ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങനെയാണത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളായിരുന്നു അത്. അത്തോളിയിലെ വീട്ടില്‍ വച്ചുതന്നെയാണ് വര. വലിയൊരുശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. എല്ലാ ജീവികളുടെയും ബാഹ്യരൂപഘടനയിലെ വൃത്തത്തിന്റെ സ്വാധീനത്തെ ഇദ്ദേഹം വരച്ചുകാട്ടുന്നു.
വൃത്തമടങ്ങിയിരിക്കുന്നതിനെ പ്രമേയമാക്കുന്ന ചിത്രങ്ങള്‍ 'സര്‍ക്കിളിസം' എന്ന പേരില്‍ രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനാളുകളെയാണ് ആകര്‍ഷിക്കുന്നത്. മനുഷ്യര്‍ ഒഴിച്ച് എല്ലാ ജീവികളും അവരവരുടെ കൂടുണ്ടാക്കുന്നത് വൃത്താകൃതിയിലാണ്.
എല്ലാ പൂവിതളുകളും ക്രോഡീകരിച്ചിരിക്കുന്നത് വൃത്താകൃതിയിലാണ്. ഒരു നദിയിലേക്ക് ചെറിയൊരു കല്ലിട്ടാല്‍ വൃത്താകൃതിയിലാണ് അത് അലകള്‍ തീര്‍ക്കുന്നത്.
അങ്ങനെ പ്രപഞ്ചത്തിലെ ഓരോന്നിലുമുള്ള വൃത്തത്തെ ചിത്രീകരിക്കുന്ന ജയറാം ചിത്രപ്പറ്റയുടെ ഈ വീക്ഷണമാണ് ചിത്രകാരന്മാരില് നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന ഒരേയൊരു ആകൃതി വൃത്തമാണെന്നും ചിത്രകാരന് പറയുന്നു.
25 ലേറെ പ്രദര്‍ശനങ്ങള്‍ സര്‍ക്കിളിസം ചിത്രങ്ങള്‍ക്ക് ആസ്വാദകരേറെയാണെന്ന് ഇദ്ദേഹം പറയുന്നു. മലയാള സാഹിത്യത്തില്‍ ബിരുദം നേടിയതിനുശേഷം പ്രശസ്ത ചിത്രകാരനായ എ.ബി. ഉമ്മറില്‍ നിന്നും ചിത്രകല പഠിച്ചുകൊണ്ടാണ് ജയറാം ഈ രംഗത്ത് സജീവമാകുന്നതും ജയിക്കുന്നതും.
തനിക്ക് തന്റെതായ ഒരിടം ചിത്രകലയില്‍ ഉണ്ടായിരിക്കണമെന്ന ദൃഢനിശ്ചയത്തില്‍ നിന്നുമാണ് ജയറാം വൃത്തങ്ങള്‍ തേടിപ്പോകുന്നതും ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നതും. അങ്ങനെ അന്വേഷണവും നിരീക്ഷണവുമായി പരന്ന വായന കൂടിയായപ്പോള്‍ നമ്മുടെ പുരാണങ്ങളിലെ വൃത്തമാഹാത്മ്യവും തിരിച്ചറിഞ്ഞു.
കോഴിക്കോട് ബാലുശേരി എരമംഗലത്ത് സ്വാതന്ത്ര്യസമര സേനാനി ഗോപാലന് നായരുടെയും ലീലയുടെയും മകനാണ് ജയറാം ചിത്രപ്പറ്റ. അത്തോളിയിലാണ് താമസം.
ത്രി ഏംഗിള്‍സ് ഓഫ് ഗാന്ധി, മൂണ്‍ ആൻഡ് ലില്ലി, കുതിരമുഖ, മദര്‍ മങ്കി, സണ്‍ ആൻഡ് സണ്‍ ഫല്വര്, ഗോപാലകന്, തെരേസ വിത്ത് എ ചൈല്‍ഡ്, ഇണക്കാക്കകള്‍, വാസവദത്ത, രാത്രി, ഗുരുവും ശിഷ്യനും തുടങ്ങിയ പേരുകളിലായി നൂറുകണക്കിന് ചിത്രങ്ങള്‍.. 25 ലേറെ ചിത്രപ്രദര്‍ശനങ്ങള്‍.
ചിത്രപറ്റയുടെ കാഴ്ചകളും അതു കാന്‍വാസിലേക്ക് പകരുമ്പോള്‍ ലഭിക്കുന്ന മനോഹാരിതയും വേറിട്ടു തന്നെ നില്ക്കുന്നു.