വാഴനാരിൽ കരകൗശല വസ്തുക്കൾ വിരിയിക്കുന്ന എൽദോ
വാഴനാരിൽ കരകൗശല വസ്തുക്കൾ വിരിയിക്കുന്ന എൽദോ
ക​ല്‍​പ്പറ്റ: തി​രു​വ​ന​ന്ത​പു​രം കോ​വ​ള​ത്തി​ന​ടു​ത്ത് വെ​ള്ളാ​റി​ലെ കേ​ര​ള ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ല്‍ വ​യ​നാ​ട​ന്‍ സാ​ന്നി​ധ്യ​മാ​യി നാ​ഷ​ണ​ല്‍ ബ​യോ​ടെ​ക് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍.

വെ​ള്ളാ​റി​ല്‍ എ​ട്ട​ര ഏ​ക്ക​റി​ല്‍ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​നു​വേ​ണ്ടി ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി രൂ​പ​ക​ല്‍​പ​ന ചെ​യ്തു നി​ര്‍​മി​ച്ച വി​ല്ലേ​ജി​ല്‍ വ​യ​നാ​ട്ടി​ലെ കൊ​ള​ഗ​പ്പാ​റ ആ​സ്ഥാ​ന​മാ​യു​ള്ള ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ സ്റ്റു​ഡി​യോ ഓഗസ്റ്റ് എഴിനു പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും.

വാ​ഴ​നാ​ര് ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, പ്ര​ദ​ര്‍​ശ​നം, വി​പ​ണ​നം എ​ന്നി​വ​യാ​ണ് സ്റ്റു​ഡി​യോ​യി​ല്‍ ന​ട​ത്തു​ക. നി​ല​വി​ല്‍ 28 സ്റ്റു​ഡി​യോ​ക​ളാ​ണ് വി​ല്ലേ​ജി​ല്‍.

വ​യ​നാ​ട്ടി​ല്‍ ര​ണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​താ​ണ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍. വാ​ഴ​നാ​ര് ഉ​പ​യോ​ഗി​ച്ച് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ നി​പു​ണ​നാ​യ മീ​ന​ങ്ങാ​ടി പൂ​വ​ത്തി​ങ്ക​ല്‍ എ​ല്‍​ദോ​യാ​ണ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍.

വാ​ഴ​പ്പോ​ള​യി​ല്‍​നി​ന്നു നാ​രു വേ​ര്‍​തി​രി​ക്കു​ന്ന​തി​നും പി​രി​ക്കു​ന്ന​തി​നു​മു​ള്ള യ​ന്ത്ര​ങ്ങ​ള്‍ നാ​ല്പ്പ​തു​കാ​ര​നാ​യ എ​ല്‍​ദോ നേ​ര​ത്തേ വി​ക​സി​പ്പി​രു​ന്നു.

വ​യ​നാ​ട്ടി​ലെ പൂ​ക്കോ​ട് 2014ല്‍ ​ന​ട​ന്ന കേ​ര​ള ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ല്‍ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള മി​ക​ച്ച ക​ണ്ടു​പി​ടി​ത്ത​ത്തി​നു​ള്ള സ​മ്മാ​നം വാ​ഴ​പ്പോ​ള​യി​ല്‍​നി​ന്നു നാ​രു വേ​ര്‍​തി​രി​ക്കു​ന്ന യ​ന്ത്ര​ത്തി​നാ​യി​രു​ന്നു.

പെ​രു​വ​ണ്ണാ​മൂ​ഴി ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് അ​ഗ്രി​ക​ള്‍​ച​റ​ല്‍ റി​സ​ര്‍​ച്ചും ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പൈ​സ​സ് റി​സ​ര്‍​ച്ചും സം​യു​ക്ത​മാ​യി 2018ല്‍ ​സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല സു​ഗ​ന്ധ​വ