ​സ് ഗു​ണ​പ്ര​ദ​മെ​ന്ന് ആ​യു​ർ​വേ​ദം പ​റ​യു​ന്നു.

ശ​രീ​ര​ത്തി​ന് ക്ലെ​ൻ​സിം​ഗ് ഇ​ഫ​ക്ട് ന​ല്കു​ന്ന പ​ച്ച​ക്ക​റി​യാ​ണ് കു​ന്പ​ള​ങ്ങ; ശ​രീ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള​ളു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു ചു​രു​ക്കം.

മോ​രും ര​സ​വും ദ​ഹ​ന​ത്തി​ന്

ഇ​ഞ്ചി​യും പു​ളി​യും ചേ​ർ​ത്തു ത​യാ​റാ​ക്കു​ന്ന പു​ളി​യി​ഞ്ചി​യാ​ണ് ഓ​ണ​സ​ദ്യ​യി​ലെ മ​റ്റൊ​രു താ​രം. മോ​രും ര​സ​വും ദ​ഹ​ന​ത്തി​നു സ​ഹാ​യ​കം. പാ​യ​സ​വും കു​ടി​ച്ചു തീ​രു​ന്പോ​ഴാണു സ​ദ്യ​യി​ൽ ര​സ​വും മോ​രും വി​ള​ന്പു​ന്ന​ത്. ര​സ​ത്തി​ലു​ള്ള കു​രു​മു​ള​കും വെ​ളു​ത്തു​ള്ളി​യും ചേ​ർ​ന്നു​വ​രു​ന്പോ​ൾ അ​ത് ഒൗ​ഷ​ധ​ക്കൂട്ടു പോ​ലെ​യാ​ണ്. പെട്ടെന്നു ദ​ഹ​നം സാ​ധ്യ​മാ​ക്കു​ന്നു.

അ​വ​സാ​നം ര​സ​വും മോ​രും കു​ടി​ച്ചാ​ൽ വ​യ​റി​നു സ​ദ്യ​യു​ടെ ഭാ​രം ഉ​ണ്ടാ​വി​ല്ല. കാ​ള​നി​ലെ പു​ളി​യും എ​രി​ശേ​രി​യി​ലെ എ​രി​വു​മാ​ണ് ഓ​ണ​സ​ദ്യ സമ്മാ​നി​ക്കു​ന്ന മ​റ്റു ര​സ​ങ്ങ​ൾ.​പാ​യ​സ​ത്തി​ൽ മ​ധു​രം. പാ​വ​യ്ക്ക മെ​ഴു​ക്കു​പു​രട്ടി​യു​ടെ ച​വ​ർ​പ്പ്.. ഷ​ഡ്ര​സ​ങ്ങ​ൾ ഓ​ണ​സ​ദ്യ​യി​ൽ പൂ​ർ​ണ​മാ​കു​ന്നു.

ഓ​ണ​സ​ദ്യ​യി​ലെ തെക്കനും വ​ട​ക്കനും

ഓ​ണ​സ​ദ്യ​യി​ൽ പി​ന്നെ​യു​ള്ള​തു കൂട്ടുക​റി. വ​ട​ക്ക​ൻ മ​ല​ബാ​റി​ൽ എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ത്താ​ണ് കൂട്ടുക​റി ത​യാ​റാ​ക്കു​ന്ന​ത്. എ​ന്നാ​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങും ഉ​ള്ളി​യും മ​സാ​ല​യും ചേ​ർ​ത്താ​ണ് കൂട്ടുക​റി ത​യാ​റാ​ക്കു​ന്ന​ത്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഓ​ണ​സ​ദ്യ​യി​ൽ ചി​ക്ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നോ​ണ്‍ വെ​ജും വി​ള​ന്പും. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഓ​ണ​സ​ദ്യ ശു​ദ്ധ വെ​ജി​റ്റേ​റി​യ​ൻ.

ഓ​ണ​സ​ദ്യ പോ​ഷ​ക​സ​മൃ​ദ്ധം

പ​ച്ച​ക്ക​റി​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ളും സൂ​ക്ഷ്മ​പോ​ഷ​ക​ങ്ങ​ൾ എ​ന്നു വി​ളി​ക്കു​ന്ന മൈ​ക്രോ ന്യൂ​ട്രി​യ​ൻ​റു​ക​ളും ഓ​ണ​സ​ദ്യ​യി​ലൂ​ടെ സു​ല​ഭ​മാ​യി ശ​രീ​ര​ത്തി​നു കിട്ടുന്നു. ക​ടു​കി​ൽ നി​ന്ന് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. മ​ഞ്ഞ​ളി​ൽ നി​ന്ന് കു​ർ​ക്യു​മി​ൻ. ചു​രു​ക്ക​ത്തി​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ് ഓ​ണ​സ​ദ്യ. അ​വ​യെ​ല്ലാം ശ​രീ​ര​ത്തി​നു രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ന​ല്കു​ന്നു.

ഓ​ണ​സ​ദ്യ സാ​ത്വി​കം

സ​സ്യാ​ഹാ​ര​ത്തിന്‍റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചു പ​ണ്ടേ​ക്കു​പ​ണ്ടേ നമുക്കറിയാം. അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ, പ്ര​ത്യേ​കി​ച്ചു തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും ശു​ദ്ധ സ​സ്യാ​ഹാ​രം മാ​ത്ര​മാ​ണു വി​ള​ന്പു​ന്ന​ത്. ദൈ​വി​ക​വും സാ​ത്വി​ക​വു​മാ​ണ് ഓ​ണ​സ​ദ്യ​യി​ലെ വി​ഭ​വ​ങ്ങ​ൾ. സാ​ത്വി​ക്
ഡ​യ​റ്റ് എ​ന്നാ​ൽ ജെ​ന്‍റിൽ എ​ന്ന​ർ​ഥം. ഭ​ക്ഷ​ണം നമ്മുടെ
സ്വ​ഭാ​വ​ത്തെ​യും സ്വാ​ധീ​നി​ക്കു​മെ​ന്ന് ഓ​ർ​ക്കു​മ​ല്ലോ.

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ് ഡയറ്റ് കൺസൾട്ടന്‍റ്